വൃദ്ധയുടെ മൃതദേഹം വെള്ളക്കെട്ടില്‍; 17കാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍, സഹായത്തിന് പിതാവും!!

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത ഊരള്ളൂരില്‍ വയോധികയുടെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത് പ്രദേശത്തെ മോഷണം. മൊബൈല്‍ ഫോണ്‍ കാണാതായുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതിയിലേക്കെത്താന്‍ പോലീസിനെ സഹായിച്ചത്. വൃദ്ധയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.

മദ്യലഹരിയിലായിരുന്ന കൗമാരക്കാരന്‍ വൃദ്ധയോട് അപമര്യാദയായി പെരുമാറിയ ശേഷമാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. കൊലപാതകത്തിന് ശേഷം പ്രതിയുടെ അച്ഛന്‍ സംഭവം അറിഞ്ഞെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷവും മൃതദേഹത്തോട് പ്രതി ക്രൂരമായി പെരുമാറിയെന്നും പോലീസ് കണ്ടെത്തി.

നവംബര്‍ ഏഴിന് വൈകീട്ട്

നവംബര്‍ ഏഴിന് വൈകീട്ട്

അരിക്കുളം പഞ്ചായത്തിലെ വയോധികയെ നവംബര്‍ ഏഴിന് വൈകീട്ടാണ് കാണാതാകുന്നത്. തൊട്ടടുത്ത ദിവസം മൃതദേഹം ചടങ്ങന്നാരിത്താഴം വയല്‍പ്രദേശത്തെ വെള്ളക്കെട്ടില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് സ്വമേധയാ എടുത്ത കേസിലാണിപ്പോള്‍ കൗമാരക്കാരന്‍ അറസ്റ്റിലായത്.

മൊബൈല്‍ ഫോണ്‍ മോഷണം

മൊബൈല്‍ ഫോണ്‍ മോഷണം

മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു കൗമാരക്കാരന്റെ അറസ്റ്റ്. സംഭവത്തില്‍ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അപ്പോഴാണ് പ്രതിയുടെ വീടിനടുത്തുള്ള വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന വിവരം ലഭിക്കുന്നത്.

150ലേറെ പേരെ

150ലേറെ പേരെ

150ലേറെ പേരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തത്. കൊലപാതകത്തിന് ശേഷം മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ പ്രതിയെ അച്ഛന്‍ സഹായിച്ചിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആളൊഴിഞ്ഞ പ്രദേശത്ത്

ആളൊഴിഞ്ഞ പ്രദേശത്ത്

ഒന്നര മാസത്തോളമായി പോലീസ് കേസിന് പിന്നാലെയായിരുന്നു. മദ്യലഹരിയിലാണ് പ്രതി കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്ത് കൂടി നടന്നുപോകുകയായിരുന്ന വയോധികയെ പ്രതി കടന്നുപിടിക്കുകയായിരുന്നു.

പ്രതിയും അച്ഛനും ചേര്‍ന്ന്

പ്രതിയും അച്ഛനും ചേര്‍ന്ന്

ശ്വാസം മുട്ടിച്ചാണ് പ്രതി കൊലപാതകം നടത്തിയത്. ശേഷം മൃതദേഹത്തോടെ മോശമായി പെരുമാറുകയും ചെയ്തുവെന്ന് പോലീസ് കണ്ടെത്തി. ഏറെ നേരത്തിന് ശേഷം വീട്ടിലെത്തിയ പ്രതി അച്ഛനോട് കാര്യങ്ങള്‍ വിശദീകരിച്ചു. ശേഷം ഇരുവരും ചേര്‍ന്നാണ് മൃതദേഹം വെള്ളക്കെട്ടില്‍ തള്ളിയത്.

 ദുരൂഹത തോന്നിയ പോലീസ്

ദുരൂഹത തോന്നിയ പോലീസ്

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസിന് തുടക്കം മുതല്‍ തന്നെ സംശയമുണ്ടായിരുന്നു. പിന്നീടാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സമീപവാസികളെ വ്യാപകമായി പോലീസ് ചോദ്യം ചെയ്തിരുന്നു.

ഒടുവില്‍ അറസ്റ്റ്

ഒടുവില്‍ അറസ്റ്റ്

ഇതിനിടെയാണ് പ്രതിയുടെ അടുത്ത വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയ കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പ്രതി ഉപയോഗിച്ചത് മോഷണം പോയ ഈ ഫോണ്‍ ആണെന്ന് പിന്നീട് കണ്ടെത്തി. അച്ഛന്റെ പേരിലുള്ള സിം കാര്‍ഡാണ് മൊബൈലില്‍ പ്രതി ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kozhikode Old lady Death: Police Arrests Teenager

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്