സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥി ഒപ്പിട്ടില്ല;ചെമ്പ്ര കുണ്ടയിലെ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് കോഴിക്കോട് മുന്‍സിഫ് കോടതി റദ്ദാക്കി
പേരാമ്പ്ര: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡ് (ചെമ്പ്ര കുണ്ട)യിലെ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് കോഴിക്കോട് മുന്‍സിഫ് കോടതി റദ്ദാക്കി. ഈ വാര്‍ഡില്‍ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടിപി മുഹമ്മദ്ഷാഹിമിന്റെ തെരഞ്ഞെടുപ്പാണ് കോടതി റദ്ദ് ചെയ്തത്.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കേണ്ട സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥി ഒപ്പിട്ടിരുന്നില്ല. നാമ നിര്‍ദ്ദാശ പത്രികയുടെ സൂഷ്മ പരിശോധനക്കിടയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഈ ന്യൂനത ചൂണ്ടിക്കാട്ടിയെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ പരിഗണിച്ചില്ല.സത്യവാങ്മൂലം ചൊല്ലിേകള്‍പ്പിച്ചതാണെന്നും ഒപ്പിടാന്‍ മറുപോയതാണെന്നുമാണ് റിട്ടേണിംഗ് ഓഫീസര്‍ രേഖാമൂലം പരാതിക്കാരനു നല്‍കിയ മറുപടി.

ഈ നടപടി ഏറെ വിവാദം സൃഷ്ടിച്ചിരുന്ന്. റിട്ടേണിംഗ് ഓഫീസറുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെ് കാണിച്ച് എല്‍ഡിഎഫ് സ്ഥാര്‍ത്ഥി അബ്ദുള്‍മജീദ് അത്തിക്കോട് അഡ്വ. ബി വി ദീപു മുഖാന്തരം കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications