കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ ഭൂമിക്കെതിരെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ ദേശീയപാതയോരത്തുള്ള 80 സെന്റ് ഭൂമി പുറംപോക്ക് ഭൂമിയല്ലെന്ന ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റദ്ദാക്കി. ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിനു ശേഷമാണ് ദിലീപിന്റെത് സര്‍ക്കാര്‍ ഭൂമിയാണെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സ്ഥിതീകരിക്കുന്നത്.

ചട്ടവിരുദ്ധമായാണ് പാട്ടമുള്ളമുള്ള ഭൂമി ദിലീപിന് കൈമാറിയിരിക്കുന്നതെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പറയുന്നു. സ്ഥലത്ത് ദിലീപ് മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കോംപ്ലക്‌സ് പണിതിരുന്നു. എന്നാല്‍ തീയേറ്റര്‍ നിലനില്‍ക്കുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്ന് കാട്ടി അഭിഭാഷകനായ കെസി സന്തോഷ് ഹൈക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

dileep

സന്തോഷ് നേരത്തെ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ദിലീപിന് അനുകൂലമായിട്ടായിരുന്നു കലക്ടറുടെ നിലപാട്. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കോടതി ലാന്‍ഡ് റവന്യൂ കമ്മീഷന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് ഭൂമി നിയമവിരുദ്ധമായാണ് കൈമാറിയതെന്ന് കണ്ടെത്തിയിരിക്കുന്നത്.

കൊച്ചി രാജകുടുംബത്തിന്റെതായിരുന്നു ഈ ഭൂമി. പിന്നീടത് സര്‍ക്കാര്‍ മിച്ചഭൂമിയായി കണക്കാക്കി. ഇത് മറ്റാര്‍ക്കും കൈമാറരുതെന്ന വ്യവസ്ഥയിലാണ് രാജകുടുംബം സര്‍ക്കാരിന് നല്‍കിയതെന്ന് പറയുന്നു. എന്നാല്‍ 2006ല്‍ ദിലീപ് ഇതില്‍ നിന്നും ഭൂമി വാങ്ങിയതായാണ് ആരോപണം. എന്നാല്‍ ആരോപണം ദിലീപ് നിഷേധിച്ചിരുന്നു. ചിലര്‍ ബോധപൂര്‍വം നടത്തുന്ന കേസാണിതെന്നും രേഖകള്‍ കൃത്യമായതുകൊണ്ടാണ് തനിക്ക് ബാങ്ക് ലോണ്‍ അനുവദിച്ചതെന്നും ദിലീപ് പറയുന്നു.

English summary
Land revenue commissioner report against Dileep's multiplex theater land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X