കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കത്തട്ടില്‍ കയ്യും മെയ്യും മറന്നുള്ള പോരാട്ടം,കലോത്സവക്കാഴ്ച

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോടിന്റെ മണ്ണില്‍ കലയുടെ പുതുവസന്തം തീര്‍ത്ത് സ്‌കൂള്‍ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടന്നു. പതിനാറ് വേദികളിലായി അന്‍പതോളം കലാമത്സരമാണ് അരങ്ങേറുന്നത്. ചിലങ്കയുടെയും നാദസ്വരത്തിന്റെയും ശ്രുതി മധുരമായ ഗാനത്തിന്റെയും ആര്‍പ്പുവിളികളുടെയും ശബ്ദം കോഴിക്കോട് നഗരത്തില്‍ എങ്ങും പടര്‍ന്നു. മത്സര സദസ്സുകള്‍ കാണികളെ കൊണ്ട് നിറഞ്ഞൊഴുകി.

keralanadanam

ഭരതനാട്യവും, കോല്‍ക്കളിയും, കേരളനടനവും, കുച്ചിപ്പുടിയുമെല്ലാം അരങ്ങ് വാണപ്പോള്‍ ആസ്വാദക മനസ്സുകള്‍ ആവേശത്തിമര്‍പ്പിലായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എല്ലാ ജില്ലകളും തമ്മില്‍ നടക്കുന്നത്. അങ്കത്തട്ടില്‍ കയ്യും മെയ്യും മറന്നുള്ള പോരാട്ടം... ചില കലോത്സവക്കാഴ്ചകള്‍ കാണാം..

കേരളനടനം

കേരളനടനം

ചിലങ്ക കെട്ടി മലയാളി മങ്കമാര്‍ കേരളനടനമാടുന്നു.

മൈലാഞ്ചി മൊഞ്ചുള്ള മണവാട്ടി

മൈലാഞ്ചി മൊഞ്ചുള്ള മണവാട്ടി

വേദി രണ്ടില്‍ നടന്ന ഹയര്‍സെക്കണ്ടറി വിഭാഗം ഒപ്പനമത്സര കാഴ്ച

നാടക അരങ്ങ്

നാടക അരങ്ങ്

വേദി നാലില്‍ നടന്ന നാടകമത്സരത്തില്‍ നിന്നൊരു കാഴ്ച

കലാകാരന്‍മാരുടെ സെല്‍ഫി

കലാകാരന്‍മാരുടെ സെല്‍ഫി

കലോത്സവത്തിന്റെ ആവേശത്തില്‍ സെല്‍ഫികള്‍ എടുത്ത് കലാകാരന്‍മാര്‍

സദസ്സുകള്‍ നിറഞ്ഞു

സദസ്സുകള്‍ നിറഞ്ഞു

കലാമാമാങ്കം കാണാന്‍ കോഴിക്കോടിന്റെ മണ്ണില്‍ എത്തിയ ജനക്കൂട്ടം.

മാര്‍ഗം കളി

മാര്‍ഗം കളി

വേദി ഒന്നില്‍ അരങ്ങേറിയ ഹയര്‍സെക്കണ്ടറി വിഭാഗം മാര്‍ഗം കളി

ഒന്നാംസ്ഥാനം കരസ്ഥമാക്കി

ഒന്നാംസ്ഥാനം കരസ്ഥമാക്കി

മലപ്പുറം ഐകെടിഎച്ച്എസ്എസ് ചെറുകളമ്പ കോല്‍ക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കുച്ചിപ്പുടി

കുച്ചിപ്പുടി

വേദി മൂന്നില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അരങ്ങേറിയ കുച്ചിപ്പുടി

വേദിക്കു പിറകില്‍

വേദിക്കു പിറകില്‍

കലോത്സവ വേദിക്കു പിറകിലുള്ള അണിയറ കാഴ്ച. കലാകാരന്‍മാരെ അണിയിച്ചൊരുക്കുന്നു.

ഊട്ടുപ്പുര

ഊട്ടുപ്പുര

വിശന്ന് രുചിതേടി കലാകാരന്‍മാരും കലാപ്രേമികളും ഭക്ഷണഹാളില്‍

English summary
55th State School Arts Festival entered the third day on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X