Get Updates
Get notified of breaking news, exclusive insights, and must-see stories!

'150 പവനും കാറും ചോദിച്ചു, കരണത്തടിച്ചു, മുഷ്ടി കൊണ്ട് തലയ്ക്കടിച്ചു'; നവവധു നേരിട്ടത് ക്രൂരമർദ്ദനം

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീധനത്തിന്റെ പേരിലാണ് മർദ്ദനം ആരംഭിച്ചതെന്നും ഭർത്താവ് അമിത ലഹരിയിലായിരുന്നുവെന്നും മർദ്ദനത്തിന് ഇരയായ യുവതി പറയുന്നു. തന്നെ കാെല്ലാൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ലെന്നും യുവതി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു യുവതിയുടെ പ്രതികരണം

150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ട് എന്ന് പറഞ്ഞാണ് തർ‌ക്കം തുടങ്ങിയതെന്നും എന്തോ കൂടിയ സാധനം കഴിച്ചിട്ടാണ് വന്നത്. മദ്യമായിരുന്നില്ല, മറ്റെന്തോ ലഹരി വസ്തു കഴിച്ചിട്ടാണ് വന്നതെന്നും യുവതി പറയുന്നു. കോഴിക്കോട് ബീച്ചിൽ വെച്ചാണ് ആദ്യം തർക്കമുണ്ടായത്. പിന്നീട് വീട്ടിലെത്തിയപ്പോഴും തർക്കം തുടർന്നു.

പിന്നീട് ഉപ​ദ്രവിക്കാൻ തുടങ്ങി. വീടിന്റെ മുകളിലെ മുറിയിൽ വെച്ചായിരുന്നു മർദ്ദനം. ആദ്യം കരണത്തടിച്ചു. പിന്നീട് മുഷ്ടിക്കൊണ്ട് തലക്കടിച്ചു. നെറ്റിയിലും ഇടിച്ചു. മൊബൈൽ ചാർജറിന്റെ കേബിൾ വെച്ച് കഴുത്ത് മുറുക്കി കൊല്ലാൻ ശ്രമിച്ചു. രണ്ട് മൂന്നുതവണ കൊല്ലാൻ ശ്രമിച്ചു, ശബ്ദം കേട്ടിട്ടും വീട്ടിലുണ്ടായവർ ഇടപെട്ടില്ല.

bride kkd

ആശുപത്രിയിൽ പോയപ്പോഴും കള്ളം പറഞ്ഞെന്നും തനിക്കൊന്നും പറയാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ലെന്നും കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലായിരുന്നു സംഭവമെന്നും കല്യാണത്തിന് മുമ്പ് നമുക്ക് പറ്റുന്ന രീതിയിലെ ചെയ്യാൻ കഴിയുകയുള്ളൂവെന്ന് പറഞ്ഞപ്പോൾ അതൊന്നും പ്രശ്നമല്ല പെൺകുട്ടിയാണ് വലുതെന്നുമാണ് ഭർത്താവും വീട്ടുകാരും പറഞ്ഞതെന്നും യുവതി പറയുന്നു.

കല്യാണം കഴിഞ്ഞ ശേഷം ഫോൺ അധികം ഉപയോ​ഗിക്കാൻ തന്നിരുന്നില്ലെന്നും വിരുന്ന് സൽക്കാരത്തിന് തന്റെ വീട്ടുകാർ വന്നപ്പോൾ താഴേക്ക് ഇറങ്ങിച്ചെല്ലാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നുമാണ് യുവതി പറയുന്നത്. തന്നെ കണ്ടിട്ട് വീട്ടുകാർ കാര്യം ചോദിച്ചെന്നും ബാത്ത്റൂമിൽ വീണ് പരിക്ക് പറ്റിയതാണെന്നാണ് പറഞ്ഞത്. എന്നാൽ സംശയം തോന്നി വീണ്ടും ചോദിച്ചപ്പോഴാണ് മർദ്ദനമേറ്റ കാര്യം പറഞ്ഞതെന്നും യുവതി പറയുന്നു.

പിന്നീട് തന്റെ വീട്ടുകാർക്കാെപ്പം കോഴിക്കോട്ടെെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച ശേഷം നേരെ പോലീസിൽ പരാതി നൽകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ കേബിൾ കരുക്കി കാെല്ലാൻ ശ്രമിച്ചത് എഫ് ആറിൽ വന്നിട്ടില്ലെന്നും തങ്ങൾ പോലീസിൽ എത്തുന്നതിന് മുമ്പ് രാഹുൽ സുഹൃത്തുക്കളും എത്തിയിരുന്നു. അവിടെ ചെന്നപ്പോൾ പോലീസുകാരന്റെ തോളിൽ കയ്യിട്ട് നിൽക്കുന്നതാണ് കണ്ടതതെന്നും യുവതി പറഞ്ഞു. പന്തീരങ്കാവ് പോലീസിൽ നിന്ന് അനുകൂലമായ സമീപനമായിരുന്നില്ല. കൊല്ലുമെന്ന് പറ‍ഞ്ഞാണ് മർദ്ദിച്ചതെന്നും വധശ്രമിത്തിന കേസ് എടുക്കണം എന്നും യുവതി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+