ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സ്കാനിയ ഡിവൈഡറിൽ ഇടിച്ചു,ടയറുകൾ ഊരിപ്പോയി;അപകടം മൈസൂരുവിനടുത്ത്..

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

സുൽത്താൻ ബത്തേരി: ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കേരള ആർടിസിയുടെ സ്കാനിയ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. ജൂൺ 17 ശനിയാഴ്ച പുലർച്ചെ മൈസൂരുവിനടുത്ത് നഞ്ചൻകോഡ് വെച്ചായിരുന്നു അപകടം.സംഭവത്തിൽ ആർക്കും പരിക്കില്ല.

വിവാഹ വാഗ്ദാനം നൽകി 62കാരിയെ മൂന്നുവർഷം ലൈംഗികമായി പീഡിപ്പിച്ച 57കാരൻ അറസ്റ്റിൽ;സംഭവം മലപ്പുറത്ത്

പൊട്ടിത്തെറിച്ച് കുമ്മനം,എല്ലാം പിണറായിക്കറിയാം!കടകംപള്ളി മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കണം

തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ നാലേമുക്കാലോടെ നഞ്ചൻകോഡ് ടൗണിന് സമീപത്തെ ഹൊസള്ളി ഗേറ്റിൽ വെച്ച് റോഡിലെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.

ksrtcscania

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്തെ രണ്ട് ടയറുകളും ഊരിത്തെറിച്ച് പോയി. ബസിന്റെ മുൻവശവും ഭാഗികമായി തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസമയത്ത് നാൽപ്പത്തഞ്ച് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെല്ലാം ഉറങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടമുണ്ടായ ബസിലെ യാത്രക്കാരെ പിന്നാലെ എത്തിയ മറ്റു ബസുകളിൽ ബെംഗളൂരുവിലേക്ക് അയച്ചു. സംഭവത്തിൽ നഞ്ചൻകോഡ് പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
ksrtc bangalore scania bus met with an accident in nanjangud.
Please Wait while comments are loading...