ലഹരിക്കെതിരെ കേരളത്തിന്റെ മഹാപോരാട്ടം; എല്ലാ വീടുകളിലും ദീപം തെളിയിക്കും
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ലഹരിക്കെതിരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഈ മഹാ പോരാട്ടത്തില്‍ പങ്കാളികളായി വീടുകളില്‍ ദീപം തെളിയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടി നടക്കുമെന്നും മന്ത്രി അറിയിച്ചു.

ഒക്ടോബര്‍ 2 ന് ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്തെങ്ങും നടന്നുവരുന്നത്. നവംബര്‍ ഒന്നിനാണ് ഒന്നാം ഘട്ടം പ്രചാരണം അവസാനിക്കുന്നത്. ഒന്നാം തീയതി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാര്‍ഥികളും പൊതുജനങ്ങളും ശൃംഖല തീര്‍ക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലാകും ശൃംഖല. മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തില്‍ പങ്കാളികളാകാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
അതേസമയം, ലഹരിക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ 'നോ ടു ഡ്രഗ്സ്' ക്യാമ്പയിനിന്റെ ഒന്നാം ഘട്ട പ്രചാരണങ്ങളുടെ സമാപനം കുറിച്ച് കേരളപ്പിറവി ദിനത്തില്‍ തലസ്ഥാന നഗരിയില്‍ ലഹരിവിരുദ്ധ ശൃംഖല തീര്‍ക്കും. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും, അധ്യാപകരും, കുടുംബശ്രീ പ്രവര്‍ത്തകരും സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും അണിചേരുന്ന ശൃംഖലയില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രമുഖ വ്യക്തികളും കണ്ണികളാകും.
തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി പ്രതീകാത്മകമായി ലഹരിമരുന്നുകള്‍ കത്തിക്കും. ശേഷം പാളയം യൂണിവേഴ്സിറ്റി കോളേജില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കും. ലഹരിക്കെതിരെ കേരളത്തിന്റെ യുദ്ധപ്രഖ്യാപനമായിട്ടാണ് ലഹരിവിരുദ്ധ ശൃംഖലയൊരുക്കുന്നത്.
ഇതിന് പുറമെ കേരളപ്പിറവി ദിനത്തില്‍ വൈകുന്നേരം മൂന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീര്‍ക്കാനും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ധാരണയായി.
നിയമങ്ങള്‍ക്കോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ മാത്രം സമൂഹത്തില്‍ നിന്നും ലഹരിയെ പൂര്‍ണമായും തുടച്ചുനീക്കാനാവില്ലെന്നും അതിന് ജനപങ്കാളിത്തത്തോടെയുള്ള കൂട്ടായ പരിശ്രമങ്ങളാണ് ആവശ്യമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജനകീയാസൂത്രണം, സാക്ഷരത, കുടുംബശ്രീ, പകര്‍ച്ച വ്യാധി നിര്‍മാര്‍ജനം തുടങ്ങിയവ കൂട്ടായ പരിശ്രമത്തിലൂടെ വന്‍വിജയമാക്കിയ ചരിത്രം കേരളത്തിന് മുന്നിലുണ്ട്. അതേ മാതൃകയില്‍ ലഹരി നിര്‍മാര്‍ജനത്തിനും എല്ലാവരുടെയും കൂട്ടായ പരിശ്രമമമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരിവിരുദ്ധ ശൃംഖലയുടെ ചിട്ടയായ നടത്തിപ്പിന് മന്ത്രിമാരായ ആര്.ബിന്ദു, വി.ശിവന്‍കുട്ടി, ജി.ആര് അനില്‍, ആന്റണി രാജു എന്നിവര്‍ രക്ഷാധികാരികളായും തിരുവനന്തപുരം കോര്പറേഷന് മേയര്‍ എസ്.ആര്യാ രാജേന്ദ്രന് ചെയര്‍മാനായും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് വൈസ് ചെയര്‍മാനായും സംഘാടക സമിതി രൂപീകരിച്ചു. മറ്റു ബന്ധപ്പെട്ടവരെല്ലാം സമിതിയില്‍ അംഗങ്ങളാണ്.
അതേസമയം, അതേസമയം കേരളം ലഹരിയുടെ തലസ്ഥാനമായി മാറുകയാണ് എന്ന ആരോപണം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തി. ലോട്ടറിയും മദ്യവും വിറ്റ് പണം ഉണ്ടാക്കുകയാണ് കേരളം ചെയ്യുന്നത് എന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. സംസ്ഥാനത്ത് ആരും തന്നെ നിക്ഷേപം നടത്തുന്നില്ല എന്നും ആരിഫ് മുഹമ്മദ് ഖാന് കൂട്ടിച്ചേര്‍ത്തു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications