വൈദ്യുതി ബില്ലടച്ചില്ല; ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ വീട്ടുകാര്‍ മര്‍ദ്ദിച്ചു

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : ഗാർഹിക വൈദ്യുത ബിൽ അടക്കാത്തത് കാരണം വൈദ്യുതബന്ധം വിഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർക്ക് വീട്ടുകാരുടെ മർദ്ദനം. തിയ്യതി കഴിഞ്ഞിട്ടും ബിൽ അടക്കാത്ത നൊച്ചാട് ചാത്തോത്ത് താഴ മാരാർ കണ്ടി സുൾഫിക്കറും സഹോദരൻ സദറുദ്ധീനും കൂടിയാണ് വീട്ടിൽ ഫ്യൂസ് ഊരാനെത്തിയ നടുവണ്ണൂർ ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരൻ കരിമ്പാലങ്കണ്ടി കാസിമിനെ ക്രൂരമായി അടിച്ചു പരിക്കേല്പിച്ചത്.

സിപിഎമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമോ? സിപിഎം ഭരണഘടന ഇന്ത്യയോട് കൂറുപുലർത്തുന്നില്ലെന്ന്...

അവധി കഴിഞ്ഞത് മൂന്ന് പ്രാവശ്യം മുന്നറിയിപ്പ് നൽകിയിട്ടും ബിൽ അടക്കാത്തതിനെ തുടർന്ന് വീട്ടിലെത്തിയ ജീവനക്കാരനെ വീട്ടുകാർ ആക്രമിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തു. ജീവനക്കാരനെ അക്രമിച്ചതറിഞ്ഞു അന്വേഷിക്കാനെത്തിയ കെ.എസ്.ഇ. ബി സബ് എൻജിനീയർ ഉൾപ്പെടെയുള്ളവരോടും പ്രതികൾ അസഭ്യ വർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമത്തിൽ പരിക്കേറ്റ കാസിം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കയ്യിലും വാരിയെല്ലിനും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.

kseb

വൈദ്യുതി ബിൽ കുടിശ്ശികയുള്ള പ്രദേശത്തെ എല്ലാ വീടിലും കയറി കാസിം മുന്നറിയിപ്പ് നൽകുകയും സുൽഫിക്കർ ഒഴിച്ച് എല്ലാവരും ബിൽ അടക്കുകയും ചെയ്തിരുന്നു. നൊച്ചാട് ഹയർ സെക്കണ്ടറി സ്‌കൂൾ ജീവനക്കാരനാണ് സുൾഫിക്കർ. കേസ്‌ പിൻവലിക്കുന്നതിനായി കാസിമിന് നിരന്തരം ഭീഷണിയും സമ്മർദ്ദവുമുണ്ട്.

kseb2

നടുവണ്ണൂർ ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ പരാതി പ്രകാരം സുൽഫിക്കറിനും സഹോദരൻ സദറുദ്ധീനും എതിരെയും ഇവരുെടെ മാതാവിന്റ പരാതിയിൽ കാസിമിനെതിരെയും പേരാമ്പ്ര പോലീസ് കേസ് ചാർജ് ചെയ്തു. കാസിമിനെ മർദ്ദിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിലും പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ നടുവണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
KSEB employee was attacked by the house members while taking the fuse for not paying the bill

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്