കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐ ആളെ കൊല്ലാന്‍ പരിശീലനം നല്‍കുന്നു.. പറയുന്നത് ആരെന്നോ പിണറായി വിജയന്‍!

  • By Desk
Google Oneindia Malayalam News

കോഴിക്കോട് കുറ്റ്യാടിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരമാര്‍ശം വിവാദമാകുന്നു. ആളുകളെ കൊല്ലാന്‍ പരിശീലനം നല്‍കുന്ന സംഘടനയാണ് എസ് ഡി പി ഐ എന്നാണ് പിണറായി വിജയന്‍ സഭയില്‍ പറഞ്ഞത്. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് ഇതേ എസ് ഡി പി ഐയുടെ പിന്തുണ സി പി എം സ്വീകരിച്ചു എന്നും.

<strong>കടുപ്പിക്കും ഞാന്‍... പിസി ജോര്‍ജിന്റെ നിയമസഭ വീഡിയോ വൈറല്‍... വെറുതെയല്ല കാരണമുണ്ട്... </strong>കടുപ്പിക്കും ഞാന്‍... പിസി ജോര്‍ജിന്റെ നിയമസഭ വീഡിയോ വൈറല്‍... വെറുതെയല്ല കാരണമുണ്ട്...

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ല എന്നാണ് എസ് ഡി പി ഐ നേതാവ് നസറുദ്ദീന്‍ എളമരം പറയുന്നത്. മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് യോജിച്ച പരാമര്‍ശമല്ല അദ്ദേഹം നടത്തിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള പാര്‍ട്ടിക്കാരാണ് തങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹത്തിന് ആക്ഷേപമുണ്ട്. സംഭവങ്ങളുടെ പോക്ക് ഇങ്ങനെ...

എസ് ഡി പി ഐ ശക്തി പ്രാപിക്കുന്നു

എസ് ഡി പി ഐ ശക്തി പ്രാപിക്കുന്നു

കേരളത്തില്‍ എസ് ഡി പി ഐ ശക്തി പ്രാപിക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. കുറ്റ്യാടിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസി മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇതും രാഷ്ട്രീയ വിരോധം

ഇതും രാഷ്ട്രീയ വിരോധം

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നേരത്തെ പയ്യന്നൂരില്‍ ബി എം എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴും അത് രാഷ്ട്രീയ വിരോധം കൊണ്ടാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആളെ കൊല്ലാന്‍ പരിശീലനം

ആളെ കൊല്ലാന്‍ പരിശീലനം

ആളുകളെ കൊല്ലാന്‍ പരിശീലനം നല്‍കുന്ന സംഘടനയാണ് എസ് ഡി പി ഐ. ഇവരുടെ പ്രവര്‍ത്തനം പരിശോധിക്കും. കുറ്റ്യാടി കൊലപാതക്കെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി പി എമ്മിന് മൃദു സമീപനം

സി പി എമ്മിന് മൃദു സമീപനം

സി പി എമ്മിന് എസ് ഡി പി ഐയോട് മൃദുസമീപനമാണ് ഉളളതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നത്. കുറ്റ്യാടിയില്‍ ഇവരുടെ പിന്തുണ വാങ്ങിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ചെന്നിത്തല പറയുന്നു.

പോലീസിലും സ്വാധീനം

പോലീസിലും സ്വാധീനം

എസ് ഡി പി ഐയുടെ പണത്തിന്റെ സ്വാധീനത്തിലാണ് കുറ്റ്യാടിയിലെ പോലീസ് എന്നാണ് പ്രമേയത്തിന് അവതരണാനുമതി തേടിയ എം എല്‍ എ അബ്ദുള്ള പറയുന്നത്. ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പോലീസ് സ്റ്റേഷനില്‍ ബിരിയാണി വാങ്ങിക്കൊടുത്താണ് പോലീസ് സ്വീകരിച്ചതെന്നും അബ്ദുള്ള ആരോപിക്കുന്നു.

മുഖ്യമന്ത്രി ഉത്തരവാദിത്തം കാട്ടണം

മുഖ്യമന്ത്രി ഉത്തരവാദിത്തം കാട്ടണം

മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് യോജിച്ച പരാമര്‍ശമല്ല പിണറായി വിജയനില്‍ നിന്നും ഉണ്ടാകുന്നത് എന്നാണ് എസ് ഡി പി ഐ നേതാവ് നസറുദ്ദീന്‍ എളമരത്തിന് പറയാനുള്ളത്. തെളിവുണ്ടെങ്കില്‍ നടപടി എടുക്കുകയാണ് വേണ്ടത്. സി പി എമ്മുകാര്‍ കൊല നടത്തുമ്പോള്‍ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
Kuttiadi murder: Chief Minister Pinarayi Vijayan's statement againt SDPI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X