കോടിയേരിയുടെ യന്ത്രമല്ല പ്രശ്‌നം, വെല്ലുവിളിയാണ്: കുമ്മനം രാജശേഖരന്‍
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്റെ കയ്യില്‍ ധരിച്ചിരുന്നത് ഏലസ്സാണോ ഗ്ലൂക്കോസ് മോണിറ്ററിങ് ചിപ്പ് ആണോയെന്നതല്ല ശരിയായ വിഷയം എന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. പയ്യന്നൂര്‍ പ്രസംഗത്തില്‍ കോടിയേരി ഉയര്‍ത്തിയ വെല്ലുവിളിയാണ് ശരിക്കുള്ള വിഷയം. കോടിയേരിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം എന്തായിരുന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയാവേണ്ടിയിരുന്നത് - ഫേസ്ബുക്ക് പോസ്റ്റില്‍ കുമ്മനം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗം നിയമ വാഴ്ച്ചയെ ചോദ്യം ചെയ്യുന്നതും ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതുമായിരുന്നു. സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ ഏറ്റവും ഉയര്‍ന്ന നേതാവില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം പിന്നെയും വര്‍ദ്ധിപ്പിക്കുന്നു എന്നും കുമ്മനം പറഞ്ഞു.

സി പി എമ്മിന് നേരെ വരുന്നവര്‍ വന്നത് പോലെ മടങ്ങി പോവില്ലെന്ന് ഉറപ്പുവരുത്താന്‍ യുവതീ- യുവാക്കള്‍ക്ക് പാര്‍ട്ടി കായിക പരിശീലനം നല്‍കും - എന്ന കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ ഒരു നാക്കുപിഴ ആയി കരുതാന്‍ പറ്റില്ല. പാര്‍ട്ടിയുടെ നയം തന്നെയാണ് എന്നു വ്യക്തമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പാര്‍ട്ടിക്കാരില്‍ നിന്നും തുടര്‍ന്നുണ്ടായത് എന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ ബി ജെ പി പരാതി നല്‍കിയിട്ടുണ്ട്. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പരിശോധിക്കാന്‍ ഡിജിപി ലോക്നാഥ് ബഹ്റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications