Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി യോഗം വെള്ളിയാഴ്ച; ഗ്രൂപ്പ് നേതാക്കളുമായി സമവായമുണ്ടാക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പുനഃസംഘടന സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ കെപിസിസി നിര്‍വാഹകസമിതി യോഗം വെള്ളിയാഴ്ച. പുനഃസംഘടന സംബന്ധിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചനടന്നിരുന്നു. ഈ ചര്‍ച്ചയിലാണ് നാളെ യോഗം ചേരാന്‍ തീരുമാനമായത്. നാളെ രാവിലെ 10.30നാണ് കെപിസിസി യോഗം.

കെപിസിസി സെക്രട്ടറിമാരുടെയും ഡിസിസി ഭാരവാഹികളുടെയും നിയമനവും ചൊവ്വാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ചയായി. ജില്ലാ നേതൃത്വങ്ങള്‍ തയാറാക്കിയ കരട് പട്ടിക പരിശോധിച്ച് എത്രയും വേഗം ഡിസിസി ഭാരവാഹികളെ കണ്ടെത്തും. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഗ്രൂപ്പുകളെ വിശ്വാസത്തിലെടുക്കും. ഇതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും മറ്റ് മുതിര്‍ന്നനേതാക്കളുമായും സുധാകരനും സതീശനും ആശയവിനിമയം നടത്തും.

k

സംഘടനാ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഭാരവാഹികളെ പ്രഖ്യാപിക്കണമെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. തെരഞ്ഞെടുപ്പ് സംബന്ധിച്ച് യാതൊരു നീക്കവും ഇതുവരെയുണ്ടായിട്ടില്ല. റിട്ടേണിങ് ഓഫിസറായ കര്‍ണാടകയിലെ ജി പരമേശ്വര അടുത്ത ദിവസം കേരളത്തിലെത്തും.

അടുത്ത തിങ്കളാഴ്ച യുഡിഎഫ് യോഗം ചേരുന്നുണ്ട്. നിയമസഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളാവും മുന്നണിയോഗത്തിലെ അജണ്ട. ലോകായുക്ത, ഗവര്‍ണറുടെ പിഎയുടെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെതിരേ ആക്രമണം കടുപ്പിക്കാനും യോഗത്തില്‍ ധാരണയാവും. അതേസമയം, കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലീഗ് പ്രതിനിധികള്‍ യുഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വച്ചേക്കും. മുന്നണിയില്‍ കോണ്‍ഗ്രസില്‍ മാത്രമാണ് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. ഇത് ഒറ്റക്കെട്ടായ നീക്കങ്ങള്‍ക്ക് തടസമാകുന്നുണ്ട്. ഗവര്‍ണറുടെ പിഎ നിയമനത്തോട് സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ച വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നാണ് ചില ലീഗ് നേതാക്കള്‍ നല്‍കുന്ന സൂചന.

അതേസമയം, കെപിസിസി നേതൃത്വവുമായി തര്‍ക്കമുണ്ടെന്ന് വരുത്തി തീര്‍ക്കേണ്ടെന്നും യാതൊരു തര്‍ക്കവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയയാളാണ് ഞാന്‍. പാര്‍ട്ടി ഒറ്റക്കെട്ടായാണ് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു. നയപരമായ കാര്യങ്ങളില്‍ പോലും നേതൃത്വവുമായി രമേശ് ചെന്നിത്തല കൂടിയാലോചിക്കാത്തതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട് എന്നാണ് വാര്‍ത്തകള്‍ വന്നത്. ലോകായുക്ത നിയമഭേദഗതിയില്‍ നിരാകരണ പ്രമേയം കൊണ്ടുവരണമെന്ന പ്രഖ്യാപനം നേതൃത്വത്തോട് ആലോചിക്കാതെയാണ് ചെന്നിത്തല നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, രമേശ് ചെന്നിത്തലയ്‌ക്കെതിരേ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+