കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോരയ്ക്ക് പകരം ചുവന്ന മഷി; സത്യമാണോ കെഎസ്‌യുക്കാരേ? നാണക്കേട്...

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റ് വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുകയാണ്. എന്നാല്‍ കെഎസ്‌യു പ്രഖ്യാപിട്ട വിദ്യാഭ്യാസ ബന്ദ് പൂര്‍ണമല്ല. പ്രതിഷേധത്തോടനുബന്ധിച്ച് കെഎസ്‌യു തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. എന്നാല്‍ സമരത്തിനിടയില്‍ നിന്ന് പകര്‍ത്തിയ ചില ചിത്രങ്ങള്‍ കെഎസ്‌യുവിന് ആകെ നാണക്കേടായിരിക്കുകയാണ്.

ഒരിടത്ത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ കടുത്ത വാക്കേറ്റവും സംഘര്‍ഷവും നടക്കുമ്പോള്‍ സമരം നടന്ന് ഗേറ്റിന് മുന്നില്‍ നിന്ന് കണ്ടെടുത്ത ചുവന്ന മഷിക്കുപ്പി. പോലീസ് തല്ലിച്ചതച്ചെന്ന് കാണിക്കാന്‍ കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരയ്ക്ക് പകരം ചുവന്ന മഷി കൊണ്ടുവന്നെന്നാണ് ആക്ഷേപം. അടികിട്ടിയില്ലെങ്കിലും ചോര വീഴണമല്ലോ. സംഭവം സത്യമാണെങ്കില്‍ കെഎസ്‌യുക്കാരെ നാണക്കേടാണ്. എന്നാല്‍ ഇത് പോലീസുകാര്‍ ചെയ്ത വേലയാണെന്നാണ് കെഎസ്‌യു പറയുന്നത്...

നാട്ടുകാരറിഞ്ഞു

നാട്ടുകാരറിഞ്ഞു

സമരത്തിനിടെ ശരീരത്ത് പുരട്ടാന്‍ കൊണ്ടുവന്ന ചോരയെന്ന പേരില്‍ ചുവന്ന മഷിക്കുപ്പികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

രക്തരൂക്ഷിതം ആകണം

രക്തരൂക്ഷിതം ആകണം

സമരം രക്തരൂക്ഷിതമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പൊടിക്കൈയാണിതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്.

സത്യമാണോ?

സത്യമാണോ?

ചിത്രങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും കാണാം. ഒരു സമരമെങ്കിലും മര്യാദയ്ക്ക് നടത്താനറിയില്ലെങ്കില്‍ പിന്നെ എന്തിനാണീ കാട്ടിക്കൂട്ടലെന്നാണ് പരിഹാസം. എന്നാല്‍ ഇത് പോലീസിന്റെ പണിയാണെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.

ഇനി പുറത്തിറങ്ങേണ്ട

ഇനി പുറത്തിറങ്ങേണ്ട

സമരക്കാരുടെ പുതിയ വിദ്യ കണ്ട് പോലീസുകാരും അമ്പരന്നിരിക്കുകയാണ്. നല്ലാതെ എങ്ങനെ ചോര വരും. തൊപ്പി പോകുന്ന പണിയാണല്ലോ പിള്ളേരെ നിങ്ങളീ കാണിച്ചതെന്ന് പോലാസുകാര്‍ പറയുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
KSU workers came with red ink in hands to miss lead as blood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X