'കടക്കൂ പുറത്ത്' ആക്രോശത്തിനെതിരെ പ്രതിഷേധവുമായി കെയുഡബ്ലുജെ.. തുറന്നു പറഞ്ഞ് തിരുത്തി മുന്നേറാം!!
മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ പ്രകോപനം തികച്ചും ഖേദകരമാണ്. ഇത്തരത്തിലുള്ള അവഹേളനങ്ങള്‍ ഏതൊരു തൊഴില്‍ മേഖലയേയും കൂടുതല്‍ സംഘര്‍ഷഭരിതമാക്കുകയാണ് ചെയ്യുന്നത്.
കോഴിക്കോട് : തലസ്ഥാന നഗരിയില്‍ ബിജെപി സിപിഎം അക്രമ സംഭവങ്ങള്‍ തുടരുന്നതിനിടയില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ നടപടിക്കെതിരെ കേരള യൂനിയന്‍ ഓഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ് , കെയുഡബ്ലുജെയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കടക്കു പുറത്ത് എന്ന് ആഞ്ജാപിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
നേരത്തെ അറിയിച്ചതു പ്രകാരമാണ് മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. തലസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ തുടരുന്നതിനിടയില്‍ ചേരുന്ന നിര്‍ണ്ണായക യോഗത്തിന്റെ വിവരങ്ങളും ദൃശ്യവും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി എത്തിയ മാധ്യമപ്രവര്‍ത്തകരോട് വളരെ മോശമായി പെരുമാറിയ മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അഭിപ്രായപ്പെട്ടു. വാര്‍ത്ത തേടിയെത്തുക എന്ന അടിസ്ഥാനപരമായ കാര്യം മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്.

പ്രകോപനമായോക്കാവുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും അവര്‍ നടത്തിയിട്ടില്ല. വാര്‍ത്ത തേടിപ്പോവുന്നത് ഈ മേഖലയുടെ തന്നെ അടിസ്ഥാന കാര്യമാണ് .സര്‍വ്വ കക്ഷി യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് വേണ്ടിയാണ് ക്യാമറാമാന്‍ ശ്രമിച്ചത്. ഇത് യോഗത്തിന്റെ സ്വാകര്യതയെ ബാധിക്കുന്ന വിഷയമല്ല. സുപ്രധാന യോഗങ്ങളുടെ തുടക്കത്തിലെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ട്. യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലായിരുന്നുവെങ്കില്‍ അക്കാര്യം നേരത്തെ തന്നെ അറിയിക്കണമായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വന്നപ്പോഴെങ്കിലും കാര്യം അറിയിക്കാമായിരുന്നു.
മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ പ്രകോപനം തികച്ചും ഖേദകരമാണ്. ഇത്തരത്തിലുള്ള അവഹേളനങ്ങള്‍ ഏതൊരു തൊഴില്‍ മേഖലയേയും കൂടുതല്‍ സംഘര്‍ഷഭരിതമാക്കുകയാണ് ചെയ്യുന്നത്.ഇത്തരത്തിലുള്ള പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ്. പെട്ടെന്നുണ്ടായ പ്രകോപനത്തിന് പിന്നില്‍ കാരണമുണ്ടെങ്കില്‍ അത് വ്യക്തമാക്കി മുഖ്യമന്ത്രി തിരുത്താന്‍ തയ്യാറാവണമെന്ന് കെയുഡബ്ലുജെസംസ്ഥാന പ്രസിഡന്റ് പിഎ അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ എന്നിവര്‍ അറിയിച്ചു.












Click it and Unblock the Notifications