കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി ചര്‍ച്ചയ്ക്ക് വന്നത് കുഞ്ഞാലിക്കുട്ടി എന്ന് വെളിപ്പെടുത്തല്‍; കൂടെ മറ്റൊരു നേതാവും...

Google Oneindia Malayalam News

കണ്ണൂര്‍: യുഡിഎഫ് ബിജെപിയുമായി ധാരണയുണ്ടാക്കി എന്നാണ് ഇടതുപക്ഷത്തിന്റെ പ്രധാന ആരോപണം. ഇടതുപക്ഷം ഏഴ് സീറ്റുകള്‍ ബിജെപിക്ക് വിട്ടുകൊടക്കാന്‍ രഹസ്യധാരണയുണ്ടാക്കി എന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. പരസ്പര ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒരു ഭാഗത്ത് നടക്കുന്നു. ഇതിന് തെളിവായി ഇരുവിഭാഗവും 1991ലെ തിരഞ്ഞെടുപ്പ് കാല ചരിത്രം വിവരിക്കുന്നു. എന്നാല്‍ 1991ല്‍ മാത്രമല്ല, അതിന് ശേഷവും യുഡിഎഫ് ബിജെപിയുമായി വോട്ട് ധാരണയ്ക്ക് ശ്രമിച്ചുവത്രെ. ബിജെപി നേതാവും ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സികെ പത്മനാഭനാണ് ഇക്കാര്യം മാതൃഭൂമിയോട് പറഞ്ഞത്.

തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

p

1991ന് ശേഷം 2001ലും യുഡിഎഫ് നേതാക്കള്‍ ബിജെപിയുമായി വോട്ട് ധാരണയുണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് പത്മനാഭന്‍ പറയുന്നത്. കാസര്‍കോട് വച്ചാണ് ചര്‍ച്ച നടന്നത്. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുമാണ് യുഡിഎഫിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് വന്നത്. താനും പിപി മുകുന്ദനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു എന്നും പത്മനാഭന്‍ പറയുന്നു. ബിജെപിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കാളിയായത്രെ.

വമ്പന്‍ വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി വെട്ടില്‍; പണം എവിടെ നിന്ന്, നടപടി വേണമെന്ന് ആവശ്യംവമ്പന്‍ വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി വെട്ടില്‍; പണം എവിടെ നിന്ന്, നടപടി വേണമെന്ന് ആവശ്യം

1991ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ധാരണയുണ്ടായിരുന്നു. മാരാര്‍ജി ജയിക്കുമെന്ന് ബിജെപി ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ പിന്നീട് സാഹചര്യം മാറിയെന്നും പത്മനാഭന്‍ പറയുന്നു. കോണ്‍ഗ്രസ് വാക്ക് പാലിച്ചില്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. പിന്നീട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ തങ്ങള്‍ക്ക് അവരെ വിശ്വാസ്യതയില്ലാതായി എന്നും പത്മനാഭന്‍ പറയുന്നു. വോട്ട് ചോദിക്കാന് വരികയും പിന്നീട് ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാന്‍ തങ്ങളെ തള്ളിപ്പറയുകയും ചെയ്യുകയാണ് യുഡിഎഫിന്റെ പതിവ് എന്നും പത്മനാഭന്‍ കുറ്റപ്പെടുത്തുന്നു.

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
ഇത്തവണ UDFഅധികാരം പിടിക്കുമെന്ന് സർവേ | Oneindia Malayalam

English summary
UDF Tried for Understanding with BJP in 2001: Says CK Padmanabhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X