ഒടുവിൽ കെടിഡിസി വിജയിച്ചു!!ടെക്നോപാർക്കിൽ ബിയർ പാർലർ വരുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കഴ്കകൂട്ടം ടെക്നോ പാർക്കിലെ ക്ലബ് ഹൗസിൽ ബിയർ പാർലർ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കെടിഡിസിയും നഗരസഭയും തമ്മിലുള്ള പോരാട്ടത്തിൽ കെ,ടിഡിസിക്ക് ജയം. ഇതോടെ ടെക്നോ പാർക്ക് വളപ്പിൽ ബിയർ പാർലര്‍ തുടങ്ങും. മദ്യശാലകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ എൻഒസി വേണമെന്ന വ്യവസ്ഥ സർക്കാർ നീക്കിയതാണ് കെടിഡിസിക്ക് തുണയായത്.

ആറ് മാസത്തിലേറെയായി തുടരുന്ന പോരാട്ടത്തിന് ഇതോടെ അവസാനമായിരിക്കുകയാണ്. ബിയർ പാർലർ എന്ന് തുറക്കുമെന്ന്കെടിഡിസി പിന്നീട് തീരുമാനിക്കും. തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്നാണ് കെടിഡിസി പറയുന്നത്. ക്ലൗബ് ഹൗസിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലയോട് ചേർന്ന് ബിയർ പാർലർ ആരംഭിക്കാനാണ് കെടിഡിസി നഗരസഭയെ സമീപിച്ചത്.

beer

എന്നാൽ 24 മണിക്കൂറും പ്രവർത്തുിക്കുന്ന സ്ഥാപനമാണ് ടെക്നോ പാർക്കെന്നും ഇതിന് സമീപത്ത് ബിയർ പാർലർ പ്രവർത്തിക്കാൻ അനുവദിച്ചാൽ ടെക്നോപാർക്കിലെ വനിത ജീവനക്കാർക്ക് ബുദ്ധിമുട്ടാകും എന്ന വിലയിരുത്തലിനെ തുടർന്ന് അപേക്ഷ തള്ളുകയായിരുന്നു. ഇതോടെയാണ് തർക്കം രൂക്ഷമായത്.

പുതിയ ഓർഡിനൻസ് പ്രകാരം ബിയർ പാർലർ തുടങ്ങാൻ കെടിഡിസിക്ക് എക്സൈസ് വകുപ്പിൻറെ അനുമതി മാത്രം മതിയാകും.

English summary
ktdc beer parlour in techno park.
Please Wait while comments are loading...