കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ കൂട്ടായ്മ ശക്തിപ്പെടണം: കുഞ്ഞാലിക്കുട്ടി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: രാജ്യത്ത് വര്‍ധിച്ചു വരുന്ന കര്‍ഷക വിരുദ്ധ നയങ്ങള്‍ ചെറുക്കാന്‍ കൃഷിക്കാരുടെ കൂട്ടായ്മ ഉയര്‍ന്നു വരണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി.എം.പി., വേങ്ങര മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം നടത്തിയ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നത് ആര്? വിമർശിക്കുന്നവരെ മാധ്യമപ്രവർത്തകരാക്കി ബിജെപി

കര്‍ഷകരുടെ പലിശ രഹിത വായ്പ അമ്പതിനായിരത്തില്‍ നിന്നും ഒരു ലക്ഷമാക്കണം. കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് വാര്‍ധക്യ പെന്‍ഷനും ലഭ്യമാക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പി.ടി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ.അസ് ലൂ, എ.കെ.സെയ്തലവി ഹാജി, പി.കെ.അബ്ദുറഹിമാന്‍, ചാക്കിരി കുഞ്ഞുട്ടി, എം.അഹമ്മദ് കുട്ടി, കെ.സി.നാസര്‍, എം.കെ.അഹമ്മദ് പ്രസംഗിച്ചു.

pk

സ്വതന്ത്ര കര്‍ഷക സംഘം വേങ്ങരയില്‍ നടത്തിയ കര്‍ഷക സംഗമം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനംചെയ്യുന്നു

കര്‍ഷകരെ കൃഷിയിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടൂര്‍ എ കെ എം ഹയര്‍ സെക്കഡറി സ്‌കൂളില്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ 'കൃഷിപാഠം' ബോധവല്‍ക്കരണ ക്ലാസും നടത്തി. വ്യത്യസ്ത കൃഷിക്കനുയോജ്യമായ കാലഘട്ടം, ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങള്‍, മണ്ണിര കമ്പോസ്റ്റുകള്‍, എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്തു. ക്ലാസിനു കൃഷി ഓഫീസര്‍ അരുണ്‍ കുമാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അദ്ധേഹം കുട്ടികള്‍ നിര്‍മ്മിച്ച കൃഷിതോട്ടം സന്ദര്‍ശിച്ചു വേണ്ട നിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.പ്രന്‍സിപ്പാള്‍ അലി കടവണ്ടി,സുഭദ്ര പി, മുജീബ് എം, എന്നിവര്‍ സംസാരിച്ചു

English summary
Kunjalikutty; Farmer's unity should be strengthened against Central State Government's anti Farmer policy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്