കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് വന്നിട്ടും ശരിയായില്ല; കെഎസ്ആര്‍ടിസി വീണ്ടും കടക്കെണിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വീണ്ടും കടക്കെണിയിലേക്ക് കൂപ്പുകുത്തുന്നു. ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റ് കത്ത് നല്‍കി.

ഡീസല്‍ വാഹന വിലക്ക്; കേരളത്തിലെ പൊതുഗതാഗതം താറുമാറാകുംഡീസല്‍ വാഹന വിലക്ക്; കേരളത്തിലെ പൊതുഗതാഗതം താറുമാറാകും

നാല്‍പ്പതിനായിരം പേര്‍ക്ക് പെന്‍ഷന്‍ വിതരണത്തിന് 40 കോടി രൂപയാണ് നേരത്തെ വേണ്ടിയിരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 39 ശതമാനം ഡിഎ വര്‍ധിപ്പിച്ചതോടെ അത് 52.5 കോടിയായി ഉയര്‍ന്നു. ഇത് കെഎസ്ആര്‍ടിസിക്ക് അധിക ബാധ്യത വരുത്തിയിട്ടുണ്ട്.

KSRTC

ബാങ്കുകളുടെ കണ്‍സോഷ്യം രൂപീകരിച്ച് വായ്പയെടുത്ത് കെടിഡിഎഫ്‌സിയുടെ ഭീമമായ കടബാധ്യത വീട്ടിയിരുന്നു. അതിനു ശേഷം വരവും ചെലവും തമ്മിലുള്ള അന്തരം കുറയുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ മെയ് മാസത്തെ വരവും ചെലവും തമ്മില്‍ 85 കോടി രൂപയുടെ വ്യത്യാസമാണുള്ളത്.

ഓര്‍ഡിനറി ബസ്സുകളുടെ മിനിമം ചാര്‍ജ് നിരക്കില്‍ ഒരു രൂപ കുറവ് വരുത്തിയത്, ജീവനക്കാരുടെ ദിന ബത്ത വര്‍ധിപ്പിച്ചത്, ഡീസല്‍വില വര്‍ധിക്കുന്നത് തുടങ്ങിയവയാണ് നിലവില്‍ കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ഗതാഗത മന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയോ എപ്പോ... സൈബര്‍ സഖാക്കള്‍ക്ക് പണികിട്ടി!കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയോ എപ്പോ... സൈബര്‍ സഖാക്കള്‍ക്ക് പണികിട്ടി!

ശമ്പളത്തില്‍ 20 ശതമാനം ഡിഎ വര്‍ധിപ്പിച്ച വകയില്‍ 20 കോടി രൂപയുടെ അധിക ചെലവ് കെഎസ്ആര്‍ടിസിക്ക് വന്നിട്ടുണ്ട്. ഓര്‍ഡിനറി ബസുകളുടെ ടിക്കറ്റ് നിരക്കില്‍ ഒരു രൂപയുടെ കുറവ് വരുത്തിയ ഇനത്തില്‍ നഷ്ടം എട്ട് കോടിയാണ്. ഡീസല്‍ വിലയില്‍ പതിനൊന്ന് രൂപയുടെ വര്‍ധന വന്നതും കെഎസ് ആര്‍ടിസിക്ക് വന്‍ ബാധ്യത വന്നിട്ടുണ്ട്.

ആറ് കോടി ഉണ്ടായിരുന്ന പ്രതിദിന വരുമാനം കഴിഞ്ഞമാസം 5.60 കോടി രൂപയായും, കഴിഞ്ഞ ദിവസങ്ങളില്‍ 5.10 കോടിയായി കുറഞ്ഞതായും കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കടക്കെണിയില്‍ അകപ്പെട്ടതിനാല്‍ വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ നല്‍കുവാനുള്ള തുക കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി ഏറ്റെടുക്കണമെന്നുമാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഇല്ലെങ്കില്‍ അടുത്ത മാസത്തെ പെന്‍ഷന്‍ വിതരണം അവതാളത്തിലാകുമെന്ന കാര്യവും കത്തില്‍ പറയുന്നു.

English summary
KSRTC has again in financial crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X