ഏത് കഞ്ചാവ് വില്‍പ്പനക്കാരനെ പിടിച്ചാലും പിന്നില്‍ സിപിഎം... കരിദിനം പ്രഖ്യാപിച്ച് കെ സുധാകരന്‍
കണ്ണൂര്‍: വിവാദ ഭരണഘടനാ വിരുദ്ധ പ്രസ്താവനയില്‍ പുറത്തായ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലുന്ന ദിവസം കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്. കെപിസിസിയുടെ തീരുമാനം കെ സുധാകരന്‍ മാധ്യമങ്ങളെ അറിയിച്ചു. ജനുവരി നാലിന് കരിദിനം ആചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ വിഷയം ചര്‍ച്ചയാക്കാന്‍ വേണ്ടിയാണ് കരിദിനം ആചരിക്കുന്നത്. സജി ചെറിയാനെ എന്തിന് സിപിഎം മാറ്റി നിര്‍ത്തി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയില്ല എന്ന് സിപിഎമ്മിന് ബോധ്യമുണ്ടെങ്കില്‍ എന്തിന് മാറ്റി നിര്‍ത്തി. അതിന് സിപിഎം ഉത്തരം പറയട്ടെ. പ്രതിപക്ഷ ബഹുമാനം കൊണ്ടാണോ, ജനവികാരം മാനിച്ചാണോ, അതല്ല, അദ്ദേഹം കുറ്റം ചെയ്തുവെന്ന് തോന്നിയിട്ടാണോ എന്നും സുധാകരന്‍ ചോദിച്ചു.

എവിടെയാണ് നീതി. നിയമം നടപ്പാകുന്നുണ്ടോ. എംഡിഎംഎയും ചരസും കഞ്ചാവുമെല്ലാം ഒഴുകകയല്ലേ. എല്ലാത്തിന്റെയും പിന്നില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും സിപിഎം ക്രിമിനലുകളുമാണ്. എവിടെ ഇത്തരം സംഭവം പിടിച്ചാലും അതിന്റെ പിന്നില്‍ ഡിവൈഎഫ്‌ഐക്കാരല്ലേ. ഏത് കഞ്ചാവ് വില്‍പ്പനക്കാരനെ പിടിച്ചാലും പിന്നില്‍ സിപിഎം അല്ലേ. കൊടി സുനി അടക്കം അടക്കി ഭരിക്കുകയല്ലേ രാജ്യം. അയാളെ സംരക്ഷിക്കാന്‍ സിപിഎം എന്തുമാത്രം പാടുപെടുന്നു. മദ്യശാലകള്‍ വ്യാപകമായി തുറന്നുകൊടുക്കുന്നു. ആര്‍ക്ക് വേണ്ടിയാണ് ഈ ഭരണം. കഞ്ചാവ് വില്‍ക്കുന്നവന് വേണ്ടിയാണോ എന്നും സുധാകരന്‍ ചോദിക്കുന്നു.
എത്ര മദ്യശാലകളാണ് തുറന്നുകൊടുത്തത്. ഈ നാട് എങ്ങോട്ടാണ് പോകുന്നത്. പുതിയ തലമുറയെ എങ്ങോട്ടാണ് സര്‍ക്കാര്‍ നയിക്കുന്നത്. നിയമം നിലനില്‍ക്കാത്ത സമൂഹത്തില്‍ പുതിയ തലമുറ വഴിതെറ്റുമെന്നതില്‍ തര്‍ക്കമുണ്ടോ. പുതിയ തലമുറയ്ക്ക് വഴികാട്ടിയാകേണ്ട മാര്‍ഗങ്ങള്‍ കേരളത്തില്‍ അടഞ്ഞുപോകുന്നു. ഇഷ്ടപ്പെട്ടവര്‍ക്ക് അധികാര സ്ഥാനത്തെത്താന്‍ എന്തു വൃത്തികേടും കാണിക്കുമെന്നതിന് തെളിവാണ് ഇപി ജയരാജന്റെ അന്വേഷണം വേണ്ടെന്ന് വച്ചതും സജി ചെറിയാന്റെ തിരുച്ചുവരവും. ഇതെല്ലാം വിലയിരുത്തേണ്ടത് കേരളത്തിലെ ജനങ്ങളാണെന്നും കെ സുധാകരന്‍ പറഞ്ഞു.
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ഭരണഘടനയെ അവഹേളിക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സജി ചെറിയാന്‍ ഭരണഘടനക്കെതിരെ നടത്തിയ പ്രസംഗം മാധ്യമങ്ങളില്‍ വന്നതാണ്. വലിയ പ്രതിഷധം ഉയര്‍ന്നപ്പോഴാണ് സജി ചെറിയാനെ മാറ്റി നിര്‍ത്തിയത്. പോലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത്, സര്‍ക്കാരിന് ഭരണഘടനയോട് മതിപ്പില്ല എന്നതിന്റെ സൂചനയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.












Click it and Unblock the Notifications