കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗതാഗതമന്ത്രിയുടെ നിര്‍ദേശം, കെഎസ്ആര്‍ടിസി ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ മരവിപ്പിച്ചു

കെഎസ്ആര്‍ടിസി താത്കാലിക ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ മരവിപ്പിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

  • By Akhila
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി താത്കാലിക ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ മരവിപ്പിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. കെഎസ്ആര്‍ടിസി എംഡിക്കും ഗതാഗതവകുപ്പ് സെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കുകയായിരുന്നു.

നാലു വര്‍ക്ക് ഷോപ്പുകളില്‍ നിന്നായി 210 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കോഴിക്കോട് 35 പേര്‍ക്കും മാവേലിക്കരയില്‍ ആറു പേര്‍ക്കും എടപ്പാളിലും ആലുവായിലുമായി 55 പേര്‍ക്കാണ് ജോലി നഷ്ടമായത്.

 ksrtc3

പത്തു വര്‍ഷമായി ജോലി ചെയ്യുന്നവരും ഭിന്നശേഷിക്കാരും പിരിച്ച് വിട്ടവരിലുണ്ട്. പലരും രാവിലെ ഡ്യൂട്ടിയില്‍ എത്തിയപ്പോള്‍ ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടിയില്‍ കയറേണ്ട എന്ന് അറിയിക്കുകയായിരുന്നു. കൂട്ടപിരിച്ച് വിടലില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി റീജിണല്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരെ തടഞ്ഞ് വെച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പിരിച്ചുവിടലിന് കാരണമെന്നാണ് അറിയുന്നത്. എന്നാല്‍ ബോഡി നിര്‍മ്മാണം നിര്‍ത്തിയതിനാലാണ് പിരിച്ചുവിട്ടതെന്നാണ് മാനേജ്‌മെന്റ് വിശദീകരണം.

English summary
KSRTC temporary employee issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X