സര്‍ക്കാരില്‍ നിന്ന് കെഎസ്ഇബിക്ക് കിട്ടാനുളളത് 138 കോടി , ഇതും ജനങ്ങളുടെ തലയ്ക്ക്!
വൈദ്യുതി പ്രതിസന്ധിയിലായ കെഎസ്ഇബിക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് കുടിശികയായി ലഭിക്കാനുളളത് 138 കോടി രൂപ.
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിലായ കെഎസ്ഇബിക്ക് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് മാത്രമായി ലഭിക്കാനുള്ളത് 138 കോടി രൂപ. വേനല്‍ കനത്തതോടെ കടുത്ത വൈദ്യുതപ്രതിസന്ധിയിലാണ് സംസ്ഥാനം. വൈദ്യുത പ്രതിസന്ധി വര്‍ധിച്ച സാഹചര്യത്തില്‍ അധിക തുക കൊടുത്ത് വൈദ്യുതി വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാലും കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശിക പിരിക്കുന്ന കാര്യത്തില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. കിട്ടാനുള്ള കുടിശിക പിരിക്കാതെ അധിക തുക കൊടുത്ത് വൈദ്യുതി വാങ്ങുന്നതോടെ അധിക ബാധ്യത ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും.

കൃഷി വകുപ്പില്‍ നിന്ന് കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് 56.68 കോടിരൂപയാണ്. ആഭ്യന്തര വകുപ്പില്‍ നിന്ന് 49.61 കോടിരൂപയും ആരോഗ്യ വകുപ്പില്‍ നിന്ന് 12.56 കോടി രൂപയും കുടിശിക ഇനത്തില്‍ കെഎസ്ഇബിക്ക് ലഭിക്കാനുണ്ട്. വൈദ്യുത ബില്‍ അടയ്ക്കുന്നതില്‍ സ്ഥിരം വീഴ്ച വരുത്താറുള്ള ജലസേചന വകുപ്പ് 11.95 കോടി രൂപയാണ് കുടിശിക വരുത്തിയിരിക്കുന്നത്.
ഇതിനു പുറമെ ജയില്‍, ലോട്ടറി തുടങ്ങിയ വകുപ്പുകളും കെഎസ്ഇബിക്ക് വന്‍തുക കുടിശിക നല്‍കാനുണ്ട്. വൈദ്യുതി ക്ഷാമം കനത്തതോടെ അധിക തുക നല്‍കി പുറത്തു നിന്ന് വൈദ്യുതി വാങ്ങാതെ കെഎസ്ഇബിക്ക് മുന്നില്‍ മറ്റ് വഴികളില്ല. ഇത് അധിക ബാധ്യതയാകും. എന്നാല്‍ കിട്ടാനുളള കുടിശിക പിടിച്ചെടുത്താല്‍ കെഎസ്ഇബിക്ക് തത്കാലം രക്ഷപ്പെടാം.
എന്നാല്‍ കെഎസ്ഇബി ഇതിന് ശ്രമിക്കുന്നില്ല. ഈ സഹചര്യത്തില്‍ കൂടുതല്‍ തുക നല്‍കി വാങ്ങുന്ന വൈദ്യുതിയുടെ അധിക തുക സാധാരണക്കാരായ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും.












Click it and Unblock the Notifications