Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി നടത്തിയത് ലീഗ്‌ പ്രസിഡന്‍റിനെതിരേയുള്ള വിമർശനം: എംവി ജയരാജന്‍

കണ്ണൂര്‍: പികെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ ലീഗ്‌ പ്രസിഡന്റിനുള്ള വിമർശനമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ലീഗിലെ വിവാദം സി പി എം സൃഷ്ടിയാണെന്നത് നല്ല തമാശയാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ പരിഭ്രമം ആ ഒരൊറ്റ പ്രസ്താവനയിൽ പ്രകടമാണ്‌. സി പി ഐ എമ്മിനെ കുറ്റം പറഞ്ഞ്‌, ലീഗ്‌ അണികളിൽ നിന്നും ശ്രദ്ധമാറ്റാൻ സാധിക്കുമോ എന്ന ലീഗ്‌ നേതാവിന്റെ ആ കുറുക്കൻ കൗശലം കൊള്ളാം. ഒപ്പം, ലീഗിലെ കാര്യം മറ്റുള്ളവർ തീരുമാനിക്കുന്ന സ്ഥിതിയാണെന്നും ലീഗ്‌ പ്രസിഡന്റിന്‌ സംഘടനാ ഉത്തരവാദിത്തം ശരിയായി നിർവ്വഹിക്കാൻ കഴിയുന്നില്ലെന്ന് കൂടിയാണ്‌ ആ വാക്കുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന വിമർശ്ശനമെന്നത്‌ ആർക്കും മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 mvjayarajan

പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

ഇനിയിപ്പോൾ, കുഞ്ഞാലിക്കുട്ടി പറഞ്ഞതങ്ങ്‌ വിശ്വസിക്കാമെന്ന് വച്ചാലോ..!? ലീഗിനുള്ളിൽ എന്ത്‌ നടക്കണം, ലീഗ്‌ ഓഫീസിൽ ആര്‌ പത്ര സമ്മേളനം നടത്തണം..?, മുതിർന്ന ലീഗ്‌ നേതാക്കളായ മുനീർ മുതൽ പാണക്കാട്ടെ മുഈൻ അലി തങ്ങൾ വരെ ഇപ്പോൾ പറഞ്ഞ കാര്യങ്ങളിലെ ഉള്ളടക്കം എന്തായിരുന്നു..? - മനസ്സിരുത്തി കുഞ്ഞാലിക്കുട്ടി ഒന്നുപരിശോധിച്ചുനോക്കിയേ..!
അതെല്ലാം മനസ്സിരുത്തി പരിശോധിച്ചശേഷവും ലീഗിലെ കാര്യം ആ പാർട്ടിക്ക്‌ പുറത്തുനിന്നും തീരുമാനിച്ചപോലെ നടക്കുന്നു എന്നാണ്‌ താങ്കളുടെ അഭിപ്രായമെങ്കിൽ, താങ്കൾ പറയാതെ പറയുന്നത്‌ - സംസ്ഥാന ലീഗ്‌ നേതൃത്വത്തെ പിരിച്ചുവിടണം എന്നുതന്നെയല്ലേന്നും എംവി ജയരാജന്‍ ചോദിക്കുന്നു.

പ്രത്യക്ഷത്തിൽ സി. പി. ഐ. മ്മിനെതിരെ എന്നുതോന്നാമെങ്കിലും, ശരിക്കും, ലീഗ്‌ പ്രസിഡന്റ്‌ ഉൾപ്പടെയുള്ള സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണം എന്നുതന്നെയാണല്ലോ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്‌. നേരിട്ട്‌ ലീഗ്‌ പ്രസിഡന്റിനെതിരെ വിമർശ്ശനം ഉന്നയിക്കാൻ ഭയക്കുന്ന ( ബി. ജെ. പി നേതാക്കളെ പേടിച്ച്‌, നിർണ്ണായക ഘട്ടത്തിൽ പാർലിമെന്റിലെത്തി വോട്ടുചെയ്യാത്തപോലെ) കുഞ്ഞാലിക്കുട്ടിയുടെ സൂത്രം ജനങ്ങൾക്ക്‌ മനസ്സിലാകും. ഒരു പാർട്ടിയിലെ കാര്യം ആ പാർട്ടി നേതൃത്വത്തിന്‌ തീരുമാനിക്കാൻ കഴിയുന്നില്ല എന്ന കുഞ്ഞാലിക്കുട്ടിയുടെ വിമർശ്ശനവും ചെന്ന് തറയ്ക്കുന്നത്‌ ലീഗ്‌ പ്രസിഡന്റായ തങ്ങൾക്ക്‌ നേരേതന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+