ജീവൻ രക്ഷിക്കാൻ കരൾമാറ്റ ശസ്ത്രക്രിയ, കെപിഎസി ലളിതയ്ക്ക് O+ ഗ്രൂപ്പുള്ള കരൾ വേണം; ദാതാക്കളെ തേടുന്നു
കൊച്ചി: കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കെ പി എ സി ലളിതയെ ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്ന താരത്തിന് കരള്‍ മാറ്റ ശസ്ത്രക്രിയയാണ് അടിയന്തരമായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ കരള്‍ ദാതാക്കളെ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മകള്‍ ശ്രീക്കുട്ടി ഭരതന്‍. കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരമാണ് കരള്‍ മാറ്റിവെയിക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിന് ഒ പോസിറ്റീവ് രക്തഗ്രൂപ്പ് ഉള്ള ആരോഗ്യമുള്ള മുതിര്‍ന്നവരുടെ കരളിന്റെ ഭാഗം ആവശ്യമുണ്ടെന്നുമാണ് മകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സിനിമ മേഖലയിലുള്ള നിരവധി പേര്‍ പോസ്റ്റ് പങ്കുവയ്ക്കുന്നുണ്ട്.

പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ കെ പി എ സി ലളിത സിനിമയില്‍ സജീവമായിരുന്നു. കുറച്ചുകാലമായി മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ പ്രായയവും ആരോഗ്യവും പരിഗണിച്ച് മാത്രമേ ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാന്‍ കഴിയുകയുള്ളു എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ അറിയിച്ചത്.

ഇപ്പോള്‍ കരള്‍ മാറ്റ ശസ്ത്രക്രിയയിലേക്ക് കടക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഇതേ തുടര്‍ന്ന് കരള്‍ ദാതാക്കളെ തേടുകയാണ് കുടുംബം. ആരോഗ്യമുള്ള മുതിര്‍ന്ന ആളുകളുടെ കരളിന്റെ ഭാഗം ആവശ്യമുണ്ടെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ,

ലിവര്‍ സിറോസിസ് ബാധിച്ച് കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതി അതീവഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷിക്കാനുള്ള ഒരു നടപടിയായി അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണ്. ഇതിനായി ഒ പോസിറ്റീവ് രക്ത ഗ്രൂപ്പിലുള്ള ആരോഗ്യമുള്ള മുതിര്‍ന്ന വ്യക്തികള്‍ക്ക് കരളിന്റെ ഭാഗം ദാനം ചെയ്യാം. 20 വയസു മുതല്‍ 50 പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്.

അവര്‍ പ്രമേഹമില്ലാത്തവരും മദ്യപിക്കാത്തവരും അല്ലാത്തപക്ഷം വലിയ രോഗമില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ. കരളിന്റെ ഒരു ഭാഗം മാത്രമേ ട്രാന്‍സ്പ്ലാന്റേഷനായി എടുക്കുകയുള്ളൂ.

ജീവിച്ചിരിക്കുന്നവരില്‍ നിന്ന് കരളിന്റെ ഒരു ഭാഗം മാത്രമേ മാറ്റിവയ്ക്കാന്‍ എടുക്കൂ. പരോപകാരവുമായ ആവശ്യങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ തയ്യാറുള്ളവരുടെ കരള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും പോസ്റ്റില്‍ പറയുന്നു. സിനിമ മേഖലയിലുള്ള നിരവധി പേര്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. മന്ത്രിസഭ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുകളില്ലാത്തവരെ സര്‍ക്കാര്‍ സഹായിക്കുന്നത് എന്തിനാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്തെത്തിയിരുന്നുകലാകാരന്മാരെ കയ്യൊഴിയാനാവില്ലെന്നും ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ തര്‍ക്കമുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.

കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തിന് മുതല്‍ ക്കൂട്ടാണ് കലാകാരന്മാര്‍, അവരെ കയ്യൊഴിയാനാകില്ല. അവര്‍ നാടിന്റെ സ്വത്താണ്. സീരിയലില്‍ അഭിനയിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല. കെ പി എ് സി ലളിത ആവശ്യപ്പെട്ടതുകൊണ്ടാണ് ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചികിത്സ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്ക് എല്ലാം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications