കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീലും സിപിഎമ്മിന് പണികൊടുത്ത് തുടങ്ങിയോ?

  • By Soorya Chandran
Google Oneindia Malayalam News

വളാഞ്ചേരി: സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും തിരഞ്ഞെടുപ്പ് പരാജയത്തെ വിമര്‍ശിച്ച് ഇടത് എംഎല്‍എ കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎം സഹയാത്രികനായ ജലീലിന്റെ പോസ്റ്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ച് കഴിഞ്ഞു.

മുസ്ലീം ലീഗില്‍ നിന്ന് രാജിവച്ച് സിപിഎമ്മിനോടൊപ്പം ചേര്‍ന്ന നേതാവാണ് പ്രൊഫ കെടി ജലീല്‍. കഴിഞ്ഞ രണ്ട് തവണയായി ഇടതുപക്ഷത്തിന്റെ എംഎല്‍എയുമാണ്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണ് ജലീല്‍.

KT Jaleel

ലോക്‌സഭ തിരഞ്ഞെടുപ്പും ബിജെപിയുടെ വിജയവും കോണ്‍ഗ്രസിന്റേയും ഇടതുപക്ഷത്തിന്റേയും പരാജയവും പരാമര്‍ശിക്കുന്ന പോസ്റ്റ് ആണ് ജലീല്‍ തന്റെ ഫേസ്ബുക്ക് വാളില്‍ ഇട്ടത്. പ്രത്യക്ഷത്തില്‍ പ്രശ്‌നമൊന്നും തോന്നില്ലെങ്കിലും ജലീലിന്റെ അഭിപ്രായത്തിലെ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സിപിഎമ്മുകാരെ ചൊടിപ്പിച്ചിട്ടുള്ളത്.

ഇടതുപക്ഷം മെലിഞ്ഞൊട്ടിയെന്നും പാര്‍ലമെന്റിനകത്ത് ഒന്ന് ഉറക്കെ കരയാന്‍ പോലമുള്ള ശക്തി ഇപ്പോഴില്ലെന്നും ജലീല്‍ വിമര്‍ശിക്കുന്നു. പ്രണാബ് മുഖര്‍ജിയായിരുന്നു കഴിഞ്ഞ 10 വര്‍ഷം ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസിന് ഇത്രയും വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നുവെന്നും ജലീല്‍ പറയുന്നുണ്ട്.

ബിജെപി ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി എന്നത് സമത്വമാഗ്രഹിക്കുന്ന രാജ്യതത്പരരെ ഉത്കണ്ഠാകുലരാക്കുന്നുണ്ട്. മോദിയെക്കുറിച്ച് പറഞ്ഞ് കോള്‍ക്കുന്നതും പ്രചരിക്കുന്നതും ആയ കാര്യങ്ങള്‍ സത്യമാകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
KT Jaleel against Left Parties' loss in Loksabha Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X