Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോ ജോസഫിനെതിരെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കാം..; കാക്കനാട്ടെ ഹോട്ടൽ ഉടമയുടെ ഇടപെടലെന്ന് പൊലീസ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ ആസൂത്രണവും ഗൂഢാലോചനയും ആണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ഇത്തരത്തിലുളള വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കാം എന്ന ആശയം മുന്നോട്ടുവച്ചതിന് പിന്നിൽ മണ്ഡലത്തിലെ ചിറ്റേത്തുകരയിൽ ഹോട്ടൽ നടത്തുന്ന നസീറാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ ഒരു കോൺഗ്രസ് പ്രവർത്തകൻ ആണ്. നസീറാണ് ജോ ജോസഫിനെതിരെ അശ്ലീല വ്യാജ വീഡിയോ നിർമ്മിച്ച് കോൺഗ്രസ് പ്രവർത്തകനും സുഹൃത്തുമായ നൗഫലിന് മാറിയത്.

jo

ഇയാൾ ഇപ്പോൾ പോലീസിന്റെ പിടിയിലാണ്. നൗഫലിനെ ലഭിച്ച ദൃശ്യങ്ങൾ സുഹൃത്തായ അബ്ദുൾ ലത്തീഫിന് അയച്ചു കൊടുക്കുകയായിരുന്നു. ഇതിനുവേണ്ടി പ്രതികൾ ഉപയോഗിച്ച വ്യാജ അക്കൗണ്ടുകളും പൊലീസ് പിടിച്ചെടുത്തു. 2020 - ൽ നിർമ്മിച്ച ഗീത തോമസ് എന്ന വ്യാജ അക്കൗണ്ട് വഴിയാണ് ഇവർ വീഡിയോ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ഇതിനുള്ള തെളിവുകളും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിടിയിലായ നസീറിനെയും നൗഫലിനെയും ലത്തീഫിനെയും ഒരുമിച്ചു ചോദ്യം ചെയ്തതിന് പിന്നാലെ ആയിരുന്നു കേസിലെ നിർണായക വിവരങ്ങൾ പുറത്തായത്.

സംഭവത്തിൽ ഇനിയും കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം, ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച വ്യാജ വീഡിയോ കേസിൽ മൂന്ന് പ്രതികളെ ഇന്നലെ കോടതി റിമാന്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ പ്രതികളെയാണ് കോടതി റിമാന്റ് ചെയ്തത്. കാക്കനാട് കോടതിയുടേതായിരുന്നു നടപടി. അബ്ദുൾ ലത്തീഫ്, നൗഫൽ, നസീർ എന്നിവരെയായിരുന്നു ഇന്നലെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എന്നാൽ, വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇന്നലെ കോടതിയിൽ പ്രതികൾക്കെതിരെ പൊലീസ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ വിവരങ്ങൾ പുറത്തായിരിക്കുന്നത്.

വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ടു പ്രതികളെ 2 ദിവസങ്ങൾക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അരൂക്കുറ്റി സ്വദേശികളായ നൗഫൽ, നസീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ പിടിയിലായ നൗഫൽ കോൺ​ഗ്രസ് പ്രവർത്തകനാണെന്ന് പൊലീസിന് ഇതിന് മുമ്പ് വിവരം ലഭിച്ചിരുന്നതാണ്. എന്നാൽ, പിടിയിലായ അബ്ദുൽ ലത്തീഫിനെ കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ലത്തീഫ് മുസ്ലിം ലീഗ് അനുഭാവി എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥിയായ ജോ ജോസഫിന് എതിരെ ട്വിറ്റർ വഴി വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് അബ്ദുൾ ലത്തീഫ് ആയിരുന്നു.

ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിക്കാൻ വേണ്ടി ഇയാൾ വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിച്ചിരുന്നതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നു. കൊച്ചി സിറ്റി പൊലീസിനാണ് പ്രതിയെ സംബന്ധിക്കുന്ന വിവരങ്ങൾ കിട്ടിയത്. ഉടൻ തന്നെ കോയമ്പത്തൂരിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു പൊലീസ്.

അതേസമയം, തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച അശ്ലീല വീഡിയോ കേസിൽ മൂന്ന് പേരെ മെയ് 28 - ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കോൺഗ്രസ്, യൂത്ത് ലീഗ്, പ്രവർത്തകരാണ് വിവാദ സംഭവങ്ങൾക്ക് പിന്നാലെ പോലീസിന്റെ കസ്റ്റഡിയിൽ ആയിരുന്നത്.

കണ്ണൂർ കേളകം സ്വദേശി അബ്ദുറഹ്മാൻ, കളമശ്ശേരി മെഡിക്കൽ കോളേജ് ജീവനക്കാരൻ ഷിബു, കോവളം സ്വദേശി സുഭാഷ് എന്നിവരെയാണ് കസ്റ്റഡിയിൽ ആയത്. ഇതിൽ കണ്ണൂർ കേളകം സ്വദേശി അബ്ദുറഹ്മാൻ യൂത്ത് ലീഗ് പ്രവർത്തകൻ ആണ്. ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചിരുന്നു. അതേസമയം, ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ മെയ് 27 - ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി ഷുക്കൂറിനെ ആയിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പ് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവ ദാസനെയും തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു.

ക്യൂട്ട് ചിരിയിൽ സെൽഫി; ഉടൻ പങ്കിട്ട ലൈക്കുകൾ വാരിക്കൂട്ടി നടി ഐശ്വര്യ ലക്ഷ്മി

അതേസമയം, തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയായിരുന്നു സി പി എം സ്ഥാനാർത്ഥിയായ ജോ ജോസഫിന് എതിരെ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോ വിഷയം. എന്നാൽ, ഈ വ്യാജ പ്രചരണത്തിന് പിന്നിൽ ബി ജെ പിയും യു ഡി എഫും ആണെന്ന് ആയിരുന്നു സി പി എം ആരോപിച്ചിരുന്നത്. എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി എം സ്വരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തൃക്കാക്കര പൊലീസ് വ്യാജ വീഡിയോ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+