കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലവിളി, ഷായുടെ മുങ്ങല്‍, പരിഹാസം; ഉന്തിയും തള്ളിയും വല്ലവിധേനയും കുമ്മനം എത്തിച്ചു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം -ജിഹാദി ആക്രമണങ്ങള്‍ക്കെതിരെ ബിജെപി നടത്തുന്ന ജനരക്ഷാ യാത്ര ഇന്ന് (ഒക്ടോബര്‍ 17) സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. അമിത് ഷായെ കൂടാതെ സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേ, ബിജെപി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി രാംലാല്‍, സെക്രട്ടറി എച്ച് രാജ, ബിഎല്‍ സന്തോഷ്, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ജെആര്‍എസ് അധ്യക്ഷ സികെ ജാനു എന്നിവരും പങ്കെടുക്കുന്നുണ്ട്.

വെളിപ്പെടുത്താത്ത തെളിവുകളോടെ കുറ്റപത്രം തയ്യാര്‍... ദിലീപ് രക്ഷപ്പെടില്ല, എല്ലാ പഴുതുകളുമടച്ചു
വിവാദങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര. ജയരാജനെതിരായ കൊലവിളിയും യാത്രയ്ക്കിടെ അമിത് ഷാ മുങ്ങിയതും വേങ്ങര തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയപ്രകടനവും കുമ്മനത്തിന്റെ യാത്രയുടെ ശോഭ കെടുത്തുകയായിരുന്നു. വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാത്തതും യാത്രയ്ക്ക് തിരിച്ചടിയായി. യാത്രയിലൂടെ കുമ്മനം മുന്നോട്ടു വച്ച ആശയം വേണ്ട രീതിയില്‍ ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞോ എന്ന കാര്യം സംശയം തന്നെയാണ്.

വിവാദങ്ങളോടെ തുടക്കം

വിവാദങ്ങളോടെ തുടക്കം

രണ്ട് തവണ മാറ്റി വച്ച ശേഷമായിരുന്നു കുമ്മനം ഒക്ടോബറില്‍ ജനരക്ഷാ യാത്ര ആരംഭിച്ചത്. ജൂലൈയില്‍ നടത്താനായിരുന്നു പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ സംസ്ഥാന ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദം പുറത്തു വന്നതോടെ ഇത് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് സെപ്തംബര്‍ ഏഴിന് നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ അമിത് ഷായുടെ അസൗകര്യം മൂലം വീണ്ടും മാറ്റുകയായിരുന്നു.

കാത്തിരിപ്പ് അവസാനിപ്പിച്ച്

കാത്തിരിപ്പ് അവസാനിപ്പിച്ച്

ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് ഒക്ടോബര്‍ മൂന്നിന് രാവിലെ പത്ത് മണിക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്തതോടെയാണ് ജനരക്ഷാ യാത്രയ്ക്ക് തുടക്കമായത്. ആവേശത്തോടെ തന്നെയാണ് യാത്ര ആരംഭിച്ചത്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ കണ്ണൂരില്‍ നാല് ദിവസത്തെ പര്യടനം നടത്താന്‍ തന്നെയാണ് ബിജെപി തീരുമാനിച്ചിരുന്നത്.

അമിത് ഷായുടെ മുങ്ങല്‍

അമിത് ഷായുടെ മുങ്ങല്‍

മൂന്നാം ദിവസം കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം തട്ടകത്തില്‍ കയറി അമിത് ഷാ വെല്ലുവിളി നടത്തുമെന്നൊക്കെയായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അടിയന്തരമായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഉണ്ടെന്ന് അറിയിച്ച് അമിത് ഷാ മുങ്ങുകയായിരുന്നു. ഇതോടെ കുമ്മനവും ജനരക്ഷാ യാത്രയും പരിഹാസ്യമായി.

പ്രകോപന പ്രസംഗം

പ്രകോപന പ്രസംഗം

ജനരക്ഷാ യാത്രയ്ക്കിടെ നേതാക്കള്‍ നടത്തിയ പ്രകോപന പ്രസംഗങ്ങളും ഏറെ വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയനെ കൊലയാളി എന്ന് വിളിച്ചു കൊണ്ട് അമിത് ഷാ തന്നെയാണ് പ്രകോപന പ്രസംസഗങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ യോഗി ആദിത്യ നാഥ് അടക്കമുള്ള എല്ലാ നേതാക്കളും അവരവരുടെ റോള്‍ ഭംഗിയാക്കി. ഇതിനു പുറമെ ജനരക്ഷാ യാത്രയ്ക്കിടെ ജയരാജനെ വധിക്കുമെന്ന തരത്തില്‍ മുദ്രാവാക്യമുയര്‍ത്തിയതും ഏറെ ചര്‍ച്ചയായി.

സിപിഎം, ജിഹാദി ഭീകരതയ്‌ക്കെതിരെ

സിപിഎം, ജിഹാദി ഭീകരതയ്‌ക്കെതിരെ

സിപിഎം, ജിഹാദി ഭീകരതയ്‌ക്കെതിരെ, എല്ലാവര്‍ക്കും ജീവിക്കണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കുമ്മനത്തിന്റെ ജനരക്ഷാ മാര്‍ച്ച്. ഇതിനിടെ ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞ കാര്യങ്ങും കുമ്മനത്തിന് തിരിച്ചടിയായി. മത സൗഹാര്‍ദത്തില്‍ കേരളം മാതൃകയാണെന്നാണ് രാഷ്ട്രപതി പറഞ്ഞത്.

വേങ്ങര ഫലം

വേങ്ങര ഫലം

കുമ്മനത്തിന്റെ ജന രക്ഷാ യാത്രയ്ക്കിടെയാണ് വേങ്ങര തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെ.ടുപ്പില്‍ ബിജെപിയുടെ ദയനീയ പ്രകടനവും കുമ്മനത്തിന് തിരിച്ചടിയായി. വേങ്ങരയില്‍ ബിജെപി നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.

ഉന്തിയും തള്ളിയും

ഉന്തിയും തള്ളിയും

ഒടുവില്‍ വിവാദങ്ങളും പരിഹാസങ്ങളും താണ്ടി വല്ല വിധേനെയും അവസാനത്തില്‍ എത്തിച്ചിരിക്കുകയാണ് കുമ്മനം. രാവിലെ പത്തരയ്ക്ക് ശ്രീകാര്യത്തു നിന്നാണ് യാത്ര ആരംഭിക്കുന്നത്. കേന്ദ്ര തുറമുഖ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് യാത്ര ആരംഭിക്കുന്നത്.

അമിത്ഷാ വീണ്ടും

അമിത്ഷാ വീണ്ടും

സമാപനത്തിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്്. ഇതിനായി ഉച്ചയോടെ അമിത് ഷാ കേരളത്തിലെത്തും. അമിത് ഷാ പട്ടം മുതല്‍ പാളയം വരെ തുറന്ന ജീപ്പിലും തുടര്‍ന്ന പാളയം മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെ പദയാത്രയായും സഞ്ചരിക്കും.

English summary
kummanam rajasekharan jana raksha yathra in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X