Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഡി സതീശന്റെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി; എസ്എഫ്‌ഐക്കാരെ നിലയ്ക്ക്‌നിര്‍ത്തണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജില്‍ യൂണിയന്‍ ഉദ്ഘാടനത്തിനിടെ, കെ എസ് യു വനിത നേതാവ് ഉള്‍പ്പടെയുള്ളവരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം നിയമസഭയില്‍. ഇതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും സഭയില്‍ ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവിന് കെ എസ് യു നേതാവിന്റെ നിലവാരമാണെന്നും മനോനില തെറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ആക്ഷേപം സ്വീകരിക്കുന്നെന്നും മുഖ്യമന്ത്രി എതിരാളികളെ ഇല്ലാതാക്കാന്‍ ഉത്തരവിട്ടപാര്‍ട്ടി സെക്രട്ടറിയാവരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരിച്ചടിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകരെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി .

അതേസമയം , ലോ കോളേജ് വിഷയം സ്ബ്മിഷനായി പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചിരുന്നു. ഈ സബ്മിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ലോ കോളേജില്‍ കോളേജ് യൂണിയന്‍ ഉദ്ഘാടനം 15 .03 . 2022 ന് ആയിരുന്നു. ഉദ്ഘാടനത്തിന് അനുവദിച്ച സമയം കഴിഞ്ഞും പിരിഞ്ഞ് പോകാതെ കോളേജ് ക്യാമ്പസില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ തമ്മില്‍ രാത്രി 8.30 മണിയോടെ സംഘര്‍ഷമുണ്ടായി .

kerala

പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. 16.03.2022 ന് പുലര്‍ച്ചെ 1.13 ന് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ക്രൈം. 271/ 22 ആയി കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇരുവിദ്യാര്‍ത്ഥി സംഘടനകളിലുംപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുള്ളതായാണ് പോലീസ് റിപ്പോര്‍ട്ട് . സംഭവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൊഴി ശേഖരിച്ച് പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതാണ്. മേല്‍പ്പറഞ്ഞ സംഭവങ്ങളുമായി ബന്ധപ്പെട്ട് എതിര്‍സംഘടനയിലെ പ്രവര്‍ത്തകര്‍ക്കെതിരെ മറുവിഭാഗവും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയിന്മേല്‍ നിയമപരമായ നടപടികള്‍ സ്വികരിച്ച് വരുന്നു .

അതേസമയം , സംഘര്‍ഷത്തില്‍ പരിക്കേറ്റ കെ എസ് യു വനിത നേതാവ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തന്നെ കോളേജിലൂടെ വലിച്ചിഴച്ചെന്നും ആക്രമിച്ചെന്നും വനിത നേതാവ് പറഞ്ഞു. എട്ടരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് എസ് എഫ് ഐക്കാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചത്. തന്നെയും ആഷിഖ് എന്ന മറ്റൊരു വിദ്യാര്‍ത്ഥിയേയുമാണ് കോളജില്‍ വച്ച് ആക്രമിച്ചത്. ദേവനാരായണന്‍ എന്ന വിദ്യാര്‍ത്ഥി ഉള്‍പ്പെടെയുള്ള പത്ത് പേരെ വീട്ടില്‍ കയറി ആക്രമിച്ചുവെന്നും വനിതാ നേതാവ് ആരോപിക്കുന്നു. തേപ്പ്പെട്ടി കൊണ്ട് തലയ്ക്കടിക്കുകയും മറ്റും ചെയ്തുവെന്നും വനിതാ നേതാവ് പറയുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എം എല്‍ എ രംഗത്തെത്തിയിരുന്നു. നവോത്ഥാനവും സ്ത്രീപക്ഷ കേരളവും എസ് എഫ് ഐക്കാര്‍ വക. തിരുവനന്തപുരം ലോ കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയെ വലിച്ചിഴച്ച് ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനം നടത്തി. രാത്രി ഹോസ്റ്റലുകള്‍ കയറി നിരവധി കെ എസ് യു പ്രവര്‍ത്തകരെയാണ് എസ് എഫ് ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചത്. പൊലീസിന്റെ കണ്മുന്നില്‍ അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകള്‍ ഒരു ഇന്നോവയില്‍ മദ്യപിച്ച് റോന്ത് ചുറ്റുന്നുണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു-ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയെ എസ് എഫ് ഐയുടെ പ്രവര്‍ത്തകര്‍ അതിക്രൂരമായി തിരുവനന്തപുരം ലോ-കോളേജില്‍ വച്ച് അക്രമിച്ചതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും എന്ത് നെറികേടും ചെയ്യാനുള്ള മുദ്രാവാക്യമായി ഇക്കൂട്ടര്‍ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    ദിലീപിനെ വെട്ടി വീഡി സതീശൻ, ഒറിജിനലിന്റെ വീഡിയോ ഇതാണ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+