കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദിച്ച് വാങ്ങിയ സല്യൂട്ട്, സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി കെഎസ്യു

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവത്തില്‍ ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കെഎസ്യു. സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. സുരേഷ് ഗോപിയും ബിജെപി നേതാക്കളും അടങ്ങുന്ന സംഘം പുത്തൂരിലെ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പോലീസ് ഓഫീസറെ വിളിച്ച് വരുത്തി സല്യൂട്ട് അടിപ്പിച്ചത്.

'പച്ചയ്ക്ക് പറഞ്ഞാൽ മുസ്‌ലിം വിരോധമാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം അഡോണി ടി ജോൺ'പച്ചയ്ക്ക് പറഞ്ഞാൽ മുസ്‌ലിം വിരോധമാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം അഡോണി ടി ജോൺ

സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഒല്ലൂര്‍ എസ്‌ഐ തന്നെ കണ്ടിട്ടും ഇറങ്ങി വരാതെ ജീപ്പിലിരിക്കുന്നത് കണ്ടതോടെയാണ് സുരേഷ് ഗോപി പ്രകോപിതനായത്. താനൊരു എംപിയാണ്. ഒരു സല്യൂട്ടൊക്കെ ആകാം. ആ ശീലമൊന്നും മറക്കരുത്. താന്‍ മേയറല്ല എന്നാണ് സുരേഷ് ഗോപി എസ്‌ഐയോട് പറഞ്ഞത്. ഇതോടെ എസ്‌ഐ സുരേഷ് ഗോപിക്ക് സല്യൂട്ട് നല്‍കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സുരേഷ് ഗോപിയുടെ പ്രവര്‍ത്തിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

sg

അതേസമയം പോലീസ് ഉദ്യോഗസ്ഥനോട് താന്‍ നിര്‍ബന്ധിച്ച് സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും അക്കാര്യം ഓര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് സുരേഷ് ഗോപി എംപിയുടെ വിശദീകരണം. താന്‍ സ്ഥലത്ത് എത്തി 15 മിനുട്ട് കഴിഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥന്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയില്ലെന്നും അതെന്ത് മര്യാദ ആണെന്നുമാണ് സുരേഷ് ഗോപി ചോദിക്കുന്നത്. നിര്‍ബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥനെ സല്യൂട്ട് ചെയ്യിച്ചതിനെതിരെ പോലീസ് അസോസിയേഷന്‍ ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ പോലീസ് അസോസിയേഷന്‍കാര്‍ രാഷ്ട്രീയക്കാരാണ് എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം..

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
പോലീസിനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി ..ഞാൻ MP ആണ് | Oneindia Malayalam

കെഎസ്യു നല്‍കിയ പരാതി ഇങ്ങനെയാണ്- നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി പുത്തൂരിലെ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ സുരക്ഷ ഒരുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചതായ ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. സുരേഷ് ഗോപി രാജ്യസഭാ എംപി ആര്‍എസ്എസ് നേതാക്കളുമായാണ് സംഭവസ്ഥലം സന്ദര്‍ശിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ ശ്രദ്ധിച്ചിരിക്കുന്ന വേളയിലാണ് നിര്‍ബന്ധിത സല്യൂട്ടിന് ആക്രോശമുണ്ടായത്. ഇതിനിടയില്‍ ബിജെപി പ്രവര്‍ത്തകരും സല്യൂട്ട് ചെയ്യാത്തതിനെതിരെ പോലീസിനെ ചീത്ത വിളിക്കുന്ന സാഹചര്യമുണ്ടായി. എംപി എന്ന നിലയില്‍ വളരെ അപമര്യാദയായും അപക്വമായുമാണ് പോലീസിനോട് പെരുമാറിയത്. ആയതുകൊണ്ട് പോലീസിനെതിരെ ഇത്തരത്തില്‍ പെരുമാറിയ സുരേഷ് ഗോപി രാജ്യസഭാ എംപിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുളള ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

English summary
KSU files compalint against BJP MP Suresh Gopi for forcefully make police officer to salute him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X