Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണത്തെ മുഖാമുഖം കണ്ടവര്‍ക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍; കൈയടി

കോട്ടയം: അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ കൈയും മെയ്യും മറന്ന് സ്വന്തം ജീവന്‍ പോലും വകവെക്കാതെ നിരവധി പേരാണ് രക്ഷിക്കാനായി ഇറങ്ങുക. അത്തരത്തില്‍ ഇന്നലെ കോട്ടയത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ ഒലിച്ചെത്തിയ കുടുംബത്തിന് രക്ഷകരായത് കെഎസ്ആര്‍ടിസി കണ്ടക്ടറായിരുന്നു.

മരണത്തെ മുഖാമുഖം കണ്ട വിനോദസഞ്ചാരികളെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരനായ ജെയ്‌സണ്‍ ജോസഫാണ് മരണത്തില്‍ നിന്നും ഈ കുടുംബത്തെ രക്ഷപ്പെടുത്തിയത്. ഗുജറാത്ത് സ്വദേശികളായ നാല് പേരാണ് ശക്തമായി കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളത്തിലകപെട്ടത്. വെള്ളത്തിനൊപ്പം റോഡിലൂടെ ഒലിച്ച് വരികയായിരുന്നു ഇവര്‍. ഇവരെ സാരമായി പരിക്കുകളോടെ പീരുമേട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്നലെ രാവിലെ പുല്ലുപാറയ്ക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായി പാറകളും മണ്ണും റോഡിലേക്ക് പതിച്ചിരുന്നു. ഇവിടെയാണ് വിനോദ സഞ്ചാരികള്‍ അകപ്പെട്ടത്. എരുമേലിയില്‍ നിന്ന് പാഞ്ചാലിമേടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടി ബസിലെ ജീവനക്കാരനാണ് ജെയ്‌സണ്‍. റോഡ് ബ്ലോക്ക് ആയത് കാരണം അരമണിക്കൂറോളം ബസ് ഇവിടെ നിര്‍ത്തിയിട്ടിരിരുന്നു. വെള്ളം കുത്തിയൊലിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് കണ്ടക്ടര്‍ ജെയ്സണ്‍ ജോസഫ് ആരോ നിലവിളിക്കുന്ന ശബ്ദം കേള്‍ട്ടത്. ഒരു കുട്ടിയും മറ്റൊരാളും ഒഴുകി വന്ന് ബസിന്റെ സമീപം പിടിച്ച് നിന്ന് ശബ്ദം ഉയര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ കണ്ടക്ടര്‍ വെള്ളത്തിലേക്കിറങ്ങി ഇവരെ രക്ഷിച്ചു. തുടര്‍ന്ന് ഇവരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് സഞ്ചരിച്ച കാറില്‍ നിന്നും മറ്റുമായി രണ്ടുപേരെ കൂടി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇവരുടെ സമയോജിതമായ ഇടപെടല്‍ മൂലമാണ് നാല് ജീവനുകള്‍ രക്ഷിക്കാനായത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടിയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

2

കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ കനത്ത നാശം വിതച്ചിരിക്കുകയാണ് മഴയും ഉരുള്‍പൊട്ടലും. ശക്തമായ മഴയിലും മണ്ണിടിച്ചിലുംമൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാകാത്തവിധമാണ് പല പ്രദേശങ്ങളും നിലവിലുള്ളത്. സംസ്ഥാനത്ത് അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കി. മഴ കുറഞ്ഞതിനെ തുടര്‍ന്ന് കോട്ടയം-കുമളി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. നിരവധി പേരെയാണ് ഒഴുക്കില്‍പെട്ടും മറ്റും കാണാതായത്.
മഴക്കെടുതിയുടെ സഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ച് കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

3

ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകാന്‍ പാടില്ല. ഒരു ക്യാമ്പില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തണമെന്നും കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

4

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

നിരവധി പേരാണ് കേരളത്തിലുണ്ടായ വെള്ളപൊക്കത്തില്‍ ആശങ്ക പങ്കുവെച്ച് സാമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുന്നത്. വയനാട് എം പി രാഹുല്‍ ഗാന്ധിയും, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും കേരളത്തിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തിരുന്നു. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും തന്റെ മനസ് കേരള ജനതൊക്കപ്പമാണ് എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. എല്ലാവരും സമാധാനമായി ഉരിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സഹകരിക്കണമെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു. രക്ഷാ പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസിയുടെ സന്നാഹത്തെ വിട്ട് നല്‍കാന്‍ തയ്യാറാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ടിഒ, സബ് ആര്‍ടിഒമാരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+