എത്ര വലിയ നേതാവായാലും നടപടി ഉറപ്പ്: ലത്തീഫിന്റെ സസ്പെന്‍ഷന്‍ ഗ്രൂപ്പുകള്‍ക്കുള്ള മുന്നറയിപ്പ്
തിരുവനന്തപുരം: ഗ്രൂപ്പുകളുടെ അതിശക്തമായ എതിര്‍പ്പിനെ മറികടുന്നുകൊണ്ട് പുനഃസംഘടനയുമായി മുന്നോട്ട് പോവാനുള്ള ഉറച്ച് തീരുമാനത്തിലാണ് കെ പി സി സി നേതൃത്വം. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പുനഃസംഘടനയുമായി മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്ന് നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍.
സായം സന്ധ്യയില്‍ ചെറായി ബീച്ചില്‍: നടി രമ്യ പണിക്കരുടെ ചിത്രങ്ങള്‍ വൈറല്‍
ഇക്കാര്യത്തിലെ നിലപാട് അവര്‍ എ ഐ സി സി നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ കെ സുധാകരന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷമാവട്ടെ പുനഃസംഘടനയെന്ന ഉറച്ച് തീരുമാനവുമായി മുന്നോട്ട് പോവുകയാണ്. എതിര്‍ ശബ്ദങ്ങള്‍ അതിരുവിട്ടാല്‍ അടക്കി നിര്‍ത്താന്‍ അച്ചടക്ക നടപടിയുടെ വാളോങ്ങോന്‍ തന്നെയാണ് തീരുമാനം.

ഏത് നേതാവായാലും പാര്‍ട്ടി തീരുമാനത്തിന് എതിരായി പ്രവര്‍ത്തിച്ചാല്‍ നടപടി ഉണ്ടാവുമെന്ന വ്യക്തമായ സൂചനയാണ് നേതൃത്വം നല്‍കുന്നത്. അതിന് വ്യക്തമായ ഉദാഹരണമാണ് മുന്‍ കെ പി സി സി സെക്രട്ടറിയും തിരുവനന്തപുരം ജില്ലയിലെ പാർട്ടിയുടെ സമര മുഖത്തെ മുൻനിരക്കാരനുമായ എംഎ ലത്തീഫിനെ സസ്പെൻഡ് ചെയ്തത്.

എഎം ലത്തീഫിന്റെ സസ്പെന്‍ഷന്‍ തിരുവനന്തപുരം ജില്ലയില്‍ പരസ്യമായ പ്രതിഷേധത്തിന് വരെ ഇടയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നേതൃത്വത്തിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധിപ്പേര്‍ രംഗത്ത് എത്തുകയും ചെയ്തു. 'തിരുവന്തപുരം ജില്ലയിലെ സമരനായകനും ജില്ലയിലെ പ്രവർത്തകരെയും നാടിനെയും നെഞ്ചോട് ചേർത്ത പ്രിയ നേതാവുമാണ് എംഎ ലത്തീഫ്. അദ്ദേത്തെ പോലെയുള്ള ഒരാളെ ഒരുമിച്ചു പത്തു പ്രവത്തകരെ കൂടെയ് കൂട്ടാൻ നട്ടെലില്ലാത്ത അധികാരമോഹികളുടെയ് വാക്കുകേട്ടിട്ടാണ് സസ്‌പെൻഷൻ എങ്കിൽ തെറ്റുപറ്റി പ്രസിഡന്റിന്'- എന്നാണ് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്.

ലത്തീഫിനെതിരായ നടപടി വിവാദമായെങ്കിലും സസ്പെന്‍ഡ് ചെയ്തതിന് വ്യക്തമായ കാരണം ഉണ്ടെന്നാണ് നേതൃത്വേം വിശദീകരിക്കുന്നത്. കെ പി സി സി ഭാരവാഹിയായിരുന്നപ്പോള്‍ പരസ്യ പ്രതികരണത്തിന് ആഹ്വാനം ചെയ്തു, പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മുതലപ്പൊഴി സന്ദർശനം തടയാൻ ശ്രമിച്ചു തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ നടപടിക്ക് കാരണമായതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. നേതാക്കള്‍ക്കെതിരായ അസഭ്യവര്‍ഷമാണ് പുന്നക്കാരനെതിരായ ആരോപണം.

രണ്ടുപേര്‍ക്കുമെതിരായ നടപടി എ, ഐ ഗ്രൂപ്പുകള്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അച്ചടക്കനടപടികൾ ഏകപക്ഷീയമാണെന്നാണ് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരിപ്പ് നക്കാൻ അവസരം കിട്ടിയാൽ അത് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് നേതാവായ എവി ഗോപിനാഥിനെതിരെ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കെ സുധാകരന്‍ ശ്രമിക്കുകയാണെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. മാത്രമല്ല എവി ഗോപിനാഥിനെ ഭാരവാഹിയാക്കാൻ വരെ ശ്രമം നടത്തുകയും ചെയ്തു.

അടുത്തിടെ മുന്‍ കെ പി സി സി പ്രസിഡന്റായ വിഎം സുധീരനെ സാമൂഹിക മാധ്യമത്തിലൂടെ മോശമായ രീതിയില്‍ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് നേതാവും സുധാകരന്റെ അടുത്ത അനുയായിയുമായ റിജിൽ മാക്കുറ്റിക്കെതിരേ എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്നും ഗ്രൂപ്പുകാര്‍ ചോദിക്കുന്നു.

എന്നാല്‍ ഇതിനിതിരെ ഗ്രൂപ്പ് നേതാക്കള്‍ ഉടന്‍ പരസ്യ പ്രതികരണത്തിന് ഇറങ്ങേണ്ടതില്ലെന്നാണ് ധാരണ. സമയമാകുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് ഇറങ്ങി പ്രതികരിക്കാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications