Get Updates
Get notified of breaking news, exclusive insights, and must-see stories!

വഖഫ് റാലിക്കെതിരെ കേസ്; ആയുധമാക്കി ലീഗ് നേതാക്കള്‍, എന്റെ പേര് എഴുതൂ എന്ന് പിഎംഎ സലാം

കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്കെതിരെ വെള്ളയില്‍ പോലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു, ഗതാഗത തടസം സൃഷ്ടിച്ചു എന്നീ കാരണങ്ങളാണ് കേസെടുക്കുന്നതിന് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ പകപോക്കല്‍ നയം സ്വീകരിക്കുകയാണെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. പോലീസിന്റെ അനുമതി വാങ്ങിയ ശേഷമാണ് റാലി നടത്തിയത്. ഗതാഗത ക്രമീകരണം വരുത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ലീഗ് നേതാക്കള്‍ പ്രതികരിച്ചു.

പോലീസ് കേസെടുത്തത് ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് മുസ്ലിം ലീഗ്. തന്റെ പേര് പ്രതിപ്പട്ടികയില്‍ ആദ്യം എഴുതണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. റാലിയില്‍ ഞാനുമുണ്ട് എന്ന പേരില്‍ മുസ്ലിം നേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ രംഗത്തുവരികയാണ്. മുസ്ലിം സമുദായത്തിനെതിരെ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ നീങ്ങുന്നു എന്ന പ്രചാണമാണ് ലീഗ് നടത്തുന്നത്. വെള്ളയില്‍ പോലീസ് സ്വമേധയാ കേസെടുത്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

m

മുസ്ലിം ലീഗ് റാലിയില്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു. വഖഫ് വിഷയം കൂടുതല്‍ ചര്‍ച്ചയാക്കുകയും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയുമാണ് ലീഗ്. സമരം തുടരുമെന്ന് പ്രഖ്യാപിച്ച ലീഗ് നേതൃത്വം നിയമസഭയില്‍ നിയമം പിന്‍വലിച്ചാല്‍ മാത്രമേ സമരം നിര്‍ത്തൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചു, മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷ പരാമര്‍ഷം നടത്തി എന്ന പരാതിയുണ്ട്. മന്ത്രി റിയാസിനെതിരായ ലീഗ് നേതാവിന്റെ വാക്കുകള്‍ അതിരുവിട്ടുവെന്ന് ലീഗ് നേതാക്കളും മനസിലാക്കുന്നു. വിഷയത്തില്‍ റിയാസുമായി സാദിഖലി തങ്ങള്‍ സംസാരിച്ചുവെന്നാണ് വിവരം.

വഖഫ് വിഷയത്തില്‍ മുസ്ലിം ലീഗിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. വഖഫ് ബോര്‍ഡ് നിയമനം മുസ്ലിം സംഘടനകളുമായി ചര്‍ച്ച ചെയ്തിരുന്നു. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. മുസ്ലിം ലീഗിന് മാത്രം ബോധ്യമായിട്ടില്ലപോലും. നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കുന്നു. ലീഗിന് ചെയ്യാനുള്ള ചെയ്യൂ. ഞങ്ങള്‍ക്ക് അതൊരു പ്രശ്‌നമല്ല. ലീഗ് മതസംഘടനയാണോ അതോ രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന് ആദ്യം തീരുമാനിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിന് കടുത്ത ഭാഷയില്‍ മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ രംഗത്തുവന്നു. പിണറായി കമ്യൂണിസ്റ്റ് ആണോ എന്ന മറുചോദ്യമാണ് മുനീര്‍ ഉന്നയിച്ചത്. കമ്യൂണിസ്റ്റുകാര്‍ പോലും പിണറായിയെ അംഗീകരിക്കില്ല. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചത് സര്‍ക്കാരാണ്. പള്ളികളല്ല. അതുകൊണ്ട് ലീഗിന് ഇടപെടാനുള്ള അവകാശമുണ്ടെന്നും മുനീര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+