• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിപ്പാ: മലപ്പുറം ജില്ലയില്‍ ഒരുമാസം ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കും: മന്ത്രി കെടി ജലീല്‍

 • By നാസർ

മലപ്പുറം: ജില്ലയില്‍ അടുത്ത ഒരു മാസം തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ നോട്ടത്തില്‍ കര്‍ശനമായ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ നിര്‍ദേശിച്ചു. നിപ വൈറസ് ഭീഷണിയില്ലെങ്കിലും മേഖലയില്‍ ആശങ്ക തീരുന്നതു വരെ ആരോഗ്യ വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണം നടക്കുന്നുണ്ട്. ഇത് തുടരും. പകര്‍ച്ച പനിയും ഡെങ്കിയും ചില ഭാഗങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയിലൂടെ ശുചിത്വ- ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കണം. ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ഉറപ്പാക്കണം.

ജില്ലയില്‍ നടക്കുന്ന ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയം ഭരണ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. സക്കീന, എന്‍.എച്ച്.എം. മാനേജര്‍ ഡോ.എ. ഷിബുലാല്‍, ഡപ്യൂട്ടി. ഡി.എം.ഒ. മുഹമ്മദ് ഇസ്മായില്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ.മുരളീധരന്‍, പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി സത്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

news
cmsvideo
  നിപ്പ വൈറസ് രണ്ടാം ഘട്ടത്തിലേക്ക്, അതീവജാഗ്രത നിർദേശം | Oneindia Malayalam

  സെക്രട്ടറിമാര്‍ പ്രധാന സ്ഥലങ്ങള്‍ പരിശോധിക്കണം

  തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എല്ലാം ദിവസവും രാവിലെ ഏഴുമണിക്ക് ഓഫിസിലെത്തി പഞ്ചായത്ത് വാഹനം ഉപയോഗിച്ച് പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. വാര്‍ഡ്തല സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദിവസവും വിലയിരുത്തണം. പഞ്ചായത്ത് സെക്രട്ടറിമാരും ഡോക്ടര്‍മാരും തമ്മില്‍ പഞ്ചായത്തിലെ ആരോഗ്യ പ്രവശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാത്ത അവസ്ഥ നലവിലുണ്ട്. ഇത് ഉടന്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ആരോഗ്യവകുപ്പ് ജീവനക്കാര്‍ വരുന്ന ഒരുമാസം കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാവണം. ഡോക്ടര്‍മാര്‍ വൈകിട്ട് അഞ്ചുവരെ പഞ്ചായത്ത് ആശുപത്രികളില്‍ ജോലി

  പ്രധാന വെല്ലുവിളിയാവുന്നത് ഡെങ്കിപ്പനി

  നിപാ വൈറസ് ബാധ സംസ്ഥാനമാകെ ഭീതി പരത്തുമ്പോള്‍ ജില്ലയ്ക്ക് പ്രധാന വെല്ലുവിളിയാവുന്നത് ഡെങ്കിപ്പനിയാണ്. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഡെങ്കി ഭീഷണിയായിട്ടില്ലെങ്കിലും രോഗം വിവിധ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. നഗരസഭയിലെ 46-ാം വാര്‍ഡില്‍ വീമ്പൂരിലെ സുന്നി ജുമാമസ്ജിദില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നെല്ലിക്കുത്ത്, കരുവമ്പ്രം, മംഗലശേരി എന്നിവിടങ്ങളിലും രോഗ ലക്ഷണങ്ങളോടെ രോഗികള്‍ ചികില്‍സയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മേഖലയില്‍ കൊതുകു സാന്ദ്രത പഠനവും ബോധവല്‍ക്കരണവും നടത്തി. രോഗബാധ തടയാന്‍ ജനങ്ങള്‍ നേരിട്ട് രംഗത്തിറങ്ങണമെന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി വി ബിശ്വജിത്ത് ഓര്‍മിച്ചു. വീടുകള്‍, ഓഫിസുകള്‍, മറ്റു സ്ഥാപനങ്ങള്‍, പരിസര പ്രദേശങ്ങള്‍, തോട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആഴ്ചയിലൊരിക്കല്‍ കൊതുകു നശീകരണം ഉറപ്പാക്കണം. നഗരസഭ കൗണ്‍സിലര്‍ കുറ്റിക്കാടന്‍ കുഞ്ഞിമുഹമ്മദ് , വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ജീവനക്കാരായ രാംദാസ്, കൃഷ്ണന്‍ കാരാങ്ങര, നഴ്സ് അഭിന, ആശ വര്‍ക്കര്‍ ശാന്ത യുവജന സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

  English summary
  KT Jaleel; Malappuram should be highly conscious about health for 1 month
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more