
യുഡിഎഫ് നേതാക്കള്‍ തരൂരിന്റെ വാക്കുകള്‍ ശ്രദ്ധിക്കണം, പിന്നീട് ഒരിക്കലും മാറ്റിപ്പറയേണ്ടി വരില്ല: കെടി ജലീല്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്നതിന് മുമ്പ് യു ഡി എഫ് നേതാക്കള്‍ ശശി തരൂരിന്റെ വാക്കുകള്‍ ശ്രദ്ധിക്കണമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ശശി തരൂരിന്റെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ പിന്നീട് നേതാക്കള്‍ക്ക് അത് മാറ്റിപ്പറയേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത നേതാക്കള്‍ വികസന കാര്യങ്ങളില്‍ ഇടപെട്ട് ജനങ്ങളെ ഇളക്കി വിടുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതും ഒരു കാരണവശാലും പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും കേരളത്തിലെ വലതുപക്ഷ പാര്‍ട്ടികളും പൊതു സമൂഹവും ഇക്കാര്യം ഗൗരവപൂര്‍വ്വം ആലോചിക്കണമെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

മതവും രാഷ്ട്രീയവും അതിര് വരമ്പുകള്‍ മാനിക്കണം
ജനങ്ങളുടെ ഭൗതിക ജീവിതവുമായും നാടിന്റെ വികസനുവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇടപെടുന്നതും പരിഹാരം കാണുന്നതും ഒരു മതേതര-ജനാധിപത്യ രാജ്യത്ത് ഭരണ-രാഷ്ട്രീയ നേതൃത്വമാവണം. ആത്മീയ-മത വിഷയങ്ങള്‍ പുരോഹിതന്മാരും കൈകാര്യം ചെയ്യണം. ആരും ആരുടെയും അധികാരങ്ങളില്‍ കയ്യിട്ടുവാരി കുളമാക്കരുത്.

വ്യക്തികള്‍ എന്ന നിലയില്‍ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം ഇരുകൂട്ടര്‍ക്കും നിഷേധിക്കാന്‍ പാടില്ല. അതിനപ്പുറത്തേക്ക് പരസ്പരം അതിര്‍ത്തിരേഖ ലംഘിക്കാതെ നോക്കേണ്ട ഉത്തരവാദിത്തം ഇരുകൂട്ടര്‍ക്കുമുണ്ട്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയാണ് മതരാഷ്ട്ര വാദമായി പൊതുവെ വിലയിരുത്തുന്നത്. ഒരു മതത്തിലും ഇത്തരം പ്രവണതകള്‍ പ്രോല്‍സാഹിപ്പിക്കപ്പെട്ടു കൂട. എന്നാല്‍ കേരളത്തില്‍ ചില പുരോഹിതന്മാര് മതത്തിന്റെ വേലി ചാടിക്കടന്ന് രാഷ്ട്രീയ നേതൃത്വം കൈകാര്യം ചെയ്യേണ്ട കാര്യങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്ന രീതി വര്‍ധിച്ചു വരുന്നത് കാണാം.

'അത് വെറും ഇൻഫാക്ചുവേഷൻ, വീട്ടിൽ നിന്നും ചീത്ത കിട്ടി'; പൊളി പ്രായം 40 തന്നെ, ചിരിപ്പിച്ച് മഞ്ജു
മലയോര-തീരദേശ മേഖലകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് ബോദ്ധ്യമാകും. മലയോര കര്‍ഷകരും മല്‍സ്യതൊഴിലാളികളും അധിവസിക്കുന്ന പ്രദേശങ്ങളിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ പരാതിയില്ല എന്നുള്ളത് ഏറെ വിചിത്രമാണ്. ഒരു ജനകീയ പ്രശ്ശനം ഏറ്റെടുക്കാതിരുന്നാല്‍ അത്രയും അധ്വാനം കുറഞ്ഞു കിട്ടുമല്ലോ എന്നാണ് അവര്‍ ആശ്വസിക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശ നിയമവുമായി ബന്ധപ്പെട്ട സമരമായാലും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിഷേധമായാലും അതില്‍ വൈദികന്മാര്ക്ക് എന്തു കാര്യം? ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്കും മതപരമായ മറ്റു ചടങ്ങുകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ നേതൃത്വം നല്കിയാല് പുരോഹിതന്മാര് അതംഗീകരിക്കുമോ? ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. തിരിച്ചും അങ്ങിനെത്തന്നെ ആവുന്നതല്ലേ ന്യായം.

പൃഥിരാജിന്റെ സിനിമ സെറ്റിൽ നിന്ന് മടങ്ങിയ ജീപ്പ് കാട്ടാന ആക്രമിച്ചു; കുത്തിമറിച്ച് കൊക്കയിൽ തള്ളി
നേഷണല്‍ ഹൈവേ വിരുദ്ധ സമരത്തിലും ഗെയ്ല് വിരുദ്ധ സമരത്തിലും കാണാത്ത പുരോഹിത സാനിദ്ധ്യം മലയോര മേഖലയിലെ പ്രക്ഷോഭങ്ങളിലും വിഴിഞ്ഞത്തെ സമരമുഖത്തും കാണുന്നത് എന്തുകൊണ്ടാണ്? ഒന്നുകില്‍ വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ അവിടുത്തെ ജനങ്ങള്‍ക്ക് വിശ്വാസമില്ല. അതല്ലെങ്കില്‍ മത നേതാക്കന്മാരെ മുന്നില്‍ നിര്‍ത്തി വലതു രാഷ്ട്രീയ നേതൃത്വം ഇടതു സര്‍ക്കാരിനെതിരെ മതവികാരം ആളിക്കത്തിക്കുന്നു. ഇതിലേതെങ്കിലും ഒന്ന് ശരിയാവാനേ തരമുള്ളൂ.

മത നേതാക്കള്‍ വികസന കാര്യങ്ങളില്‍ ഇടപെട്ട് ജനങ്ങളെ ഇളക്കി വിടുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതും ഒരു കാരണവശാലും പ്രോല്‍സാഹിപ്പിക്കാനാവില്ല. ഓരോ പ്രദേശങ്ങളിലെയും വികസന വിരുദ്ധ സമരങ്ങള്‍ വിവിധ മത നേതാക്കള്‍ ഏറ്റെടുത്ത് വിശ്വാസത്തിന്റെ നിറം നല്കിയാല് നാടിന്റെ മതനിരപേക്ഷ താളം താറുമാറാകുന്ന സ്ഥിതിയല്ലേ സംജാതമാവുക?

ആരും കാണാതെ ലോട്ടറി ഒളിപ്പിച്ചു, മറന്നുപോയി, അതേ ടിക്കറ്റിന് ഇന്ത്യക്കാരി യുഎസ്സില്‍ ലക്ഷാധിപതി
കേരളത്തിലെ വലതുപക്ഷ പാര്‍ട്ടികളും പൊതു സമൂഹവും ഇക്കാര്യം ഗൗരവപൂര്‍വ്വം ആലോചിക്കണം. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്നതിന് മുമ്പ് യു ഡി എഫ് നേതാക്കള്‍ ശശി തരൂരിന്റെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ പിന്നീടവര്‍ക്ക് വാക്ക് മാറ്റിപ്പറയേണ്ടി വരില്ല.