സിന്‍ഡിക്കേറ്റും ലക്ഷ്മി നായരെ സംരക്ഷിക്കുന്നു? രാജിവയ്ക്കുന്നതു വരെ സമരം തുടരാന്‍ വിദ്യാര്‍ഥികള്‍!
ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കുന്നതു വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍. ലക്ഷ്മിയെ അഞ്ച് വര്‍ഷത്തേക്ക് വിലക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്ത് ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം അലസാനിപ്പിക്കാമെന്ന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ലക്ഷ്മി നായരെ വിലക്കിയതു കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ലക്ഷ്മി നായര്‍ രാജി വയ്ക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.
ലോ അക്കാദമിയില്‍ സര്‍വകലാശാല ഉപസമിതി നടത്തിയ തെളിവെടുപ്പില്‍ ലഭിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്ത സിന്‍ഡിക്കേറ്റ് ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാനാണ് തീരുമാനിച്ചത്. ലക്ഷ്മി നായരെ സംരക്ഷിക്കുന്ന നിലപാടാണ് സിന്‍ഡിക്കേറ്റ് സ്വീകരിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

വേണ്ടത് രാജി
കഴിഞ്ഞ ദിവസമാണ് ലക്ഷ്മി നായരെ ഡീബാര്‍ ചെയ്തു കൊണ്ട് സിന്‍ഡിക്കേറ്റ് യോഗം തീരുമാനമെടുത്തത്. എന്നാല്‍ ഇതില്‍ വിദ്യാര്‍ഥികള്‍ തൃപ്തരല്ല. ലക്ഷ്മി നായര്‍ രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്.

ആവശ്യം രാജി തന്നെ
അതേസമയം വിദ്യാര്‍ഥികള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ നിരാഹാരം തുടരുമെന്ന് ബിജെപി നേതാവ് വി. മുരളീധരനും അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ചാണ് മുരളീധരന്‍ നിരാഹാരം തുടരുന്നത്.

വിദ്യാര്‍ഥികള്‍ക്ക് എതിര്‍പ്പ്
അതേസമയം സിന്‍ഡിക്കേറ്റ് ലക്ഷ്മി നായരെയും മാനേജ്‌മെന്റിനെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. രാജി ഉണ്ടാകുന്നതു വരെ സമരം ചെയ്യുമെന്നും വിദ്യാര്‍ഥികള്‍.

കോലം കത്തിച്ചു
ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു കൊണ്ടുള്ള തീരുമാനം പുറത്തു വന്നതിനു പിന്നാലെ സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകള്‍ സംഘടിതമായി പ്രതിഷേധിച്ചു. വിദ്യാര്‍ഥികള്‍ ലക്ഷ്മി നായരുടെ കോലം കത്തിച്ചു.

സമരം തുടരും
എന്നാല്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സിന്‍ഡിക്കേറ്റ് പരിഗണിച്ചെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെടുന്നതു വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

രാജി ഇല്ല
രാജി വയ്ക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ലക്ഷ്മി നായര്‍. തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട് വച്ച് സിന്‍ഡിക്കേറ്റ് ഉപസമിതി എടുത്ത തീരുമാനങ്ങളില്‍ നടപടി ഉണ്ടായാല്‍ കോടതിയില്‍ നേരിടുമെന്ന് ലക്ഷ്മിനായര്‍ വെല്ലുവിളിച്ചു.

സിന്‍ഡിക്കേറ്റ് വ്യക്തമാക്കുന്നത്
ലക്ഷ്മി നായര്‍ക്കെതിരായ ഉപസമിതി റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍വകലാശാല സിന്‍ഡിക്കേറ്റ് തുടര്‍നടപടി സര്‍ക്കാരിന് സ്വീകരിക്കാമെന്ന് അറിയിച്ചു. ലക്ഷ്മി നായര്‍ക്ക് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുക മാത്രമാണ് സിന്‍ഡിക്കേറ്റ് ചെയ്തിരിക്കുന്നത്.

അഞ്ച് വര്‍ഷം വിലക്ക്
ലക്ഷ്മി നായരെ അക്കാദമിയുടെ പരീക്ഷ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താനാണ് സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്റേണല്‍ അസസ്‌മെന്റ്, പരീക്ഷ നടത്തിപ്പ് എന്നീ ചുമതലകളിലാണ് അഞ്ചു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭിന്നാഭിപ്രായം
വോട്ടെടുപ്പിലൂടെയാണ് ലക്ഷ്മി നായരെ ഡീബാര്‍ ചെയ്യാനുള്ള തീരുമാനം സിന്‍ഡിക്കേറ്റ് കൈക്കൊണ്ടത്. ലക്ഷ്മി നായര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ സിപിഎം, സിപിഐ അംഗങ്ങള്‍ തമ്മില്‍ ഭിന്നാഭിപ്രായം ഉടലെടുത്തതോടെയായിരുന്നു തീരുമാനം വോട്ടെടുപ്പിലൂടെ രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

രാജി വേണമെന്ന് സിപിഐയും കോണ്‍ഗ്രസും
ലക്ഷ്മി നായര്‍ അവധിയെടുത്ത് മാറി നില്‍ക്കണമെന്ന സമവായ ഫോര്‍മുലായണ് സിപിഎം മുന്നോട്ട് വച്ചത്. എന്നാല്‍ സിപിഐയും കോണ്‍ഗ്രസും രാജി എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications