കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഭയകേസിൽ നിർണ്ണായക വഴിത്തിരിവായ കണ്ടെത്തൽ', ഡോ. രമയെ അനുസ്മരിച്ച് കെടി ജലീൽ

Google Oneindia Malayalam News

മലപ്പുറം: അഭയ കേസില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഡോ. രമയെന്ന് കെടി ജലീല്‍. ഡോ. രമയെ അനുസ്മരിച്ച് കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കെടി ജലീല്‍ അഭയ കേസ് പരാമര്‍ശിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് നടന്‍ ജഗദീഷിന്റെ ഭാര്യ കൂടിയായ ഫോറന്‍സിക് വിദഗ്ധ ഡോ. പി രമ അന്തരിച്ചത്.

'കാവ്യാ മാധവനെ എത്രയും പെട്ടെന്ന് പറ്റുമെങ്കില്‍ അറസ്റ്റ് ചെയ്യണം', കാരണം വ്യക്തമാക്കി രാഹുൽ ഈശ്വർ'കാവ്യാ മാധവനെ എത്രയും പെട്ടെന്ന് പറ്റുമെങ്കില്‍ അറസ്റ്റ് ചെയ്യണം', കാരണം വ്യക്തമാക്കി രാഹുൽ ഈശ്വർ

കെടി ജലീലിന്റെ കുറിപ്പ്: '' സത്യസന്ധയായ പോലീസ് സർജൻ ഡോ: രമ വിടവാങ്ങി. ആദരാഞ്ജലികൾ. അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച പോലീസ് സർജൻ ഡോ. രമയുടെ വിയോഗ വാർത്ത ദു:ഖത്തോടെയാണ് കേട്ടത്. ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉൾപ്പടെ പല പ്രമുഖരും തേച്ചു മായ്ച്ചു കളയാൻ ശ്രമിച്ച കൊലക്കേസായിരുന്നു 30 വർഷം മുമ്പ് അതിക്രൂരമായി വധിക്കപ്പെട്ട അഭയ എന്ന കന്യാസ്ത്രീയുടേത്.

55

കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂർ കർണ്ണാടക ചീസ്റ്റിസും സുപ്രീം കോടതി മുൻ ജഡ്ജിയും നിലവിലെ കേരള ലോകായുക്തയുമായ സിറിയക് ജോസഫിൻ്റെ ഭാര്യാ സഹോദരി ഭർത്താവിൻ്റെ സ്വന്തം ജേഷ്ഠനാണ്. ആ ബന്ധം വെച്ചാണ് ന്യായാധിപ സ്ഥാനത്തിരുന്ന് ബാംഗ്ലൂരിലെ ഫോറൻസിക് ലാബിൽ മിന്നൽ സന്ദർശനം നടത്തി വിവരങ്ങൾ പ്രതികൾക്ക് ചോർത്തിക്കൊടുത്തത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജനായി സേവനമനുഷ്ഠിക്കവെയാണ് 2008 നവംബറിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത അഭയ കേസിലെ പ്രതി സിസ്റ്റർ സെഫിയെ ഡോക്ടർ പി രമയുടെ മുന്നിൽ വൈദ്യ പരിശോധനക്കായി കൊണ്ട് വരുന്നത്.

സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കന്യാചർമ്മം വെച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിൽ കണ്ടുപിടിച്ച് ലോകത്തെ അറിയിച്ചത് ഡോ: രമയെന്ന സത്യസന്ധയായ പോലീസ് സർജനാണ്. അഭയകേസിൽ നിർണ്ണായക വഴിത്തിരിവായിരുന്നു പ്രസ്തുത കണ്ടെത്തൽ. പലരെയും പോലെ ഡോ: രമ സ്വാധീനങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങിയിരുന്നെങ്കിൽ അഭയ കേസ് ഒരുവേള തെളിയിക്കപ്പെടാത്ത കൊലപാതക കേസുകളുടെ കൂട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടേനെ. 2019 ൽ അഭയ കേസിലെ വിചാരണ സി.ബി.ഐ കോടതിയിൽ ആരംഭിച്ചപ്പോൾ പ്രോസിക്യൂഷൻ സാക്ഷിയായ
ഡോക്ടർ രമയെ സി.ബി.ഐ കോടതി നിയോഗിച്ച മജിസ്ട്രേറ്റ്, വീട്ടിൽ പോയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് അഭയ കേസിൻ്റെ ചുരുളഴിച്ച ദൈവത്തിൻ്റെ സ്വന്തം വക്കീൽ ജോമോൻ പുത്തൻ പുരയ്ക്കൽ തൻ്റെ ആത്മ കഥയിൽ പറയുന്നുണ്ട്.

'തനിക്കെതിരെ വൻ ഗൂഢാലോചന', ക്രൈംബ്രാഞ്ചിന് ദിലീപിന്റെ മൊഴി, 'അയാളെ മുന്നിൽ നിർത്തി ചിലർ മുതലെടുക്കുന്നു''തനിക്കെതിരെ വൻ ഗൂഢാലോചന', ക്രൈംബ്രാഞ്ചിന് ദിലീപിന്റെ മൊഴി, 'അയാളെ മുന്നിൽ നിർത്തി ചിലർ മുതലെടുക്കുന്നു'

ഡോക്ടർ രമ അസുഖബാധിതയായി കിടപ്പിലായതിനാലാണ് അവരുടെ വീട്ടിൽ പോയി മൊഴിയെടുക്കേണ്ടി വന്നത്. അത്തരമൊരു സാഹചര്യത്തിലും സത്യം തുറന്നു പറയാൻ അവർ കാണിച്ച തൻ്റേടത്തിന് ഒരു ബിഗ് സെല്യൂട്ട്. ധീരയും സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതിരൂപവുമായ ഡോ: പി രമയുടെ നിര്യാണത്തിൽ ആദരാജ്ഞലികൾ. പ്രശസ്ത സിനിമാ നടൻ ജഗദീഷൻ്റെ നല്ല പാതിയാണ് അന്തരിച്ച ഡോ: രമ. ജഗദീഷിൻ്റെയും കുടുംബത്തിൻ്റെയും അഗാധമായ ദു:ഖത്തിൽ നമുക്കും പങ്ക് ചേരാം. ജീവിത വിജയം നേടിയവരുടെ പട്ടികയിൽ ഡോ: രമയുടെ നാമം തങ്ക ലിപികളിൽ ആലേഖനം ചെയ്യപ്പെടും. തീർച്ച'.

Recommended Video

cmsvideo
രമയുടെ കണ്ടെത്തലുകള്‍ കോടതിക്ക് വലിയ മതിപ്പായിരുന്നു | Oneindia Malayalam

English summary
Late Dr Rama played important role in brining truth to light in Abhaya Case, Says KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X