Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് വേണ്ടി കണ്ണീരുമായി ജയിലില്‍ പോയ നടി.. ഇപ്പോള്‍ കുറ്റക്കാര്‍ക്കെതിരെ പോരാടണമെന്ന്!!

കൊച്ചി: സഹപ്രവര്‍ത്തകയായ നടിയെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് മലയാള സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നല്‍കി വരുന്ന പിന്തുണ ഞെട്ടിക്കുന്നതാണ്. ആക്രമിക്കപ്പെട്ടത് ഒരു സ്ത്രീ ആയിരുന്നിട്ട് കൂടി ചില നടിമാരും ദിലീപിന് വേണ്ടി രംഗത്ത് വരികയുണ്ടായി. മുതിര്‍ന്ന നടി കെപിഎസി ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് വലിയ വിവാദമായിരുന്നു. എന്നാലിപ്പോള്‍ കെപിഎസി ലളിത പറയുന്നത് മറ്റൊന്നാണ്.

കേരളത്തെ ഞെട്ടിച്ച സംഭവം

കേരളത്തെ ഞെട്ടിച്ച സംഭവം

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപ് 85 ദിവസം അഴിയെണ്ണിയത്. രാജ്യത്തെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷനെന്ന് ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത സംഭവം.

നിരപരാധിയെന്ന് പ്രഖ്യാപനം

നിരപരാധിയെന്ന് പ്രഖ്യാപനം

ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോലീസും പ്രോസിക്യൂഷനും പറയുന്നു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതിയും പറഞ്ഞു കഴിഞ്ഞു. പക്ഷെ കെപിഎസി ലളിത അടക്കമുള്ളവര്‍ ദിലീപിനെ നിരപരാധിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ദിലീപിനെ കാണാൻ ജയിലിലേക്ക്

ദിലീപിനെ കാണാൻ ജയിലിലേക്ക്

കെപിഎസി ലളിത മലയാളത്തിലെ മുതിര്‍ന്ന നടി മാത്രമല്ല. ഇടതുപക്ഷ സഹയാത്രികയും കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കൂടിയാണ്. ആക്രമിക്കപ്പെട്ട നടിയെ കാണാന്‍ പോകാതെയായിരുന്നു ദിലീപിനെ കാണാന്‍ ജയിലില്‍ പോയത്.

പ്രവർത്തിയും വാക്കും

പ്രവർത്തിയും വാക്കും

ജാമ്യം നേടി ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വീട്ടില്‍ ചെന്നും ദിലീപിനെ കണ്ടിരുന്നു കെപിഎസി ലളിത. എന്നാല്‍ തന്റെ പ്രവര്‍ത്തിയോട് ഒട്ടും യോജിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ കെപിഎസി ലളിത പറയുന്നത്.

തെറ്റിനെ ഒറ്റക്കെട്ടായി എതിർക്കണം

തെറ്റിനെ ഒറ്റക്കെട്ടായി എതിർക്കണം

കൊച്ചിയില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിലാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കെപിഎസി ലളിത പ്രസംഗിച്ചത്. തെറ്റ് ആര് ചെയ്താലും അതിനെ സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കണമെന്ന് കെപിഎസി ലളിത പറഞ്ഞു.

ശക്തമായി പോരാടണം

ശക്തമായി പോരാടണം

തെറ്റ് ചെയ്യുന്നത് മകനായാലും അനുജനായാലും ചേട്ടനായാലും അച്ഛനായാലും നമ്മള്‍ അവരെ എതിര്‍ക്കണം. അവര്‍ക്കെതിരെ ശക്തമായി പോരാടണമെന്നും കെപിഎസി ലളിത പറയുകയുണ്ടായി.

നടിയെ സംരക്ഷിക്കേണ്ടേ?

നടിയെ സംരക്ഷിക്കേണ്ടേ?

നമ്മുടെ കുട്ടികളെ അങ്ങേയറ്റം വരെ നമ്മള്‍ സംരക്ഷിക്കണം. അവര്‍ക്ക് വേണ്ടി പോരാടണമെന്നും കെപിഎസി ലളിത ബഹുജന കൂട്ടായ്മയില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു. സഹപ്രവര്‍ത്തകയായ നടിക്ക് ഈ പിന്തുണ എന്തുകൊണ്ട് കെപിഎസി ലളിത നല്‍കിയില്ല എന്ന് സംശയം തോന്നുക സ്വാഭാവികം.

ജയിലിലെത്തിയ ഏക നടി

ജയിലിലെത്തിയ ഏക നടി

നടന്മാർ പലരും ദിലീപിനെ ജയിലിൽ ചെന്ന് കണ്ടെങ്കിലും ഒരു നടി ജയിൽ സന്ദർശനത്തിന് പോയത് കെപിഎസി ലളിത ആയിരുന്നു. ദിലീപിന്റെ സഹോദരി ജയലക്ഷ്മിക്ക് ഒപ്പമാണ് കെപിഎസി ലളിത ദിലീപിനെ കാണാന്‍ ചെന്നത്.

വിവാദമായ സന്ദർശനം

വിവാദമായ സന്ദർശനം

ജയിലിനകത്ത് ദിലീപുമായി ഏകദേശം 20 മിനുറ്റോളം സമയം ചെലവഴിച്ചാണ് കെപിഎസി ലളിത മടങ്ങിയത്. ദിലീപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് അന്ന് പ്രതികരിക്കാന്‍ കെപിഎസി ലളിത തയ്യാറായിരുന്നില്ല. ഈ സന്ദർശനം വലിയ വിവാദമാവുകയും ചെയ്തു.

ദിലീപ് മകന്റെ സ്ഥാനത്ത്

ദിലീപ് മകന്റെ സ്ഥാനത്ത്

താന്‍ ദിലീപിനെ കണ്ടത് വ്യക്തിപരമായിട്ടാണ് എന്നായിരുന്ന കെപിഎസി ലളിത യുടെ വിശദീകരണം. തനിക്ക് അതിനുള്ള അവകാശമുണ്ട്.ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണ് കാണുന്നതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.

തെറ്റുകാരനെങ്കിൽ തല്ലിക്കൊന്നോട്ടെ

തെറ്റുകാരനെങ്കിൽ തല്ലിക്കൊന്നോട്ടെ

താന്‍ ജയിലില്‍ ചെന്ന് ദിലീപിനെ കണ്ടതില്‍ ആര്‍ക്കും എന്തും പറയാം.വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ. താന്‍ പിന്തുണയ്ക്കും എന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.

നടിയെക്കുറിച്ച് മിണ്ടാട്ടമില്ല

നടിയെക്കുറിച്ച് മിണ്ടാട്ടമില്ല

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് നിരപരാധി ആണെന്നാണ് താന്‍ കരുതുന്നത് എന്ന് നേരത്തെ കെപിഎസി ലളിത പറഞ്ഞിരുന്നു. ദിലീപിന് വേണ്ടി കണ്ണീരൊഴുക്കുന്ന നേരത്ത് ആക്രമണത്തിന് ഇരയായ നടിയെക്കുറിച്ച് ഒരു പ്രതികരണവും ഇതുവരെ കെപിഎസി ലളിത നടത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+