ടി സിദ്ദിഖിനെ കണ്ടാല്‍ അറിയാത്ത സേവാദള്‍ ഭടൻമാർ... സെമി കേഡര്‍ ആകാന്‍ പോകുന്ന പാര്‍ട്ടിയുടെ കാലാള്‍പട!
കൊല്ലം: കേരളത്തില്‍ കോണ്‍ഗ്രസിന് ആകെ 21 എംഎല്‍എമാര്‍ ആണുള്ളത്. അതില്‍ ഒരാളാണ് ടി സിദ്ദിഖ്. അതിലും വ്യക്തമായി പറഞ്ഞാല്‍, കെപിസിസിയുടെ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാള്‍. ചാനല്‍ ചര്‍ച്ചകളില്‍ ഇത്രയും കാലം കോണ്‍ഗ്രസ്സിന് വേണ്ടി ചാവേറായി രംഗത്ത് വന്നുകൊണ്ടിരുന്ന ഒരാള്‍.
അങ്ങനെയുള്ള ഒരു നേതാവിനെ തിരിച്ചറിയാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിയില്ലേ? കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി വയനാട് മണ്ഡലത്തില്‍ നിന്നും പിന്മാറിയ ടി സിദ്ദിഖ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. അങ്ങനെയുള്ള ഒരു നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയാതെ പോകുമോ? എന്നാല്‍ അതിലും കഷ്ടമാണ് കേരളത്തിലെ കോണ്‍ഗ്രസിലെ കാര്യങ്ങള്‍...

കോണ്‍ഗ്രസിന്റെ കൊല്ലം ജില്ലാ നേതൃയോഗം നടക്കുന്നതിനിടെ ആയിരുന്നു ടി സിദ്ദിഖ് തടഞ്ഞുവയ്ക്കപ്പെട്ടത്. സേവാ ദള്‍ പ്രവര്‍ത്തകര്‍ ആയിരുന്നു സിദ്ദിഖിനെ തടഞ്ഞുവച്ചത്. ആളറിയാതെ ആണ് സിദ്ദിഖിനെ അവര്‍ തടഞ്ഞത് എന്നാണ് മലയാള മനോരമ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ കുറിപ്പില്‍ പറയുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എത്തിയാണ് ടി സിദ്ദിഖിനെ അകത്തേക്ക് പ്രവേശിപ്പിച്ചത് എന്നാണ് വാര്‍ത്ത.

ഇങ്ങനെ ഒരു കാര്യം എങ്ങനെ സംഭവിക്കും എന്ന് കോണ്ഗ്രസ്സുകാര് മാത്രമല്ല, അല്ലാത്തവരും ചിന്തിച്ചുപോകും. ടി സിദ്ദിഖിനെ അറിയാത്ത കോണ്ഗ്രസ്സുകാര് കേരളത്തില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുള്ള, ഇപ്പോള്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്ന ആളാണല്ലോ ടി സിദ്ദിഖ്.

തടഞ്ഞത് സേവാ ദള്‍ പ്രവര്‍ത്തകര്‍ ആണെന്ന് പറഞ്ഞല്ലോ. ഇനി എന്താണ് സേവാ ദള്‍ എന്ന് സംശയമുള്ളവര്‍ക്ക് അത് കൂടി വ്യക്തമാക്കിത്തരാം. കോണ്‍ഗ്രസിന് കീഴിലുള്ള ഒരു സന്നദ്ധ സംഘമാണ് സേവാ ദള്‍. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും സേവാ ദള്‍ ഉണ്ട്. സ്വാതന്ത്ര്യ സമരത്തോളം പഴക്കമുള്ള സേവാ ദളിന്റെ ചരിത്രത്തിനും. 1923 ഡിസംബര്‍ 28 ന് ആണ് സേവാ ദള്‍ സ്ഥാപിക്കപ്പെടുന്നത്. കോണ്‍ഗ്രസിനുള്ളില്‍ കേഡര്‍ സ്വഭാവമുള്ള ഒരു പോഷക സംഘടനയാണ് ഇത്. സേവാ ദളില്‍ ചേരുമ്പോള്‍ പ്രത്യേകം പ്രതിജ്ഞയൊക്കെ എടുക്കണം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണം എന്നതാണ് ആ പ്രതിജ്ഞയിലെ ഒരു കാര്യം. ഗാന്ധി തൊപ്പി സേവാ ദള്‍ ഭടന്മാരുടെ യൂണിഫോമിന്റെ ഭാഗമാണ്. അച്ചടക്കവും ദേശസ്നേഹവും സ്വയം സന്നദ്ധതയും ആണ് സേവാ ദള്‍ ഭടന്മാരുടെ മുഖമുദ്ര എന്നാണ് പറയപ്പെടുന്നത്. സിനിമ താരവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ആയിരുന്ന ധര്മജന് ബോള്‍ഗാട്ടി പഴയ സേവാ ദള്‍ ഭടന് ആയിരുന്നു.

