Get Updates
Get notified of breaking news, exclusive insights, and must-see stories!

കുണ്ടറ: മുത്തച്ഛനെതിരേ കുരുക്ക് മുറുകും.... മറ്റൊരു പെണ്‍കുട്ടിയെ കൂടി ഇയാള്‍!! അന്വേഷണം തുടങ്ങി

മുത്തശ്ശിയുടെ മൊഴിയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്

കൊല്ലം: ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിനെതിരേ കൂടൂതല്‍ ആരോപണങ്ങള്‍. ഞായറാഴ്ച വൈകീട്ടാണ് വിക്ടറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തുള്ള ഒരു അഭിഭാഷകന്റെ ഗുമസ്തനായിരുന്ന ഇയാള്‍ സ്വകാര്യ ലോഡ്ജിലെ മാനേജരുമായിരുന്നു.

മറ്റൊരു കുട്ടി കൂടി പീഡിപ്പിക്കപ്പെട്ടു

മറ്റൊരു പെണ്‍കുട്ടിയെക്കൂടി വിക്ടര്‍ പീഡിപ്പിച്ചിതായി സംശയമുയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

പുരുഷന്‍മാരെയും പീഡിപ്പിച്ചു

പെണ്‍കുട്ടികളെ മാത്രമല്ല ചില പുരുഷന്‍മാരെയും ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസിന് നേരത്തെ മൊഴി ലഭിച്ചിരുന്നു.

പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം

ആത്മഹത്യ ചെയ്ത 10 വയസ്സുകാരിയെ കഴിഞ്ഞ ഒരു വര്‍ഷമായി വിക്ടര്‍ പീഡനത്തിന് ഇരയാക്കിയെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ പീഡിപ്പിക്കുന്നതിനായി ഇയാള്‍ മനപ്പൂര്‍വം സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടി.

നുണപരിശോധനയില്ല

നേരത്തേ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും മുത്തച്ഛനെയും മറ്റും നുണ പോലീസ് നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതി കുറ്റം സമ്മതിച്ചതിനാല്‍ ഇനി ഇതു വേണ്ടൈന്നാണ് പോലീസിന്റെ നിലപാട്.

 ഒടുവില്‍ സഹകരിച്ചു

നേരത്തേ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ പെണ്‍കുട്ടിയുടെ അമ്മയും മൂത്ത സഹോദരിയും തയ്യാറായിരുന്നില്ല. നാലു ദിവസം നീണ്ട ചോദ്യം ചെയ്യലിനും കൗണ്‍സിലിങിനും ശേഷമാണ് അവര്‍ ഒടുവില്‍ പോലീസിനോട് സഹകരിച്ചത്.

നിര്‍ണായകമായത് മുത്തശ്ശിയുടെ മൊഴി

പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ മൊഴിയാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചിരുന്നതായി മുത്തശ്ശി പോലീസിനു മൊഴി നല്‍കുകയായിരുന്നു. മരിച്ച കുട്ടിയുടെ സഹോദരിയും മുത്തച്ഛന്‍ പീഡിപ്പിച്ചിരുന്നതായി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

കുറ്റസമ്മതം നടത്തി

പോലീസിന്റെ ചോദ്യം ചെയ്യലില്‍ വളരെ തന്ത്രപൂര്‍വമായിട്ടായിരുന്നു വിക്ടറിന്റെ പെരുമാറ്റം. എന്നാല്‍ മുത്തശ്ശി മൊഴി നല്‍കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

മരിച്ചത് ജനുവരി 15ന്

ജനുവരി 15നാണ് പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന തരത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതോടെയാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായത്.

ആത്മഹത്യാക്കുറിപ്പ്

കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്ന ആത്മഹത്യാക്കുറിപ്പ് പെണ്‍കുട്ടിയുടെ മൃതദേഹത്തിന് അരികില്‍ നിന്നു കണ്ടത്തിയിരുന്നു. പക്ഷെ കത്തിലെ എഴുത്ത് മകളുടേത് അല്ലെന്ന് അച്ഛന്‍ അറിയിച്ചതോടെ ഇത് ഫോറന്‍സിക് പരിശോധയ്ക്കായി അയച്ചിരുന്നു. പരിശോധനയില്‍ ഇത് പെണ്‍കുട്ടി തന്നെ എഴുതിയതാണെന്ന് തെളിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+