• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുമ്മനം കേരള ഗവര്‍ണറായേക്കും? സദാശിവത്തിന്‍റെ കാലാവധി സപ്തംബര്‍ 4 ന് അവസാനിക്കും

 • By Aami Madhu

തിരുവനന്തപുരം: ഗവര്‍ണര്‍ പി സദാശിവത്തിന്‍റെ കാലാവധി തീരാന്‍ വെറും ആറ് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ കേരള ഗവര്‍ണറായി ഇനി ആരെത്തും എന്നുള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വം പി സദാശിവത്തിന്‍റെ കാലാവധി നീട്ടി നല്‍കാന്‍ സാധ്യത ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാജ്യത്ത് 13 ഗവര്‍ണര്‍മാരുടെ പദവികള്‍ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാനുള്ള സാധ്യതയും തള്ളി കളയുന്നില്ല.

വയനാട്ടില്‍ ആവേശം; രാഹുലിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് യുവാവ്, വീഡിയോ

അതേസമയം സദാശിവം പോയാല്‍ കേരളത്തിലേക്ക് കുമ്മനം രാജശേഖരനെ നിയമിച്ചേക്കാനാണ് സാധ്യതയെന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബിജെപിക്കാനാരയ നേതാവ് തന്നെ വേണമെന്ന നിഗമനത്തിലാണത്രേ നേതൃത്വം. വിശദാംശങ്ങള്‍ ഇങ്ങനെ

 ആദ്യമായി ഗവര്‍ണറാകുന്ന ജസ്റ്റിസ്

ആദ്യമായി ഗവര്‍ണറാകുന്ന ജസ്റ്റിസ്

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ കേരള ഗവര്‍ണര്‍ ആയിരുന്ന ഷീല ദീക്ഷിത് രാജിവെച്ച പിന്നാലെയാണ് തമിഴ്‌നാട്ടുകാരനായ സദാശിവം കേരള ഗവര്‍ണറായി നിയമിതനാകുന്നത്. 2014 സപ്തംബര്‍ 5 നായിരുന്നു അദ്ദേഹം ചുമതലയേറ്റത്. സുപ്രീം കോടതിയില്‍ നിന്ന് ചീഫ് ജസ്റ്റിസുമാരായി വിരമിച്ച നാല്‍പ്പത് പേരില്‍ ആദ്യമായി ഗവര്‍ണറാകുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. സദാശിവത്തെ ഗവര്‍ണറാക്കിയതിന് പിന്നല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ താത്പര്യമാണെന്നൊക്കെ അന്ന് ആരോപണമുണ്ടായിരുന്നു.

 ഇടഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം

ഇടഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം

പൊതുവേ ജനപ്രിയനായ ഗവര്‍ണറായിരുന്നു സദാശിവം എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന് സദാശിവത്തോട് അത്ര താത്പര്യം ഇല്ല. ബിജെപിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ മറ്റ് പാര്‍ട്ടികള്‍ക്ക് ചൊവികൊടുക്കുന്ന വ്യക്തിയാണ് ഗവര്‍ണര്‍ എന്ന വിമര്‍ശനം ബിജെപി കേരള നേതാക്കള്‍ സദാശിവത്തിനെതിരെ ഉയര്‍ത്തിരുന്നു.

cmsvideo
  രാഹുല്‍ ഗാന്ധിയെ മാമനെന്ന് വിളിച്ച് കുഞ്ഞ് | Oneindia Malayalam
   രാഷ്ട്രീയ കൊലപാതകം

  രാഷ്ട്രീയ കൊലപാതകം

  കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി അനുകൂല നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ഗവര്‍ണറെ കണ്ട് ബിജെപി നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

   സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചു

  സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചു

  കണ്ണൂരിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന ഘടകത്തിന്‍റെ ആവശ്യം. കളക്ടറേയും ഡിജിപിയേയും രാജ്ഭവിന്‍ വിളിച്ചു വരുത്തി സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്നും നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ ബിജെപിയുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയ ഗവര്‍ണറുടെ നടപടി ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്.

