Get Updates
Get notified of breaking news, exclusive insights, and must-see stories!

അധോലോക തലവനായ ഷിജുഖാനെ അറസ്റ്റ് ചെയ്യണം; എല്ലാത്തിനും ഉത്തരവാദി സര്‍ക്കാര്‍: കെ സുധാകരന്‍

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ പ്രതികൂട്ടിലുള്‍പ്പെട്ട് എല്ലാവരേയും നിയമത്തിന് കൊണ്ടുവരണമെന്നും ഷിജുഖാനെ അറസ്റ്റ് ചെയ്യണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കടത്തിന് കൂട്ടുനിന്ന അധോലോക തലവനാണ് ഷിജു ഖാനെന്നും. അദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്നും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെടുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു.

ജന്മം നല്‍കിയ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനുവേണ്ടി വലിയ പോരാട്ടമാണ് അനുപമക്ക് നടത്തേണ്ടി വന്നതെന്നും രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വസിച്ച് നിയമാനുസൃതമായി കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികള്‍ക്ക് തങ്ങള്‍ വളര്‍ത്തിയ കുഞ്ഞിനെയും നഷ്ടമായെന്നും കെ സുധാകരന്‍ പറഞ്ഞു.

1

അഴിമതിയും, സ്വജന പക്ഷപാതവും കൊടികുത്തി വാഴുന്ന സംസ്ഥാനത്തെ ഭരണസംവിധാനമാണ് ഇതിനൊക്കെ ഉത്തരവാദിയെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാരാണ് കൃത്രിമ രേഖകളുണ്ടാക്കി, ദത്തുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കാറ്റില്‍ പറത്തി അനുപമയുടെ കുഞ്ഞിനെ നാടു കടത്തിയതെന്നും, മറ്റൊരു കുഞ്ഞിനെ ലഭിക്കുമായിരുന്ന ആന്ധ്രാ ദമ്പതികള്‍ക്ക് ആ അവസരം ഇല്ലാതാക്കിയതും ഈ നെറി കെട്ട ഭരണവര്‍ഗമാണെന്നും സുധാകരന്‍ ആരോപിച്ചു. ആണ്‍കുട്ടി പെണ്‍കുട്ടി ആയതില്‍ തുടങ്ങി നിരവധി ക്രമക്കേടുകളാണ് ശിശു ക്ഷേമ സമിതി ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

2

പാര്‍ട്ടിയുടെ ഉന്നത നേതാവായിരുന്ന വ്യക്തിയുടെ കുടുംബ മഹിമ സംരക്ഷിക്കുന്നതിനു വേണ്ടി ഏറ്റവും അധാര്‍മികമായ പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടപ്പാക്കിയത് ശിശുക്ഷേമ സമിതിയും ഷിജുഖാനുമാണെന്നും, കുഞ്ഞിനുവേണ്ടി ശ്രീമതി ടീച്ചറുള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ വളരെ മുമ്പേ തന്നെ കണ്ട് ആവശ്യപ്പെട്ടിട്ടും ദത്തു നടപടികളുമായി മുന്നോട്ടു പോവുകയാണ് ഈ ക്രിമിനല്‍ സംഘങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യകടത്താണ് ഇവിടെ നടന്നിരിക്കുന്നതെന്നും. പാര്‍ട്ടി പ്രവര്‍ത്തക കൂടിയായിരുന്നു അനുപമയെന്നും. അനുപമക്കെതിരെ പാര്‍ട്ടി തന്നെ നടത്തുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ ഏറ്റവുംഹീനമായ പ്രവര്‍ത്തിയാണെന്നും സുധാകരന്‍ പറഞ്ഞു. പുരോഗമന പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുകയും ഒപ്പം സദാചാര പോലീസിംഗ് നടത്തുകയാണെന്നും, ഈ വൃത്തികെട്ട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

3

അമ്മമാരുടെ കണ്ണീര് സിപിഎമ്മിന് പുത്തരിയല്ലെന്നും ഒരുകാലത്ത് കൂടെ നിന്നവരെപോലും സിപിഎം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പൊതുസമൂഹം വിലയിരുത്തണമെന്നും സുധാകരന്‍ പറഞ്ഞു. കുഞ്ഞിന്റെ പേരില്‍ ഹൃദയം തകര്‍ന്ന രണ്ടമ്മമാരുടെ മനോവികാരം സിപിഎമ്മിനോ അണികള്‍ക്കോ മനസ്സിലാകില്ലെന്നും ഇതിന് ശിശുക്ഷേമ സമിതിയില്‍ സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്നത് അന്വേഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. അധോലോകത്തിന്റെ തലവനായ ഷിജു ഖാനെതിരെ കേസ് എടുക്കാനും, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെടുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

4

അതേസമയം മാസങ്ങല്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സ്വന്തം കുഞ്ഞിനെ ഇന്ന് അനുപമക്ക് തിരികെ ലഭിച്ചു. കുഞ്ഞിനെ തിരികെ കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒപ്പംനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും സമരം തുടരുമെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ താനറിയാതെ മാറ്റിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതു വരെ സമരം തുടരുമെന്നും അനുപമ കൂട്ടിചേര്‍ത്തു. കുഞ്ഞുമായി സമരപ്പന്തലില്‍ ഇരിക്കില്ലെന്നും സമരരീതി മാറ്റുമെന്നും അനുപമ പറഞ്ഞു.

5

നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളര്‍ത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ടെന്നും അനുപമ പറഞ്ഞു. മാസങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിച്ചത്. വിധി വന്നതിന് പിന്നാലെ ജഡ്ജിയുടെ ചേംമ്പറില്‍വെച്ച് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+