• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെഎസ്ആര്‍ടിസി ഡൊമെന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല; കര്‍ണാടകയോട് സംസ്ഥാനം

തിരുവനന്തപുരം; കർണാടക റോഡ് ട്രാൻസ്പോർടുമായി നടത്തിയ നിയമനടപടികളിൽ വിജയം നേടിയ കെഎസ്ആർടിസി കർണാടക സർക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെഎസ്ആർടിസി തയ്യാറല്ലെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു.

കർണാടക സംസ്ഥാവുമായി ഇക്കാര്യത്തിൽ ഒരു തുറന്ന പോരാട്ടമോ മത്സരമോ ആവശ്യമില്ല. ഫെഡറൽ സംവിധാനത്തിൽ രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ അങ്ങനെ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. ഈ വിഷയം ഇരുസംസ്ഥനങ്ങൾ തമ്മിൽ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സർക്കിരിന്റേയും കെഎസ്ആർടിസിയുടേയും ആവശ്യം. ഈക്കാര്യത്തിൽ ഒരു സ്പർദ്ധയ്ക്കുംഇടവരാതെ , സെക്രട്ടറിമാർ തലത്തിലും , ആവശ്യമെങ്കിൽ മന്ത്രിമാർ തലത്തിലും ചർച്ച നടത്തും.

എന്നാൽ ഈ വിവരം ഔദ്യോ​ഗികമായി കർണാടകയെ അറിയിക്കും. അതിനേക്കാൽ ഉപരി കെഎസ്ആർടിസിക്ക് ഇത് കൊണ്ട് നേരിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട്, യാത്രാക്കാർ ഓൺലൈനിൽ ടിക്കറ്റിനായി സെർച്ച് ചെയ്യുമ്പോൾ കെഎസ്ആർടിസി എന്ന ഡൊമെന്റെ പേര് കർണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവൻ കർണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച് ലാഭകരമായിട്ടുള്ള അന്തർ സംസ്ഥാന സർവ്വീസുകൾ ബം​ഗുളുരുവിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കർണാടകയ്ക്കാണ് ആ ഇനത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നത് കെഎസ്ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് KSRTC.IN , KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്ക്സിന്റെ ഉത്തരവ് വെച്ച് കെഎസ്ആർടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കും. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച ചെയ്യുന്നത് കെഎസ്ആർടിസിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അതിന് സന്നദ്ധമല്ല എന്ന വിവരം വളരെ നയപരമായി കേരളം കർണാടകയെ അറിയിക്കും. ഇക്കാലത്ത് ഓൺലൈനിൽ കൂടിയുള്ള ബിസിനസ് കൂടെ നടത്താതെ കെഎസ്ആർടിസിക്ക് പിടിച്ചു നിൽക്കാനാകില്ല. അല്ലാതെ ലോ​ഗോയും മറ്റു കാര്യങ്ങളിൽ ചർച്ച ചെയ്ത് സമവായത്തിലേക്ക് എത്താൽ ശ്രമിക്കും. കർണാടക കേരളത്തിലേക്കും, കേരളം കർണാടകയിലേക്കും യാത്രാക്കാര്യത്തിൽ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്. അതിനാൽ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങൾ എല്ലാം മുൻനിർത്തി മറ്റു കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും എന്നാൽ ഓൺലൈൻ ഡൊമെന്റെ കാര്യത്തിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിഎംഡി അറിയിച്ചു.

cmsvideo
  സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മല

  കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

  കെഎസ്ആർടിസിയെ സംബന്ധിച്ചടുത്തോളം നീണ്ട ഏഴ് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കെഎസ്ആർടിസി എന്ന പേരും, ലോ​ഗോയും, ആനവണ്ടി എന്നതുമുൾപ്പെടെ അം​ഗീകരിച്ച് കിട്ടിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ച സോണൽ ഓഫീസർ ശശിധരൻ, ഡെപ്യൂട്ടി ലോ ഓഫീസർ പി.എൻ. ഹേന, നോഡൽ ഓഫീസർ സി.ജി പ്രദീപ് കുമാർ ഉൾപ്പെടെ നിരവധി ഉദ്യോ​ഗസ്ഥരുടെ പരിശ്രമവും ഈ വിജയത്തിന് പിന്നിൽ ഉണ്ട്. അതിനേക്കാൽ ഉപരി ഈ പോരാട്ടത്തിന് തുടക്കം കുറിച്ച യശ്ശരീരനായ മുൻ സിഎംഡി ആന്റണി ചാക്കോയോട് കെഎസ്ആർടിസിയും ജീവനക്കാരും എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നതായും , അദ്ദേഹത്തിന് ശേഷം ചുമതല വഹിച്ച സിഎംഡിമാർ എല്ലാം തന്നെ ഈ പോരാട്ടത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും നിലവിലെ സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. കൂടാതെ കഴിഞ്ഞ ഒരു വർഷമായി ഇതിന് വേണ്ടി ശ്രമിച്ച അഭിഭാഷകനായ അഡ്വ. വിസ്സി ജോർജ്ജിനും സിഎംഡി പ്രത്യേക നന്ദി അറിയിച്ചു.

  ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ

  English summary
  KSRTC cannot be compromised on domain; State to Karnataka
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X