Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപ് വീണ്ടും പുകയുന്നു; വീടുകള്‍ പൊളിച്ചുമാറ്റാന്‍ നോട്ടീസ്, ചെലവ് നല്‍കണം

കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ നെഞ്ചിടിപ്പ് കൂട്ടി അഡ്മിനിസ്‌ട്രേഷന്റെ പുതിയ നീക്കം. കവരത്തിയില്‍ 102 വീടുകള്‍ പൊളിച്ചുനീക്കാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വീടുകളും ശുചിമുറികളും പൊളിക്കണമെന്നാണ് നിര്‍ദേശം. തീരത്ത് നിന്ന് 20 മീറ്ററിനുള്ളില്‍ നിര്‍മിച്ച വീടുകളും മറ്റും അനധികൃതമാണ് എന്നാണ് ഭരണകൂടം പറയുന്നത്. ഈ പരിധിയിലുള്ള എല്ലാ നിര്‍മാണങ്ങളും ഒഴിപ്പിക്കാനാണ് തീരുമാനം.

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

l

ഇതിന്റെ ഭാഗമായിട്ടാണ് കവരത്തിയില്‍ 100ലധികം വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കിയത്. വൈകാതെ കൂടുതല്‍ വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം. ഈ മാസം 30നകം നോട്ടീസിന് മറുപടി നല്‍കണം. അനധികൃത നിര്‍മാണം ആയതിനാല്‍ പൊളിച്ചുനീക്കാതെ തരമില്ല. വീട്ടുകാര്‍ പൊളിച്ചുനീക്കാന്‍ തയ്യാറായില്ലെങ്കില്‍ ഭരണകൂടം പൊളിക്കും. ഭകണകൂടം പൊളിക്കുകയാണെങ്കില്‍ അതിനുള്ള ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കും.

ആള്‍ത്താമസമില്ലാത്ത ചെറിയം ദ്വീപില്‍ നിര്‍മിച്ച ഷെഡ്ഡുകള്‍ പൊളിക്കണമെന്നും നോട്ടീസ് നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ തേങ്ങ സൂക്ഷിക്കുന്നതിനും മല്‍സ്യബന്ധനത്തിന്റെ ഭാഗമായും നിര്‍മിച്ച ഷെഡുകളാണ് ഇവിടെ പൊളിക്കേണ്ടത്. ലക്ഷദ്വീപ് ഇന്റഗ്രേറ്റഡ് ഐലന്റ് മാനേജ്‌മെന്റ് പ്ലാന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 2015ല്‍ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറങ്ങിയിരുന്നു. ഇപ്പോള്‍ ബന്ധപ്പെട്ട നടപടികള്‍ കര്‍ശനമാക്കുകയാണ്.

സാരിയിൽ ഗ്ലാമറസായി റിച്ച; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+