മൃതദേഹം പുറത്തെടുത്ത് ഇന്ന് പരിശോധന; വ്ളോഗർ റിഫ മെഹ്‍നുവിന്റെ മരണം; ദുരൂഹത തെളിയണം !
കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസന്വേഷത്തിന്റെ ഭാഗമായാണ് നടപടി. ഇന്ന് രാവിലെ 10 മണിയോടെയാണ് റിഫയുടെ മൃതദേഹം പുറത്തെടുക്കുക.
മരണത്തിലെ ദുരൂഹ നീക്കാൻ റിഫയുടെ മാതാപിതാക്കൾ പൊലീസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുക്കാൻ നടപടി സ്വീകരിച്ചത്.
തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റ്മോർട്ടം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി റിഫയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ സജ്ജമാണ്. ഫോറന്‍സിക് സർജന്‍മാർ പോസ്റ്റ്മോർട്ടവും ആന്തരികാവയവങ്ങളുടെ രാസ പരിശോധനയുമാണ് നടത്തുക.

അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം പുറത്തുവരുന്ന വിവരങ്ങൾ കേസ് അന്വേഷണത്തിൽ വളരെ നിർണായകമാണ്. ദുരൂഹ മരണം ആരോപിച്ച് റിഫയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചത്. നടപടി അന്വേഷണത്തെ കൂടുതൽ സ്വാധീനിക്കാൻ ഇടയുണ്ട്.

നിലവിൽ വീടിന് സമീപമുളള കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബർസ്ഥാനിലാണ് റിഫയുടെ മൃതദേഹം അടക്കിയിരുന്നത്. അതേസമയം, മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുവാൻ ആർ ഡി ഒ അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. ഇക്കഴിഞ്ഞ 3 ദിവസങ്ങൾ മുൻപായിരുന്നു ആർ ഡി ഒയുടെ അനുമതി അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്നതിലേക്ക് വേണ്ടി അന്വേഷണ സംഘത്തിന്‍റെ ആവശ്യം ആർ ഡി ഒ അംഗീകരിക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡി വൈ എസ് പിയാണ് അർ ഡി ഒ യ്ക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചത്. റിഫയെ മാർച്ച് 1 - ന് പുലർച്ചെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇതിന് പിന്നാലെ കാക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ മാനസികമായും ശാരീരികമായും റിഫ പീഡനത്തിന് ഇരയായി എന്നും ഇതാണ് റിഫയുടെ മരണത്തിന് കാരണമായെന്നും കണ്ടെത്താൻ കഴിഞ്ഞു.
ആ ഭംഗി കണ്ണിൽ തിളങ്ങുന്നു; അഴകിന്റെ റാണി: അനു സിത്താരയുടെ ഫോട്ടോസ് വൈറൽ

തുടർന്ന് ദുബായിയിൽ നിന്നും റിഫയുടെ മൃതദേഹം നാട്ടിൽ എത്തിച്ചാണ് സംസ്കരിച്ചത്. ശേഷം, മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ റിഫയുടെ ഭർത്താവ് മെഹ്നാസിന് എതിരെ കേസെടുക്കണം എന്ന് ആവിശ്യപ്പെട്ട് റിഫയുടെ മാതാവും പിതാവും സഹോദരനും രംഗത്ത് എത്തുകയായിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം വെളിപ്പെടുത്തുന്നു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കില്‍ മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയ്യാറാണെന്ന് കുടുംബം വ്യക്തമാക്കി. കഴിഞ്ഞ മാസം 30 ന് ആണ് കുടുംബത്തിന്റെ പ്രതികരണം ഉണ്ടായത്. ഇതിന് പിന്നാലെ, റിഫയുടെ മരണത്തില്‍ തങ്ങളുടെ കയ്യിൽ ഭര്‍ത്താവിനും സുഹൃത്തിനും എതിരായ തെളിവുകൾ ഉണ്ടെന്ന് കുടുംബം പറഞ്ഞിരുന്നു. റിഫ മെഹ്നുവിന്റെ പിതാവ് റാഷിദാണ് പ്രതികരിച്ച് രംഗത്ത് വന്നത്. വിഷയത്തില്‍ മന്ത്രി എകെ ശശീന്ദ്രനെ നേരിട്ട് കണ്ട് റാഷിദ് പരാതി നല്‍കിയിരുന്നു. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റാഷിദ്.

ഇതിന് പിന്നാലെ, റിഫയുടെ ഭർത്താവ് മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ അന്വേഷണത്തിന്റ ഭാഗമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമെ റിഫയുടെ ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പൊലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനായി അനുമതി ലഭിച്ചത്.












Click it and Unblock the Notifications