രാഷ്ട്രീയ കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണം എന്ന് പറയുമ്പോഴും, സംസ്ഥാനത്തെ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളായ, എംഎല്‍എ ആയ ടി സിദ്ദിഖിനെ തിരിച്ചറിഞ്ഞില്ല എന്നത് വിശ്വാസ്യ യോഗ്യമല്ല. ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതിന് പിന്നില്‍ പോലും ചില ഗ്രൂപ്പ് കളികള്‍ നടന്നിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്തായാലും പ്രശ്നമെല്ലാം പരിഹരിച്ച മട്ടിലാണ് കെ സുധാകരന് മുന്നോട്ട് പോകുന്നത്.

കെ സുധാകരന് എത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റമായിരുന്നു. ഇക്കാര്യത്തില്‍ ഒരു അച്ചടക്കവും ഉണ്ടായിരുന്നില്ല എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ സുധാകരന്, മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ഹാളിലേക്ക് കയറിയപ്പോള്‍ പ്രവര്‍ത്തകരും കൂടെ ഇരച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് സേവാ ദള്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇവരെ തടഞ്ഞത്.

ടി സിദ്ദിഖിനെ സേവാ ദള്‍ മനപ്പൂര്‍വ്വ തടഞ്ഞതല്ല എന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ആയിരുന്നു സേവാ ദള്‍ ഭടന്മാര് തടഞ്ഞത്.ഈ സമയത്താണ് സിദ്ദിഖ് അതില്‍ പെട്ടുപോയത് എന്നാണ് വിശദീകരണം. എന്തായാലും ടി സിദ്ദിഖിനെ അകത്തുകയറ്റുന്നില്ല എന്ന് പറഞ്ഞായിരുന്നു പിന്നീടുള്ള ബഹളം. എന്തായാലും കെപിസിസി പ്രസിഡന്റ് കെ സുധാകരന് വന്നപ്പോള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ സേവാ ദള്‍ ഭടന്മാര്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അങ്ങനെ ടി സിദ്ദിഖിനും അകത്ത് കയറാന്‍ പറ്റി.

കോണ്‍ഗ്രസ് നേതൃ യോഗത്തില്‍ കെ സുധാകരന് പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാണ്. അലക്കിത്തേച്ച വെള്ള കുപ്പായവും ഇട്ട് തേരാപാരാ നടന്നാല്‍ ജനം കൈയ്യൊഴിയും എന്നാണ് അദ്ദേഹം നേതാക്കളോട് പറഞ്ഞത്. എങ്ങനെയാണ് പിണറായി വിജയനും ഡിവൈഎഫ്ഐയും എല്ലാം ജനഹൃദയങ്ങളിലേക്ക് എത്തിയത് എന്നും സുധാകരന് വിശദീകരിച്ചു നല്കി. കൊവിഡിന് മുമ്പ് പിണറായി വിജയന്റെ മുഖം കണ്ടാല്‍ സ്ത്രീകള്‍ക്ക് ഹാലിളകുമായിരുന്നു. എന്നാല്‍ കൊവിഡ് കാലത്തോടെ പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തിനായി സ്ത്രീകള്‍ കാത്തിരിക്കാന്‍ തുടങ്ങി. അതിന് വഴിവച്ചത് ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ചതും സൗജന്യ കിറ്റും ഒക്കെ ആയിരുന്നു എന്നാണ് സുധാകരന്റെ കണ്ടെത്തല്‍.

കിറ്റും പെന്‍ഷനും എല്ലാം ഡിവൈഎഫ്ഐക്കാരും അയല്‍ക്കൂട്ടക്കാരും ആയിരുന്നു വീടുകളില്‍ എത്തിച്ചത്. വിജയേട്ടന് തന്നുവിട്ടതാണെന്ന് പറഞ്ഞാണ് ഇത് വിതരണം ചെയ്തിരുന്നത് എന്നാതാണ് പിണറായി വിജയന്റെ പ്രതിച്ഛായ മാറ്റത്തിന് കാരണമായി സുധാകരന് കണ്ടെത്തിയിട്ടുള്ള കാര്യം. ലോക്സഭ തിരഞ്ഞെടുപ്പില്‍ 77 ശതമാനം സ്ത്രീകളും ഇടത് വിരുദ്ധ നിലനാട് സ്വീകരിച്ച നിലയില്‍ നിന്നാണ് ഈ മാറ്റം ഉണ്ടായത് എന്നും സുധാകരന് പറയുന്നുണ്ട്. ഇവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തുവത്രെ.
Recommended Video

കെപിസിസി എക്സിക്യൂട്ടീവിലെ പലരേയും തനിക്ക് അറിയില്ലായിരുന്നു എന്ന് കൂടി സുധാകരന് വെളിപ്പെടുത്തിയിട്ടുണ്ട്. 500 അംഗങ്ങളുള്ള എക്സിക്യൂട്ടീവിലെ എഴുപതോളം പേരെ പരിചയപ്പെട്ടത്, അവര്‍ അവരുടെ ബയോഡാറ്റയുമായി വന്നപ്പോഴാണെന്നും സുധാകരന് പറഞ്ഞു. കെപിസിസി ഭാരവാഹികളുടെ എണ്ണം അമ്പത് ആയി കുറയ്ക്കും. എന്നാല്‍, നേതാക്കള്‍ക്കെല്ലാം തന്നെ അധികാര വികേന്ദ്രീകരണത്തിലൂടെ ചുമതലകള്‍ നല്‍കുമെന്നും സുധാകരന് വ്യക്തമാക്കിയിട്ടുണ്ട്.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications