'എന്തുകഴിച്ചാലും കൃഷ്ണന്‍കുട്ടിയുടെ കണക്കെഴുത്ത് ചോക്കില്‍ തന്നെ

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ചോക്ക് കൊണ്ട് ചായ കടയിലെ കണക്കെഴുതുന്ന കൃഷ്ണന്‍കുട്ടിയേട്ടന്‍ കൗതുകമാകുന്നു. എടപ്പാള്‍ അയിലക്കാട് ദേശത്തെ അയ്യപ്പന്‍കാവിന് സമീപമുള്ള കൃഷ്ണന്‍കുട്ടിയേട്ടന്റെ ചായക്കട അയിലക്കാട്ടുക്കാരുടെ ഒരു സ്വകാര്യ അഹങ്കാരമാണ്.

ടിപി കേസ് മൊഴി കുഴിച്ചുമൂടാൻ ഏകെജിയെ ബാലപീഡകനാക്കി? വിടി ബൽറാം കളിച്ചത് കേസില്‍ നിന്നും തടിയൂരാൻ?

രുചി പെരുമയുടെ ഗ്രാമീണ നന്മകള്‍ നിറഞ്ഞ കൃഷ്ണന്‍കുട്ടിയുടെ നാടന്‍ രുചികള്‍ വേറിട്ട ഒരനുഭവമാണ്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുള്ള ബംഗാളികള്‍ വരെ 'ഘാന ബഹ്ത്ത അച്ഛ'എന്നാണ് പറയാറ്. കാണാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റ ഏടുപ്പില്ലെങ്കിലും ഇവിടത്തെ ഭക്ഷണ രുചികള്‍ അതിനും മുകളിലാണെന്നതാണ് ഈ നാടന്‍ ചായക്കടയുടെ സവിശേഷതയും. ഇവിടെ ചായ കുടിക്കാനെത്തുന്നവരുടെ കണക്കുകള്‍ എഴുതി കൂട്ടുന്നതിലും വ്യത്യസ്തതയുണ്ട്.

chaya

ചോക്ക്‌കൊണ്ട് ചായ കടയിലെ കണക്കെഴുതുന്ന കൃഷ്ണന്‍കുട്ടിയേട്ടന്‍.

ഇവിടെ, പേന പടിക്ക് പുറത്താണ്. ചോക്ക് കൊണ്ട് മേശപ്പുറത്താണ് കണക്കെഴുത്ത്. കൂടുതലും പ്രായമായവരാണ് ഇവിടുത്തെ സ്ഥിരം പറ്റുകാര്‍. വെള്ളചോക്ക് കൊണ്ട് വലുതായെഴുതി കൂട്ടുമ്പോള്‍ അവര്‍ക്കു കൂടി കാണാം എന്നാണ് കൃഷ്‌ണേട്ടന്റെ പക്ഷം. കള്ളവുമില്ല, കള്ളത്തര കൂട്ടലുമില്ല!. ഒരു മാസത്തില്‍ ഒരു പെട്ടിയിലേറെ ചോക്കുകള്‍ ഇവിടെ എഴുതിതള്ളുന്നുവെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Krishankutty writing his calculations with chalk

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്