Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയും വിഎസ്സും;സമ്പത്തിന്റെ ക്യാമ്പില്‍ ആവേശം

ആറ്റിങ്ങല്‍: മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി എ സമ്പത്ത് പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ആറ്റിങ്ങല്‍ ഇടതുകോട്ട തന്നെ ആയിരിക്കുമെന്ന്. എംപി ഫണ്ട് വിനിയോഗത്തിലും പാര്‍ലമെന്റിലെ പ്രകടനത്തിലും താന്‍ സൂക്ഷിച്ച ഉത്തരവാദിത്ത ബോധം മണ്ഡലത്തില്‍ വോട്ടായി വീഴും എന്ന് തന്നെയാണ് സമ്പത്ത് ഉറപ്പിച്ചു പറയുന്നത്.

മണ്ഡലത്തില്‍ പര്യടനം തുടങ്ങി മൂന്ന് നാള്‍ പിന്നിടുമ്പോഴേക്കും പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ തന്നെ പ്രചാരണത്തിനെത്തിയതിന്റെ ആവേശത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്. കഴിഞ്ഞ ദിവസം സമ്പത്തിന്റെ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയത് സാക്ഷാല്‍ പിണറായി വിജയന്‍. മാര്‍ച്ച് 26 ന് എത്തിയത് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും.

Sampath

കഴിഞ്ഞ ദിവസം വര്‍ക്കല ലോക്‌സഭ മണ്ഡലത്തിലായിരുന്നു പ്രചാരണം. ചുവപ്പില്‍ മുക്കിയെടുത്ത ചുവന്ന ജീപ്പില്‍ റോഡ്‌ഷോ. ആള്‍ക്കൂട്ടങ്ങളുള്ള കവലകളില്‍ പുറത്തിറങ്ങി വോട്ട് ചോദിക്കല്‍. ചെറു പ്രസംഗങ്ങള്‍.

മാര്‍ച്ച് 26 ന് മണ്ഡലത്തിന്റെ അങ്ങേ അറ്റമായ നെടുമങ്ങാട് മണ്ഡലത്തില്‍ ആയിരുന്നു പ്രചാരണം. മണ്ഡലത്തിലെ മലയോര പ്രദേശമാണിത്. വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയും വരുന്നത് ഈ മണ്ഡലത്തിലാണ്. പൊന്‍മുടിയിലെ മുരടിച്ച ടൂറിസം വികസനമാണ് പലപ്പോഴും എതിര്‍പാര്‍ട്ടിക്കാര്‍ നെടുമങ്ങാടെത്തുമ്പോള്‍ സമ്പത്തിന് നേര്‍ക്ക് ഉയര്‍ത്തുന്നത്.

എന്നാല്‍ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും എംപി എന്ന നിലയില്‍ വികസനം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സമ്പത്ത് ഉറപ്പിച്ച് പറയുന്നത്. നെടുമങ്ങാട്ടെ പ്രചാരണത്തിന് ശേഷം ഉച്ചയോടെ ആറ്റിങ്ങലില്‍ തന്നെ സമ്പത്ത് തിരിച്ചെത്തി. മൂന്ന് പ്രചാരണ യോഗങ്ങളിലാണ് അണികളെ ആവേശത്തിലാക്കി വിഎസ് അച്യുതാനന്ദന്‍ പ്രസംഗിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+