ആയിഷ സുല്‍ത്താനയ്‌ക്കെതിരെ ഗുരുതര ആരോപണം; വാട്‌സ് ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്‌തെന്ന് പോലീസ്
കൊച്ചി: സിനിമാ സംവിധായക ആയിഷ സുല്‍ത്താനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലക്ഷദ്വീപ് പോലീസ്. ആയിഷയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും അത് സംശയത്തിനിടയാക്കുന്നുവെന്നും പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. തനിക്കെതിരായ രാജ്യദ്രാഹ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കേസെടുത്തതിന് പിന്നാലെയാണ് ചില വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ആയിഷ ഡിലീറ്റ് ചെയ്തത്. അവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. ആയിഷയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല. വിവാദമായ ചാനല്‍ ചര്‍ച്ചയ്ക്കിടയിലും ആയിഷ ചിലരുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തിരുന്നു. ഇത് ആര് എന്ന് കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ രാജ്യദ്രോഹ കേസ് ഒഴിവാക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു.

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍
ലക്ഷദ്വീപ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയതാണ് ആയിഷക്കെതിരെ രാജ്യദ്രോഹ കേസ് എടുക്കാന്‍ കാരണം. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിഷ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശമാണ് വിവാദമായത്. കേന്ദ്ര സര്‍ക്കാരിനെയാണ് ഇത്തരത്തില്‍ പറഞ്ഞതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ ഉദ്ദേശവും നിലപാടും ആയിഷ പിന്നീട് പല തവണ വിശദീകരിച്ചു. അതിനിടെയാണ് ദ്വീപിലെ ബിജെപി നേതാവിന്റെ പരാതിയില്‍ ആയിഷക്കെതിരെ പോലീസ് കേസെടുത്തതും രാജ്യദ്രോഹ കേസ് ചുമത്തിയതും.
ഇതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ആയിഷയെ പിന്നീട് ലക്ഷദ്വീപില്‍ വച്ചും കൊച്ചിയില്‍ വച്ചും പോലീസ് ചോദ്യം ചെയ്തു. അവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് ആയിഷ രാജ്യദ്രോഹ കേസ് ഒഴിവാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പോലീസ് സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications