Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്‍ രണ്ടും കല്‍പ്പിച്ച് തന്നെ, ആ പതിവ് ഇനിയുണ്ടാവില്ല; വരാനുള്ളത് 5 മേഖലകളിലെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: അധികാരം തിരിച്ച് പിടിക്കുമെന്ന ഉറച്ച വിശ്വാസം പുലര്‍ത്തിയിരുന്നെങ്കിലും നിയമസഭാതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു ഇത്തവണ യുഡിഎഫിന് നേരിടേണ്ടി വന്നത്. ചരിത്രം തിരുത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരം നേടിയപ്പോള്‍ യുഡിഎഫ് അംഗബലം കഴിഞ്ഞ തവണത്തേതില്‍ നിന്നും വീണ്ടും കുറ‍ഞ്ഞു.

കാരണമായി പല ഘടകങ്ങള്‍ വിലയിരുത്തുന്നുണ്ടെങ്കിലും തോല്‍വിയെ കുറിച്ച് കൃത്യമായി പഠിക്കാന്‍ അഞ്ച് മേഖല കമ്മറ്റികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം ശക്തമായ നടപടികള്‍ വേണ്ടതുണ്ടെങ്കില്‍ അതുണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

മുന്‍പ്

മുമ്പ് പല അന്വേഷണ കമ്മീഷനുകള്‍ കോണ്‍ഗ്രസില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആര്‍ക്കെതിരേയും നടപടികള്‍ എടുക്കാന്‍ സാധിച്ചിരുന്നില്ല. പലപ്പോഴും വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞിട്ടാവും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അപ്പോഴേക്കും വിഷയത്തിന്‍റെ പ്രസക്തി തന്നെ നഷ്ടമായിട്ടുണ്ടാവും. എന്നാല്‍ ഇത്തവണ ഈ പതിവിന് മാറ്റമുണ്ടാവും എന്ന ഉറച്ച നിലപാടില്‍ തന്നെയാണ് കെ സുധാകരന്‍. കുറ്റാക്കാരെന്ന് കണ്ടെത്തുന്നവര്‍ എത്ര ഉന്നതനായാലും നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയെന്നാണ് സൂചന.

സിപിഎം തോല്‍വികള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി അധികാരമേറ്റിട്ടും സിപിഎം തോല്‍വികള്‍ പഠിക്കുകകയാണ്. വിജയിച്ച മണ്ഡലങ്ങളില്‍ പോലും നടപടിയുണ്ടാവുന്നു. കുറ്റ്യാടിയില്‍ വിജയിച്ച കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരംതാഴ്ത്തിയത് അടക്കം ഉദാഹരണമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് തോല്‍വികളെ കുറിച്ച് കാര്യമായി തന്നെ പഠിക്കാന്‍ മുതിരുന്നത്.

പ്രഥമ യോഗം

തിരഞ്ഞെടുപ്പ് ഫലം അന്വേഷിക്കാന്‍ കെപിസിസി രൂപീകരിച്ച അഞ്ച് മേഖലാ കമ്മറ്റികളുടെ പ്രഥമ യോഗം കെപിസിസി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ചേര്‍ന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്‍റുമാരയ കൊടിക്കുന്നില്‍ സുരേഷ് എംപി, പിടി തോമസ് എംഎല്‍എ, ടി സിദ്ധീഖ് എന്നിവര്‍ പങ്കെടുത്തു.

സമഗ്രമായ അന്വേഷണം

തെരഞ്ഞെടുപ്പ് തോല്‍വിയിലുള്‍പ്പെടെ സമഗ്രമായ അന്വേഷണം നടത്താനായാണ് അഞ്ച് കമ്മിറ്റികളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ത്തികള്‍, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍റെ ചുമതലയുള്ള നേതാക്കള്‍, ഘടകക്ഷി നേതാക്കള്‍ തുടങ്ങി സാധാരണ പ്രവര്‍ത്തകരില്‍ നിന്ന് വരെ ഇവര്‍ തേടും. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കെ സുധാകരന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

മേഖല തലത്തില്‍

മേഖല തലത്തില്‍ കമ്മറ്റികളുടെ പ്രഥമ യോഗം ജുലൈ 23 ന് ചേരും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍,കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ യോഗം ചേരാനാണ് തീരുമാനം. തിരുവനന്തപുരം കൊല്ലം ജില്ലകള്‍ക്കുള്ള കമ്മറ്റിയുടെ ചെയര്‍മാന്‍ കെഎ ചന്ദ്രനാണ്. ടിവി ചന്ദ്രമോഹന്‍, ടിഎസ് സലീം എന്നിവര്‍ കമ്മറ്റി അംഗങ്ങളും.

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫില്‍ നിന്നും സീറ്റുകള്‍ ഒന്നും പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല, കയ്യിലുണ്ടായിരുന്ന അരുവിക്കര നഷ്ടമാവുന്ന സ്ഥിതിയും ഉണ്ടായി. കൊല്ലത്ത് ഇത്തവണ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും അത് രണ്ട് സീറ്റില്‍ ഒതുങ്ങി. കുണ്ടറയും കരുനാഗപ്പള്ളിയുമാണ് പിടിച്ചെടുത്ത സീറ്റുകള്‍.

ഖാദര്‍ മങ്ങാട്

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുന്നത് വിസി കബീര്‍ ചെയര്‍മാനായുള്ള സമിതിയാണ്. വിസി കബീര്‍ ചെയര്‍മാനും പുനലൂര്‍ മധു, ഖാദര്‍ മങ്ങാട് എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്. യുഡിഎഫിന് ഇത്തവണ വലിയ തിരിച്ചടി നേരിടേണ്ടി വന്ന ഒരു മേഖലായാണ് ഇത്.

പിജെ ജോയി

പിജെ ജോയി അധ്യക്ഷനായ സമിതിയാണ് തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ തോല്‍വി അന്വേഷിക്കുന്നത്. വിആര്‍ പ്രതാപന്‍, ആര്‍എസ് പണിക്കര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. മൂന്ന് ജിലകളില്‍ നിന്നായി യുഡിഎഫിന് ആകെ ലഭിച്ചത് രണ്ട് സീറ്റുകള്‍. ഇടുക്കിയിലും തൃശൂരിലും ഓരോ സീറ്റുകള്‍. പത്തനംതിട്ടയില്‍ ഒരിക്കല്‍ കൂടി സംപൂജ്യരായി.

കോഴിക്കോട്, മലപ്പുറം, പാലക്കാട്

കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഫലം പരിശോധിക്കുന്നത് കെ മോഹന്‍കുമാര്‍ അധ്യക്ഷനായ കമ്മീഷനാണ്. എം എ ചന്ദ്രശേഖരന്‍
അയിര ശശി എന്നിവരാണ് മറ്റ് അംഗങ്ങള്‍. പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാലക്കാട് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ തൃത്താല കൈവിട്ടു. മലപ്പുറത്ത് ഇത്തവണയും ജയിക്കാന‍് കഴിഞ്ഞത് വണ്ടൂര്‍ സീറ്റ് മാത്രം. കോഴിക്കോട് ജില്ലയിലാവട്ടെ തുടര്‍ച്ചയായ നാലാം തവണയും പാര്‍ട്ടി സംപൂജ്യരായി.

കണ്ണൂര്‍, കാസര്‍ഗോഡ്

കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളുടെ ഫലം കുര്യന്‍ ജോയി (ചെയര്‍മാന്‍), അജയ് തറയില്‍, എം സി ദിലീപ്കുമാര്‍ എന്നിവര്‍ അധ്യക്ഷനായ സമിതി അന്വേഷിക്കും. വയനാട് മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടാന്‍ ഇത്തവണ കോണ്‍ഗ്രസിന് സാധിച്ചു. കല്‍പ്പറ്റ പിടിച്ചെടുക്കുകയായിരുന്നു. കണ്ണൂരില്‍ സീറ്റ് നിലയില്‍ വ്യത്യാസമില്ല. അതേസമയം ലീഗിന്‍റെ കൈവശമുണ്ടായിരുന്നു അഴീക്കോട് നഷ്ടമായി, കാസര്‍കോട് ജില്ലയിലും കഴിഞ്ഞ തവണത്തെ അതേ നില തുടര്‍ന്നു.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Recommended Video

cmsvideo
    കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+