   സംസ്ഥാന നേതാക്കളെ തള്ളി കേന്ദ്രം

  സംസ്ഥാന നേതാക്കളെ തള്ളി കേന്ദ്രം

  സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നതിനെതിരെ ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രന്‍, എംടി രമേശ് തുടങ്ങിയവര്‍ പരസ്യമായി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഇറങ്ങി പോകണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ തുറന്നടിച്ചത്. അതേസമയം ബിജെപി സംസ്ഥാന നേതാക്കളുടെ പ്രസ്താവനേകളേയും വിമര്‍ശനങ്ങളേയും കേന്ദ്ര നേതൃത്വം തള്ളിക്കളയുകയായിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

   സിപിഎമ്മുമായി കോര്‍ത്തു

  സിപിഎമ്മുമായി കോര്‍ത്തു

  ഭരണകലായളവില്‍ സംസ്ഥാന സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നെങ്കിലും കേരള സര്‍വകലാശാലാ സെനറ്റിലേറ്റ് നാമനിര്‍ദേശം ചെയ്ത പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കിയതില്‍ ഗവര്‍ണര്‍ക്കെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കി മറ്റ് രണ്ട് പേരെ നിയമിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഗവര്‍ണര്‍ ഇത് ചെയ്തതെന്നാണ് സിപിഎം ആരോപിച്ചത്

   സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍

  സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍

  കേരളത്തിന്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ബിജെപി നേതാവിനെ തന്നെ നിയമിക്കണമെന്ന ആവശ്യം ശക്തമായാല്‍ സദാശിവത്തെ മാറ്റാനാണ് സാധ്യത കുടുതല്‍. ബിജെപി നേതാവ് വരണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റേയും ആവശ്യം. ഇത് സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബിജെപിയെ സഹായിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കേണ്ടത് ഗവര്‍ണറാണ്.

   രാജിവെച്ച് കുമ്മനം

  രാജിവെച്ച് കുമ്മനം

  കുമ്മനം രാജശേഖരന് തന്നെയാണ് പ്രഥമ പരിഗണനയെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലാണ്. മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം തിരുവനന്തപുരത്ത് ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ആര്‍എസ്എസിന്‍റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത്. ശബരിമല വിഷയത്തിന്‍റെ പശ്ചാലത്തില്‍ തിരുവനന്തപുരത്ത് ബിജെപി താമര വിരിയിക്കാനാകുമെന്നായിരുന്നു ആര്‍എസ്എസിന്‍റേയും കണക്ക് കൂട്ടല്‍.

  ഗവര്‍ണറാകുമോ?

  ഗവര്‍ണറാകുമോ?

  എന്നാല്‍ ഫലം വന്നപ്പോള്‍ നിലംതൊടാന്‍ പോലും കുമ്മനത്തിന് സാധിച്ചില്ല. കുമ്മനത്തിന്‍റെ പരാജയം കടുത്ത ക്ഷീണമാണ് ആര്‍എസ്എസിനും നല്‍കിയത്. ഇതോടെ വരാനിരിക്കുന്ന വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനത്തെ മത്സരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുന്‍ ഗവര്‍ണര്‍ കൂടി ആയിരുന്ന കുമ്മനത്തെ സംസ്ഥാനത്ത് തന്നെ ഗവര്‍ണറാക്കി നിയമിക്കുന്നത് പാര്‍ട്ടി ഗുണം ചെയ്യുമെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കേന്ദ്രമാണ് ഇത് സംബന്ധിച്ച് നിലപാട് സ്വീകരിക്കുക.

  'മോദി തുടങ്ങി ഞങ്ങള്‍ പൂര്‍ത്തീകരിക്കും'! ഇന്ത്യയിലേക്കുള്ള വ്യോമപാത അടയ്ക്കാന്‍ പാകിസ്താന്‍

  English summary
  Kummanam may becom kerala governor says report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X