ലാവ്‌ലിന്‍; സിഐജി റിപ്പോര്‍ട്ട് തന്നെയാണ് വിശ്വാസം

അതേ സമയം, പിണറായി വിജയനോട് തനിക്ക് വ്യക്തിപരമായ വിരോധമൊന്നുമില്ലെന്നും വിഎസ് പറഞ്ഞു. സിഎജി റിപ്പോര്‍ട്ടില്‍ എതിരഭിപ്രായം സ്വീകരിച്ചതിനാലാണ് തന്നെ പിബിയില്‍ നിന്ന് പുറത്താക്കിയതെന്നും എന്നാല്‍ അതിലൊട്ടും പരിഭവമില്ലെന്നും വിഎസ് വ്യക്തമാക്കി. പിബിയില്‍ തിരികെ എടുക്കാത്തതിലും വിഷമമില്ല. തന്നെ നീക്കിയ പാര്‍ട്ടി നിലപാട് ശരിയാണ്.
എന്നാല്‍, ടിപി വധക്കേസ് സിപിഎമ്മിന്റെ അന്തസ്സ് കെടുത്തിയെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകാത്ത സാഹചര്യത്തിലാണ് പാര്‍ട്ടിയെന്നും വിഎസ് പറയുന്നു. വിരുദ്ധാഭിപ്രായം പറയുന്നവരെ വിലക്കുന്നത് പാര്‍ട്ടി നിലപാടല്ല. റിവിഷനിസവും നക്‌സലിസവും പോലെ ഇതും എതിര്‍ക്കേണ്ടതാണ്- വിഎസ് പറഞ്ഞു.
ഈ ചനല്‍ അഭിമുഖത്തിന് ശേഷമാണ് അനാവശ്യ പരസ്യപ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് പിബി വിഎസിന് മുന്നറിയിപ്പ് നല്‍കിയത്. പാര്‍ട്ടി നേരത്തെ നിലപാടെടുത്തകാര്യങ്ങളിലാണ് വിഎസ് അഭിപ്രായങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും വാര്‍ത്തകുറിപ്പില്‍ പിബി കുറ്റപ്പെടുത്തി.












Click it and Unblock the Notifications