കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകൾ നാളെ മുതല്‍ നിരത്തില്‍; പരീക്ഷണ ഓട്ടം ആരംഭിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് 14 ബസുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി. അരമണിക്കൂര്‍ ഇടവിട്ടാണ് ബസുകള്‍ സര്‍വീസ് നടത്തുക.തിരുവനന്തപുരം വിമാനത്താവളത്തെയും ബസ് സ്റ്റാന്‍ഡിനെയും റെയില്‍വേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വീസിനും നാളെ തുടക്കമാകും.

വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്‌ ഇന്റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ്‌ സ്‌റ്റേഷനും സെൻട്രൽ റെയിൽവേസ്‌റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ-റെയിൽ സർക്കുലർ സർവീസ്‌.രണ്ട് ബസാണ് സര്‍വീസ് നടത്തുക. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. 30 സീറ്റുകളാണ് ഓരോ ബസിലും ഉണ്ടാവുക.

ബൈക്കില്‍ ഇന്ധനമില്ലാത്തതിന് 250 രൂപ പിഴയോ; സത്യാവസ്ഥ എന്താണ്, വിശദീകരണവുമായി പൊലീസ്ബൈക്കില്‍ ഇന്ധനമില്ലാത്തതിന് 250 രൂപ പിഴയോ; സത്യാവസ്ഥ എന്താണ്, വിശദീകരണവുമായി പൊലീസ്

1

23 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഓടുന്നത്.50 ബസുകളാണ് ഓർഡർ ചെയ്തതെങ്കിലും 25 ബസുകളാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഓഗസ്റ്റ് പകുതിയോടെ ബാക്കി ബസുകൾ എത്തും. കൂടുതൽ ബസുകളെത്തുന്ന മുറയ്ക്ക്, ജൻറം ബസുകൾ പിൻവലിക്കാനാണ് തീരുമാനം. നിലവിൽ സിറ്റി സർവീസ് നടത്തുന്ന ബസുകൾക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കിൽ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും. ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

2

അതേസമയം മാസം അവസാനിക്കുമ്പോഴും കെ.എസ്.ആർ.ടി.സിയിലെ 9,000 ജീവനക്കാർക്ക് ജൂണ്‍ മാസത്തിലെ ശമ്പളം ലഭിച്ചിട്ടില്ല. മെക്കാനിക്, മിനിസ്്ട്രീരിയൽ സ്റ്റാഫ്, സ്റ്റേഷൻ മാസ്റ്റർ, സെക്യൂരിട്ടി, ഇൻസ്പെക്ടർ, വെഹിക്കൽ സൂപ്പർവൈസർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഈ ഒൻപതിനായിരം ജീവനക്കാരിൽ ഉൾപ്പെടും. ഇവർക്ക് ശമ്പളം നൽകാൻ 32 കോടി രൂപ വേണം. ഇത് എന്ന് നൽകുമെന്ന കാര്യത്തിൽ മാനേജ്മെന്റിന് കൃത്യമായ ഉത്തരമില്ല. എല്ലാമാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി നിർദേശം.

3

ഇത് നിലനില്‍ക്കുമ്പോഴാണ് ജീവനക്കാര്‍ ശമ്പളം ലഭിക്കാതെ വീണ്ടും ദുരിതത്തിലാവുന്നത്. പകുതി മാസം പിന്നിട്ടപ്പോള്‍ കണ്ടക്ടർ , ഡ്രൈവർ, സ്വീപ്പർ തസ്തികകളിൽപ്പെട്ടവർക്ക് ശമ്പളം നൽകിയിരുന്നു. കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധി ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ധരിപ്പിച്ചിരുന്നു. ശമ്പളം നൽകാൻ 50 കോടി രൂപ എല്ലാമാസവും സർക്കാർ നൽകണമെന്നും ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടവ് സർക്കാർ തൽക്കാലത്തേക്കെങ്കിലും ഏറ്റെടുക്കണമെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം

അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ

English summary
ksrtc electric bus services from tomorrow ready to service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X