16 കാരന്റെ 'ആത്മഹത്യക്കു' പിന്നിലും കുണ്ടറ പ്രതി!! അന്നു നടന്നത്....കുടുംബം വീണ്ടും രംഗത്ത്

  • By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: പീഡനത്തിന് ഇരയായി ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിക്ടറിനെതിരേ കൂടുതല്‍ കേസുകള്‍ വരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മറ്റൊരു ആത്മഹത്യക്കു പിന്നിലും ഇയാള്‍ക്കു പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

മരിച്ചത് 16 വയസ്സുകാരന്‍

16 വയസ്സുള്ള ആണ്‍കുട്ടിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിക്ടറിന്റെ വീടിന്റെ എതിര്‍ വശത്താണ് 16 കാരനും കുടുംബവും താമസിച്ചിരുന്നത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടി കാണപ്പെട്ടത്.

പരാതി നല്‍കും

വിക്ടര്‍ അറസ്റ്റിലായതോടെ വീണ്ടും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മരിച്ച വിദ്യാര്‍ഥിയുടെ കുടുംബം. കുടുംബം അന്നു നല്‍കിയ പരാതി പോലീസ് അവഗണിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

സംഭവം 2010ല്‍

2010 ജൂളിലാണ് കുണ്ടറ നാന്തിരിക്കല്‍ സ്വദേശിയായ 16 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നില്‍ വിക്ടര്‍ ആണെന്നു അന്നു തന്നെ സംശയമുയര്‍ന്നിരുന്നു.

നാട്ടുകാരും പറയുന്നു

അന്നത്തെ മരണത്തിനു പിന്നില്‍ വിക്ടര്‍ തന്നെയാവാനാണ് സാധ്യതയെന്ന് നാട്ടുകാരും ആരോപിക്കുന്നുണ്ട്. പോലീസ് തങ്ങളുടെ പരാതി മുഖവിലയ്‌ക്കെടുത്തിരുന്നില്ലെന്നു മരിച്ച കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.

കുറ്റം സമ്മതിച്ചത്

ആറാം ക്ലാസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണവുമായി തുടക്കത്തില്‍ വിക്ടര്‍ സഹകരിച്ചിരുന്നില്ല. എന്നാല്‍ മുത്തശ്ശിയും പെണ്‍കുട്ടിയുടെ അമ്മയും ഇയാള്‍ക്കതിരേ മൊഴി നല്‍കിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പഴയ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാവാം വിക്ടര്‍ നേരത്തേ നുണപരിശോധനയ്ക്ക് തയ്യാറാവാതിരുന്നതെന്ന് സൂചനയുണ്ട്.

പുരുഷന്‍മാരും പീഡിപ്പിക്കപ്പെട്ടു

സ്വകാര്യ ലോഡ്ജിലെ മാനേജര്‍ കൂടിയായ വിക്ടര്‍ പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് നേരത്തേ തന്നെ പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതോടെ ഏഴു വര്‍ഷം മുന്‍പ് മരിച്ച 16കാരനെയും ഇയാള്‍ പ‍ീഡിപ്പിച്ചിരുന്നോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

English summary
another case against kundara rape case convict. 16 year old boy is found hanging near convicts house
Please Wait while comments are loading...