ഉച്ചഭക്ഷണം ഉൾപ്പെടെ 500 രൂപയ്ക്ക് താഴെ; ഇൻഡസ്ട്രിയൽ വിസിറ്റ് പദ്ധതിയുമായി കെഎസ്ആർടിസി
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെ എസ് ആർ ടി സി തുടക്കം കുറിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഉച്ച ഭക്ഷണം ഉൾപ്പെടുന്ന ടൂറിന് 500 രൂപയിൽ താഴെയായിരിക്കും ചാർജ്. രാവിലെ പുറപ്പെട്ട് വൈകുന്നേരം തിരികെ എത്തുന്ന രീതിയിലാണ് ക്രമീകരണം. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേനവം ഉപയോഗിക്കും. അടുത്ത ഘട്ടത്തിൽ കോളേജ് വിദ്യാർത്ഥകൾക്കുൾപ്പെടെ സേവനം ലഭ്യമാക്കും.
112 കേന്ദ്രങ്ങളിൽ നിന്നും ശബരിമല ബജറ്റ് ടൂറിസം പദ്ധതിക്കും കെ എസ് ആർ ടി സിയിൽ തുടക്കമായി. ശബരിമല ദർശനം കഴിഞ്ഞ് തിരികെ എത്തിക്കുന്ന രീതിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസുകൾ ആരംഭിക്കുക. ബുക്കിംഗ് അനുസരിച്ച് ബസ്സുകൾ കൂടുതൽ ക്രമീകരിക്കാനും കഴിയും. നിലവിൽ പമ്പയിൽ കെ എസ് ആർ ടി സി സർവീസുകൾ ക്രമീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡ്രൈംവിഗിന്റെ ശാസ്ത്രീയ രീതികളും മോക്ക് ടെസ്റ്റുകളും ഉൾപ്പെടുന്ന ഗതാഗത വകുപ്പിന്റെ പുതിയ മൊബൈൽ ആപ്പ് ഉടൻ നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഡ്രൈംവിംഗുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പഠിപ്പിക്കുന്ന വീഡിയോകൾ ഉൾപ്പെടും. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്,തമിഴ് , കന്നഡ ഭാഷകളിലുള്ളതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം ലോകത്തിന്റെ ഏത് കോണിലുള്ളവർക്കും ആപ്പ് പ്രയോജനപ്പെടും. വിവിധ ലൈവലുകൾ കഴിഞ്ഞ് പരീക്ഷ പാസാകുന്നവർക്ക് ട്രാൻസ്പോർട്ട് കമ്മീഷണർ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.
ഗതാഗത വകുപ്പിന്റെ എല്ലാ സേവനങ്ങളും ഉൾപ്പെടുന്ന മറ്റൊരു മൊബൈൽ ആപ്ലിക്കേഷനും ഉടൻ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു. റോഡ് സേഫ്റ്റിയും കെ എസ് ആർ ടി സി റിസർവേഷനടക്കമുള്ള മുഴുവൻ സേവനങ്ങളും ഈ ആപ്പിൽ ലഭിക്കും. ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ സമയക്രമത്തിലെ അപാകത പരിഹരിച്ച് കൊണ്ട് പലിടങ്ങളിലും പരിപാലന ചുമതല ഗതാഗത വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. അങ്കമാലി, പന്തളം, കാലടി ഉൾപ്പെടെ പല പ്രദേശങ്ങളിലും നിലവിലുണ്ടായിപുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഇതിലൂടെ കഴിഞ്ഞെന്നും മന്ത്രി കെ ബി ഗേഷ്കുമാർ പറഞ്ഞു.












Click it and Unblock the Notifications